ബിസിനസുകാർ പാടെ ഉപേക്ഷിക്കേണ്ട മനോഭാവമാണ് എനിക്ക് എല്ലാം അറിയാം എന്നുള്ളത്. എനിക്ക് എല്ലാം അറിയാം എന്നുള്ള മനോഭാവം തീർച്ചയായും പല പ്രശ്നങ്ങളിലും കൊണ്ടെത്തിക്കും. തന്റെ ധാരണകൾ ഒക്കെ ശരിയാണ് എന്ന് കരുതി നടക്കുന്ന ബിസിനസുകാർക്ക് ഒരിക്കലും ഒരിടവും എത്താൻ സാധിക്കില്ല. ആത്മവിശ്വാസം നല്ലതാണ് പക്ഷേ അത് കൂടി ഒരു അഹങ്കാരം ആയി അല്ലെങ്കിൽ തെറ്റായി പൊള്ളയായ ഒരു കാര്യമായി മാറരുത്. ഒരിക്കലും എല്ലാ കാര്യങ്ങളും അറിയാവുന്ന ഒരാൾ ഇല്ല. എല്ലാം പഠിച്ച് മനസ്സിലാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന ഒരാളാണ് ആവശ്യം. തനിക്ക് ലോകത്തിലെ മുഴുവൻ കാര്യങ്ങളും അറിയാം താൻ ചെയ്യുന്നതു മാത്രമാണ് ശരി എന്ന് പറയുന്ന ഒരു ശാഠ്യം യഥാർത്ഥത്തിൽ വിജയിക്കാത്ത ആളുകളുടെ ശീലമാണ്.അതുകൊണ്ട് തന്നെ ഒരു ബിസിനസുകാരൻ എല്ലാം അറിയാം എന്ന മനോഭാവം ഉപേക്ഷിച്ചുകൊണ്ട് പ്രവർത്തിക്കുവാൻ തയ്യാറാകണം. ഇങ്ങനെയുള്ള മനോഭാവം മാറ്റാൻ വേണ്ടി എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം എന്നതിനെ കുറിച്ചാണ് ഇന്ന് നോക്കുന്നത്.
- പുതിയ അറിവുകൾ നേടുന്നതിന് വേണ്ടിയുള്ള ശ്രമം ഒരാളുടെ ഭാഗത്തുനിന്ന് വ്യക്തിപരമായി ഉണ്ടാകണം.
- മറ്റുള്ളവർ പറയുന്നത് കേൾക്കാൻ തയ്യാറാകണം. പലപ്പോഴും നമ്മൾ പറയുന്നത് മറ്റുള്ളവരെ കേൾപ്പിക്കാനാണ് ശ്രമിക്കാറുള്ളത്. അതിനുപകരം മറ്റുള്ളവർ പറയുന്നത് വ്യക്തമായി കേൾക്കാൻ വേണ്ടി തയ്യാറാകണം. മറ്റുള്ളവർ പറയുന്നത് കേൾക്കുക എന്നത് വലിയ ഒരു കലയാണ് ഇന്ന് അത് അന്യം നിന്നു പോയിക്കൊണ്ടിരിക്കുന്ന ഒരു കാര്യമാണ്. ആരെങ്കിലും എന്തെങ്കിലും പറയുമ്പോൾ അയാൾ പറയുന്നത് എന്താണ് എന്ന് കേൾക്കുന്നതിനു പകരം അയാൾക്ക് തിരിച്ച് എന്ത് മറുപടി കൊടുക്കാം എന്ന് ചിന്തിച്ചു കൊണ്ടാണ് സംഭാഷണങ്ങളിൽ ഇടപെടുന്നത്. ഇത് എല്ലാം തനിക്കറിയാമെന്ന മനോഭാവത്തിൽ നിന്ന് ഉണ്ടായ ഒരു പ്രവർത്തിയാണ് ഇത്.
- ചാടിക്കയറി അഭിപ്രായങ്ങൾ ഒരിക്കലും പറയരുത്. നിങ്ങൾ പറയുന്നത് ശരിയാണോ തെറ്റാണോ എന്ന് ഒന്ന് ചിന്തിച്ചിട്ട് വേണം മറുപടി പറയേണ്ടത്. ബിസിനസ് രംഗത്ത് പ്രവർത്തിക്കുമ്പോൾ ഇത് പ്രത്യേകിച്ചും പ്രധാനപ്പെട്ട ഒന്നാണ്. ഇതിനുവേണ്ടി ടു മിനിറ്റ് ടെക്നിക്ക് ഉപയോഗിക്കാവുന്നതാണ്. ഏത് മറുപടി പറയുമ്പോഴും രണ്ടു മിനിറ്റ് ആലോചിച്ചു വേണം മറുപടി പറയേണ്ടത്.
