- Trending Now:
നമ്മുടെ വീടിനോട് ചേര്‍ന്ന് തന്നെ ആരംഭിക്കാവുന്ന ബിസിനസായതിനാല്‍ ആര്‍ക്കും തുടങ്ങാം
കോക്കനട്ട് ചാര്‍ക്കോള്‍ ബിസിനസ് എന്ന് കേട്ടിട്ടുണ്ടോ? നാളികേരത്തിന്റെ ഉപോല്‍പ്പന്ന ബിസിനസുകള്‍ പലവിധമുണ്ട്. എന്നാല്‍ മറ്റ് നാളികേര ബിസിനസുകളെ അപേക്ഷിച്ച് എളുപ്പം തുടങ്ങാവുന്നതും നല്ല വിപണിയുള്ളതുമായ ബിസിനസാണിത്.എന്നാല്‍ ഇതിന്റെ സാധ്യതയെ കുറിച്ച് ആധികം ആരും ചിന്തിച്ചിട്ടില്ല. പുതിയ പാശ്ചാത്യന്‍,പശ്ചിമേഷ്യന്‍ ഭക്ഷണ രീതികള്‍ക്ക് വലിയ സ്വീകാര്യത ലഭിക്കുന്ന നമ്മുടെ രാജ്യത്ത് മരക്കരികള്‍ക്കൊപ്പം തന്നെ ചിരട്ടക്കരിക്കും സാധ്യതയുണ്ട്. ചിരട്ടകള്‍ കത്തിച്ച് കരികളാക്കിയാണ് കോക്കനട്ട് ചാര്‍ക്കോള്‍ ഉണ്ടാക്കുന്നത്. നമ്മുടെ വീടിനോട് ചേര്‍ന്ന് തന്നെ ആരംഭിക്കാവുന്ന ബിസിനസായതിനാല്‍ ആര്‍ക്കും തുടങ്ങാം.
അസംസ്‌കൃത വസ്തു
ഈ ബിസിനസ് ആരംഭിക്കാന്‍ വേണ്ട പ്രധാന അസംസ്‌കൃത വസ്തു ചിരട്ടയാണ്. ഇത് കത്തിക്കാന്‍ ഡീസലും തീയണക്കാന്‍ വെള്ളവും വേണം. ചുരുങ്ങിയത് 2000 ലിറ്റര്‍ വെള്ളമെങ്കിലും യൂനിറ്റിന് പ്രവര്‍ത്തിക്കാന്‍ ആവശ്യമാണ്. ഒരു ഉല്‍പ്പാദന യൂനിറ്റ് ആരംഭിക്കാന്‍ നാലോ അഞ്ചോ അസംസ്‌കൃത വസ്തുക്കളാണ് ആകെ വേണ്ടത്.
മുതല്‍മുടക്ക്
ചാര്‍ക്കോള്‍ ഫാക്ടറി ആരംഭിക്കാന്‍ രണ്ട് രീതികളാണുള്ളത്. ഒരൊറ്റ തുകയും മുതല്‍മുടക്കാതെ ഇത് ആരംഭിക്കാവുന്ന രീതിയാണ് ഒന്ന് .ഈ രീതിയില്‍ ആരംഭിക്കണമെങ്കില്‍ ഒഴിഞ്ഞുകിടക്കുന്ന സ്ഥലം വേണം. ആള്‍താമസമില്ലാത്ത കാലിയായി കിടക്കുന്ന സ്ഥലമാണ് തിരഞ്ഞെടുക്കേണ്ടത്. ഇതാണ് മുതല്‍മുടക്ക് തീരെയില്ലെങ്കില്‍ വേണ്ട പ്രധാന കാര്യം. കാരണം ഉല്‍പ്പാദനം നടത്തിയാല്‍ 24 മണിക്കൂറും പുക പോയിക്കൊണ്ടിരിക്കും. അതുകൊണ്ടാണ് തുറസ്സായ ആള്‍ത്താമസമില്ലാത്ത സ്ഥലം തിരഞ്ഞെടുക്കണമെന്ന് പറഞ്ഞത്.
രണ്ടാമത്തെ രീതിയില്‍ സംരംഭം ആരംഭിക്കാന്‍ മുതല്‍മുടക്ക് ചെറിയതോതില്‍ വേണം.നൂറ് മീറ്റര്‍ പരിധിയില്‍ ആളുകളില്ലാത്ത സ്ഥലത്താണ് യൂനിറ്റ് ആരംഭിക്കുക.
കോക്കനട്ട് ചാര്‍ക്കോള്‍ നിര്‍മ്മാണ ഫാക്ടറിക്ക് അടിസ്ഥാന സൗകര്യമായി രണ്ട് കുഴികള്‍ വേണം. ചെങ്കല്ല് ഉപയോഗിച്ച് കുഴി കെട്ടിയിരിക്കണം. എക്സ്ഹോസ്റ്റുള്ള ചിമ്മിനിയും നിര്‍ബന്ധമാണ്. അഞ്ച് ലക്ഷം രൂപയില്‍ താഴെ മതി മുതല്‍മുടക്ക്.
