Sections

പണം കൊടുത്ത് പ്രശസ്തി നേടാനുള്ള ശ്രമം ബിസിനസുകാർക്ക് അനുയോജ്യമോ?

Friday, Nov 08, 2024
Reported By Soumya
Business owner maintaining values through ethical practices in social involvement

ബിസിനസ് ചെയ്യുന്ന ആളുകൾ പലപ്പോഴും സാമൂഹ്യ കാര്യങ്ങളിൽ ഇടപെടണമെന്നും പ്രശസ്തനാകണം എന്നുമുള്ള ആഗ്രഹമുള്ളവരാണ്. അതിനുവേണ്ടി അവർ പലപ്പോഴും പലരുടെയും ഇരകളായി മാറാറുണ്ട്. രാഷ്ട്രീയപാർട്ടികൾക്കോ സംഘടനകൾക്കോ പണം കൊടുത്തുകൊണ്ട് പേരും പ്രശസ്തിയും നേടണമെന്ന് ആഗ്രഹിക്കുന്ന ആളുകളാണ് തരത്തിലുള്ള അബദ്ധങ്ങളിൽ പെടാറുള്ളത്. എന്നാൽ ഇങ്ങനെയുള്ള കാര്യങ്ങൾ ബിസിനസുകാർക്ക് ഗുണകരമാണോ എന്നതിനെ കുറിച്ചാണ് ഇന്ന് നോക്കുന്നത്. ഏതൊരു വ്യക്തികളും സ്വാഭാവികമായി പ്രശസ്തി ആഗ്രഹിക്കുന്നവരാണ്. പക്ഷെ അത് പണം കൊണ്ട് നേടാൻ നോക്കുന്നത് അത്ര നല്ലതല്ല. പല ബിസിനസുകാരും കഷ്ടപ്പെട്ട് ബിസിനസ് നടത്തി അവർ സമൂഹത്തിൽ ചിലപ്പോഴൊക്കെ ഒറ്റപ്പെട്ട ഒരു അവസ്ഥയിലേക്ക് പോകാറുണ്ട്. ഇത്തരക്കാരാണ് പ്രശസ്തി നേടുവാൻ വേണ്ടി ശ്രമിക്കുന്നത്. ഇതിനുവേണ്ടി അവർ പലരെയും ചിലപ്പോൾ സമീപിചേക്കാം. ഇത്തരക്കാരെ അവരുടെപ്രസ്ഥാനത്തിന്റെ ചെയർമാൻ ആക്കാം എന്നോ അല്ലെങ്കിൽ ഉന്നതസ്ഥാനങ്ങളിൽ ഇരുത്താം എന്നും ഫ്ലെക്സുകൾ വയ്ക്കാം എന്നൊക്കെ പറഞ്ഞ് പൈസയ്ക്ക് വേണ്ടി അവരെ മുതലെടുക്കാറുണ്ട്. ഇങ്ങനെയുള്ള കാര്യങ്ങളിൽ ചെന്ന് പെടാതിരിക്കാൻ വേണ്ടി എന്തൊക്കെ ശ്രദ്ധിക്കണം എന്ന് നോക്കാം.

