Sections

ബിസിനസ് രംഗത്തെ വിജയത്തിനുള്ള പ്രായോഗിക മാർഗങ്ങൾ

Saturday, Jan 18, 2025
Reported By Soumya
Business Success Strategies: Practical Tips for Long-Term Growth

ഒരു ബിസിനസിന്റെ വിജയത്തിന് നിരവധി മാർഗ്ഗങ്ങൾ ലോക്കൽ എക്കോണമി പോർട്ടലിൽ നേരത്തെ ചർച്ച ചെയ്തിട്ടുണ്ട്. അതിനോടൊപ്പം കൂട്ടിച്ചേർക്കാവുന്ന ചില കാര്യങ്ങളാണ് ഇന്നിവിടെ സൂചിപ്പിക്കുന്നത്. ഈ നിർദ്ദേശങ്ങൾ നിരന്തരം കേൾക്കുകയും അഭ്യസിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്.

  • ഏറ്റവും പ്രധാനപ്പെട്ടത് പ്രവർത്തി ചെയ്തുകൊണ്ടിരിക്കുക എന്നതാണ്. മറ്റുള്ളവർ എന്തെങ്കിലും ചെയ്യുമെന്ന് ഓർത്ത് ഒരിക്കലും കാത്തിരിക്കരുത്. നിങ്ങളുടെ മനസ്സിൽ ഒരാശയം ഉണ്ടെങ്കിൽ അത് നിങ്ങൾ തന്നെയാണ് പ്രാവർത്തികമാക്കേണ്ടത്. അതിനുവേണ്ടി നിങ്ങൾ എപ്പോഴും പ്രവർത്തി ചെയ്തുകൊണ്ടിരിക്കുക. നിങ്ങളെ മെച്ചപ്പെടുത്താൻ ഏറ്റവും അനുയോജ്യരായ ആയിട്ടുള്ളത് നിങ്ങൾ തന്നെയാണ്.
  • നിങ്ങളെക്കൊണ്ട് കഴിയുന്ന തരത്തിൽ ചെയ്യുക. നിങ്ങളുടെ കഴിവും കഴിവുകേടുകളും മനസ്സിലാക്കി ചെയ്യാൻ പറ്റുന്ന കാര്യം അതിന്റെ മാക്സിമം കൊടുത്തുകൊണ്ട് ചെയ്യുക.
  • പരിപൂർണ്ണ വിശ്വാസത്തോടുകൂടി പ്രവർത്തികൾ ചെയ്യുക. തടസ്സങ്ങളും മറ്റുള്ളവരുടെ പരിഹാസങ്ങളും ജീവിതത്തിന്റെ ഭാഗമാണ്. അത് പ്രവർത്തി ചെയ്യുന്നവർക്കും ചെയ്യാത്തവർക്കും ഉണ്ടാകും. ഇവയെന്നുംഉൾക്കൊള്ളാതെ നിങ്ങളിൽ തന്നെ വിശ്വസിച്ച് പ്രവർത്തി ചെയ്യുക.
  • നിങ്ങളുടെ പ്രവർത്തി ഏറ്റവും മികച്ച രീതിയിൽ ആയിരിക്കണം. നിങ്ങൾ ഒരു പ്രവർത്തി ചെയ്യുമ്പോൾ അതിന്റെ മാക്സിമം കൊടുത്തു ചെയ്യുക. നിങ്ങളുടെ പ്രോഡക്റ്റിന്റെ കാര്യത്തിലും നിങ്ങൾ ചെയ്യുന്ന പ്രവർത്തിയുടെ കാര്യത്തിലും ഉപഭോക്താക്കളുടെ സംതൃപ്തിയുടെ കാര്യത്തിലും എല്ലാം ഏറ്റവും മികച്ച രീതിയിൽ ആയിരിക്കണം നിങ്ങളുടെ പ്രവർത്തനം.
  • ബിസിനസ് ചെയ്യുമ്പോൾ പഴയ കസ്റ്റമറുടെ പരിചയത്തിൽ വരുന്ന കസ്റ്റമഴ്സിനെ നിലനിർത്തി പുതിയകസ്റ്റമറിനെ കണ്ടെത്തുക. പഴയ കസ്റ്റമറിനെ വെച്ച് ഒരു ബേസ് ഉണ്ടാക്കി അതിൽ നിന്നും മുന്നോട്ടു പോവുകയാണ് ചെയ്യേണ്ടത്.
  • ബിസിനസിൽ 80-20 പ്രിൻസിപ്പൽ പരിശീലിക്കുക. 80/20 പ്രിൻസിപ്പൽ അഥവാ പാരറ്റോ പ്രിൻസിപ്പലിനെ കുറിച്ച് നിരവധി ചർച്ചകൾ ചെയ്തിട്ടുണ്ട്. ഉദാഹരണമായി നിങ്ങളുടെ ബിസിനസിലെ 100 കസ്റ്റമറിൽ 20 കസ്റ്റമർ ആയിരിക്കും 80 ശതമാനം സെയിൽസും കൊണ്ടുവരുന്നത്. അങ്ങനെയുള്ള കസ്റ്റമറിനെ കണ്ടെത്തുകയും അവരുമായി നല്ല രീതിയിൽ ബന്ധം സ്ഥാപിക്കുകയും ചെയ്യണം. അതുപോലെ തന്നെ നിങ്ങളുടെ പ്രോഡക്റ്റിലും 20% പ്രോഡക്റ്റ് ആയിരിക്കും 80 ശതമാനം സെയിൽസും നടക്കുന്നത്. ആ പ്രോഡക്റ്റിന്റെ സ്റ്റോക്ക് എപ്പോഴും നിലനിർത്തണം. സ്റ്റോക്ക് എടുക്കുമ്പോൾ അനാവശ്യ സാധനങ്ങൾ എടുക്കുന്നതിന് പകരം ഈ പ്രോഡക്ടുകൾ മാക്സിമം എടുക്കാൻ ശ്രദ്ധിക്കുക.
  • നിങ്ങളുടെ പ്രവർത്തി ആസ്വദിച്ച് ചെയ്യുക. ടെൻഷൻ കൊണ്ടോ, പാനിക് ആയിട്ടോ നിങ്ങളുടെ പ്രവർത്തികൾ ചെയ്യാൻ പാടില്ല. നിങ്ങൾ അത് പരിപൂർണ്ണ ശ്രദ്ധ കൊടുത്ത് സന്തോഷത്തോടുകൂടി ചെയ്യുക എന്നതാണ്.
  • കൊടുക്കുക എന്നതിന് മൂല്യം കൽപ്പിക്കുക. ജീവിതത്തിൽ കൊടുക്കുന്നവർക്ക് മാത്രമേ എന്തെങ്കിലും തിരിച്ചു കിട്ടുകയുള്ളൂ. എപ്പോഴും വാങ്ങാൻ വേണ്ടി മാത്രം ശ്രമിക്കരുത് കൊടുക്കാൻ വേണ്ടി ശ്രമിക്കുക. ഇത് ബിസിനസിന്റെ ഒരു മർമ്മമാണ്, കൊടുക്കുന്നതിന്റെ പ്രതിഫലമായാണ് സമ്പത്ത് ലഭിക്കുന്നത് അതുകൊണ്ട് സംതൃപ്തമായ മനസ്സോടുകൂടി കൊടുക്കാൻ ശ്രമിക്കുക.

ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളെ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.