ചിരട്ട എവിടെ നിന്ന്
കേരളത്തില്‍ ചിരട്ടയ്ക്ക് ഒരിക്കലും ക്ഷാമമുണ്ടാകില്ലെന്ന് നമുക്കറിയാം.എന്നിരുന്നാലും എല്ലാ ദിവസവും യൂനിറ്റ് പ്രവര്‍ത്തിക്കാനായി വലിയതോതില്‍ ചിരട്ട സംഭരിച്ച ്സൂക്ഷിക്കണം. പല വില നിലവാരത്തില്‍ ചിരട്ട ലഭിക്കും. ഗുണമേന്മയേറിയ കട്ടിക്കൂടിയ ചിരട്ടകള്‍ വേണം തിരഞ്ഞെടുക്കാന്‍. തേങ്ങാക്കച്ചവടക്കാരില്‍ നിന്നോ നാളികേര ഉപോല്‍പ്പന്നങ്ങളുടെ യൂനിറ്റ് നടത്തുന്നവരില്‍ നിന്നോ പ്രാദേശികതലത്തിലോ ഉള്ളവരില്‍ നിന്ന് ആവശ്യമായ ചിരട്ട വാങ്ങാം. ചിരട്ടയുടെ മൊത്തവില ഓരോ പ്രദേശത്തും വ്യത്യസ്തമാണ്. അതുകൊണ്ട് തന്നെ വില വ്യത്യാസം നോക്കിവേണം ചരക്കെടുക്കാന്‍.
ഉല്‍പാദനം
ഒരു കിലോ ചിരട്ടയില്‍ നിന്ന് 400 ഗ്രാം ചാര്‍ക്കോള്‍ ഉല്‍പ്പാദിപ്പിക്കാം. ഇതില്‍ 600 ഗ്രാമും വേസ്റ്റാവുന്നു. ഇത് കത്തിയെ പോലെ ഭാരം പരമാവധി കുറയണം. അതുകൊണ്ടാണ് വേസ്റ്റ് കൂടുന്നത്. ഒരു രൂപാ വരെ ചിരട്ടക്ക് ഈടാക്കുന്നവരുണ്ട്. ഒരു കിലോ ചാര്‍ക്കോളിന് കേരളത്തില്‍ 27.5 രൂപയാണ് വില. ഡീസലിനും വെള്ളത്തിനും പണം നീക്കിവെക്കാന്‍ മറക്കരുത്
വില്‍പന
പുനരുപയോഗിക്കാവുന്ന കരിയാണ് ചിരട്ടക്കരി. വായുവും ജലവും ശുദ്ധീകരിക്കാന്‍ ചിരട്ടക്കരി ഉപയോഗിക്കും. സ്വര്‍ണം ഉരുക്കുന്നവര്‍ക്കും ഇത് ആവശ്യമാണ്. ഒരു ഫാക്ടറിയില്‍ ഒരു മാസം മുപ്പത് ടണ്‍ ഉല്‍പ്പാദിപ്പിക്കാം. കൂടാതെ ഉത്തരേന്ത്യന്‍,പാശ്ചാത്യ ഭക്ഷണം ഉണ്ടാക്കുന്ന ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും ചിരട്ടക്കരി ഉപയോഗിക്കുന്നുണ്ട്. ചിരട്ടയില്‍ നിന്ന് മാത്രമല്ല മറ്റ് വസ്തുക്കളില്‍ നിന്നും കരി ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. എന്നാല്‍ ചിരട്ടക്കരിക്കാണ് വിപണിയില്‍ ഡിമാന്റ് കൂടുതലുള്ളത്.
നേട്ടം
നിലവില്‍ വിപണിയിലെ വില അനുസരിച്ച് ഒരു കിലോ ചാര്‍ക്കോളിന് ഏറ്റവും കുറഞ്ഞത് 39 രൂപ ലഭിക്കും.ഒരു കിലോ ചിരട്ടക്ക് 11 രൂപാവരെയാണ് വില. ഇതില്‍ 400 ഗ്രാം കരി ലഭിക്കുമെന്ന് കണക്കാക്കാം. അപ്പോള്‍ 400 ഗ്രാം കരിക്ക് 11 രൂപ വില വരും. ഇങ്ങിനെ വരുമ്പോള്‍ ഒരു കിലോ കരിക്ക് 27.5 രൂപ ചിലവാകും. ശമ്പളവും മറ്റു ചിലവുകളും കുറച്ചാല്‍ ഒരു കിലോ ഉല്‍പ്പാദിപ്പിക്കാന്‍ ആകെ 30 രൂപ കണക്കാക്കണം. ഒരു കിലോ ചാര്‍ക്കോള്‍ വിറ്റാല്‍ 10 രൂപ ലാഭം പ്രതീക്ഷിക്കാം. നല്ല തോതില്‍ വിറ്റഴിച്ചാല്‍ ഒരു ദിവസം ആയിരം കിലോ വിപണിയിലെത്തിക്കാന്‍ സാധിച്ചാല്‍ 10,000 രൂപാ ഏറ്റവും കുറഞ്ഞത് ലാഭം ലഭിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.