  • സമൂഹത്തിന് ഗുണകരമായ കാര്യങ്ങളാണ് ഒരു ബിസിനസുകാരൻ എപ്പോഴും ചെയ്തുകൊണ്ടിരിക്കുന്നത്. നിങ്ങളുടെ പ്രശസ്തി എന്ന് പറയുന്നത് കുറച്ച് ആളുകളിൽ അറിയിക്കുക എന്നുള്ളതല്ല. നിങ്ങളുടെ മേഖലകളിൽ കഴിവ് തെളിയിക്കുന്നതിന്റെ ഫലമായാണ് പ്രശസ്തി ലഭിക്കേണ്ടത്. അല്ലാതെ പൈസ കൊടുത്തു വാങ്ങുന്ന പ്രശസ്തി ഒരു പ്രശസ്തിയെ അല്ല. നിങ്ങൾ അവിടെ ഒരു ഇരയായി മാറുന്നു എന്ന കാര്യം പ്രത്യേകം ഓർക്കുക.
  • സാമൂഹ്യ കാര്യങ്ങൾ ആരുടെയെങ്കിലും വഴിയിലൂടെ അല്ല നിങ്ങൾ ചെയ്യേണ്ടത് അത് നിങ്ങൾ വഴി തന്നെ ചെയ്യണം. നിങ്ങൾക്ക് നല്ല വരുമാനം ഉണ്ടെങ്കിൽ ഒരു ചാരിറ്റബിൾ ട്രസ്റ്റ് രൂപീകരിച്ച് അതുവഴി ചെയ്യാവുന്നതാണ്. മറ്റൊരാൾ വഴി നിങ്ങൾ അതിന് പോകാൻ നിന്നാൽ അവർ ഒരിടനിലക്കാരായി നിന്ന് നിങ്ങളിൽ നിന്നും കാശ് തട്ടി എടുക്കുവാൻ ആയിരിക്കും ശ്രമിക്കുക.
  • നിങ്ങൾ മറ്റുള്ളവർക്ക് ജോലി നൽകുന്നത് തന്നെ ഏറ്റവും വലിയ സേവനമാണ്. നിങ്ങളുടെ സ്റ്റാഫുകൾക്ക് സപ്പോർട്ട് നൽകുന്നത്, അവരുടെ വീഴ്ചകളിൽ അവർക്ക് ഉപദേശങ്ങൾ നൽകുന്നത്, സ്റ്റാഫുകൾക്ക് ഒരു അപകടം പറ്റിയാൽ അവരെ ധനപരമായി സഹായിക്കുക ഇങ്ങനെയുള്ള കാര്യങ്ങളാണ് നിങ്ങൾ കൂടുതലായി ശ്രദ്ധിക്കേണ്ടത്. സ്റ്റാഫുകളെ അവഗണിച്ചുകൊണ്ട് പുറത്തുള്ളവർക്ക് സഹായങ്ങൾ നൽകുന്നത് കൊണ്ട് യാതൊരു കാര്യവുമില്ല. വി-ഗാർഡിന്റെ ഉടമസ്ഥനായ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി സ്റ്റാഫുകൾക്ക് അവരുടെ ഷെയറിന്റെ ഒരു വിഹിതം കൊടുക്കാൻ മടി കാണിച്ചിട്ടില്ല. അതുകൊണ്ടുതന്നെ സ്റ്റാഫുകൾ അവർക്ക് ഒപ്പം നിൽക്കാൻ തയ്യാറാകുന്നത്. അതുപോലെ തന്നെ ലുലു എന്ന വലിയ ഒരു സ്ഥാപനം അവരുടെ സ്റ്റാഫുകൾക്കും ഷെയർ കൊടുക്കാൻ തയ്യാറാകുന്നു എന്ന വിവരം നിങ്ങൾ പത്രങ്ങളിൽ കൂടി അറിഞ്ഞു കാണും. സ്റ്റാഫുകളാണ് നിങ്ങളുടെ സ്ഥാപനത്തിന്റെ ഉയർച്ചയ്ക്ക് കാരണം. പുറമേയുള്ള ആളുകൾക്ക് സേവനം നൽകുന്നതിന് പകരം നിങ്ങളെ സഹായിച്ച് ഒപ്പം നിൽക്കുന്ന ആളുകൾക്ക് ആദ്യം സേവന സഹായങ്ങൾ നൽകുവാൻ ശ്രമിക്കണം. അതിൽ ഒരു വിട്ടുവീഴ്ചയും ചെയ്യരുത്.
  • സേവനമെന്ന് പറയുന്നത് ബിസിനസിനെ അകത്തു തന്നെ കൊണ്ടുവരണം. വ്യത്യസ്തമായ ഒരു കോർ വാല്യൂ, ധാർമികമായ പ്രവർത്തനം എന്നിവ നിങ്ങളുടെ ബിസിനസ്സിൽ കൊണ്ടുവരാൻ ശ്രമിക്കണം അതാണ് ഏറ്റവും വലിയ സേവനം.അല്ലാതെ പ്രശസ്തിക്കും പേരിനും വേണ്ടി മറ്റുള്ള ആളുകളുടെ ഇരയായി മാറാതിരിക്കാൻ വേണ്ടി ശ്രമിക്കണം.

ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളെ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.