- വികാരാദീനനായി നിൽക്കുമ്പോൾ മറുപടി പറയാതിരിക്കുക. പലപ്പോഴും വികാരപരമായ മറുപടികൾ ആയിരിക്കും പറയുക. വികാരപരമായി നിൽക്കുന്ന സമയത്ത്, വളരെ വിഷമിച്ചു നിൽക്കുന്ന സമയത്ത്,അല്ലെങ്കിൽ വളരെ ദേഷ്യപ്പെട്ട് നിൽക്കുന്ന സമയങ്ങളിൽ അഭിപ്രായങ്ങൾ പറയാതിരിക്കുക. വളരെ ശാന്തരായി ഇരുന്ന് ചിന്തിച്ചതിനുശേഷം മാത്രമാണ് മറുപടി പറയേണ്ടത്. ദേഷ്യപ്പെട്ട് നിൽക്കുമ്പോൾ നിങ്ങൾ പറയുന്ന അഭിപ്രായങ്ങൾ അല്ലെങ്കിൽ വാക്കുകൾ എല്ലാം തന്നെ അബദ്ധങ്ങളായി മാറാനാണ് സാധ്യത കൂടുതൽ.
- ബിസിനസിൽ വിജയിച്ച ആളുകൾ എപ്പോഴും ശ്രദ്ധിക്കുന്ന ഒരു കാര്യമാണ് ആകുക, പ്രവർത്തിക്കുക, സ്വന്തമാക്കുക എന്ന കാര്യം. പലരും ചിന്തിക്കാറുള്ളത് എനിക്ക് അങ്ങനെ ഒരു സാഹചര്യം വരട്ടെ അതിനുശേഷം ഞാൻ പ്രവർത്തിക്കാം, എനിക്ക് സമ്പത്ത് വരട്ടെ അതിനുശേഷം ഞാൻ ഇൻവെസ്റ്റ്മെന്റ് തുടങ്ങാം, അങ്ങനെ അല്ല ആദ്യമേ നിങ്ങൾക്ക് പറ്റുന്ന തരത്തിൽ ആവുക എന്നുള്ളതാണ്. രണ്ടാമതാണ് അതിനുവേണ്ടി പ്രവർത്തിക്കാൻ വേണ്ടി തയ്യാറാക്കേണ്ടത്, മൂന്നാമത് ഇത് സ്വന്തമാക്കുന്നതിന് വേണ്ടി പ്രവർത്തിക്കുക. ഏതൊരു കാര്യം സ്വന്തമാക്കിയതിനുശേഷം പ്രവർത്തിക്കാൻ വേണ്ടി തുടങ്ങിക്കഴിഞ്ഞാൽ വിജയിക്കുവാൻ സാധ്യമല്ല. അതുകൊണ്ടുതന്നെ എന്തൊക്കെയാണ് നിങ്ങളുടെ കയ്യിലുള്ളത് അതിൽ നിന്നും കൂടുതൽ വളർന്നു പോകാൻ വേണ്ടിയാണ് നിങ്ങൾ ശ്രമിക്കേണ്ടത്.
- ഏതാണ് നിങ്ങൾക്ക് ഇഷ്ടപ്പെടുന്ന മേഖല അതിനെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ പഠിക്കുക. അതിനുവേണ്ടി സമയം മാറ്റിവയ്ക്കുക. നമുക്ക് ചുറ്റും ഇതുമായി ബന്ധപ്പെട്ട ആളുകൾ ഉണ്ടാക്കുക. ഇത്രയൊക്കെ കാര്യങ്ങൾ ഉണ്ടെങ്കിൽ എല്ലാം അറിയാം എന്ന മനോഭാവം നിങ്ങൾക്ക് മാറ്റിവയ്ക്കാൻ സാധിക്കും. അത് ബിസിനസിൽ വളരെ ഗുണകരമായി നിങ്ങളെ മുന്നോട്ട് കൊണ്ടുപോകാൻ സഹായിക്കും.
ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളെ ഫോളോ ചെയ്യുക.
ബിസിനസ് വളർച്ചയിൽ നല്ല ബന്ധങ്ങൾ സൃഷ്ടിക്കേണ്ടതിന്റെ പ്രാധാന്യം... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.