- Trending Now:
മാനന്തവാടി ഐ.സി.ഡി.എസ് അഡീഷണൽ പ്രോജക്ടിലെ 30 അങ്കണവാടികളിൽ കുടിവെള്ള സൗകര്യം ലഭ്യമാക്കുന്നതിന് ടെണ്ടർ ക്ഷണിച്ചു. ടെണ്ടറുകൾ ഫെബ്രുവരി 4 ന് ഉച്ചയ്ക്ക് 1.30 വരെ സ്വീകരിക്കും. ഫോൺ: 04935 240754.
കണ്ണൂർ ഗവ.എഞ്ചിനീയറിങ് കോളേജിലെ പ്ലേസ്മെന്റ് ഓഫീസിലെ ടോയ്ലറ്റ് അറ്റകുറ്റപ്പണി ചെയ്യുന്നതിനായി ക്വട്ടേഷൻ ക്ഷണിച്ചു. ഫെബ്രുവരി 13ന് ഉച്ചക്ക് 12.30 വരെ ക്വട്ടേഷൻ സ്വീകരിക്കും. കോളേജിലെ മെൻസ് ഹോസ്റ്റലിൽ സെവൻസ് ഫുട്ബോൾ ഗ്രൗണ്ട് നിർമിക്കുന്നതിനായി ക്വട്ടേഷൻ ക്ഷണിച്ചു. ഫെബ്രുവരി 14ന് ഉച്ചക്ക് 12.30 വരെ ക്വട്ടേഷൻ സ്വീകരിക്കും. ഫോൺ: 0497 2780226
കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് 2023 മാർച്ച് ഒന്ന് മുതൽ 2024 ഫെബ്രുവരി 29 വരെയുള്ള കാലയളവിലേക്ക് ആവശ്യമായ മെഡിക്കൽ ഓക്സിജൻ, നൈട്രസ് ഓക്സൈഡ് തുടങ്ങിയവ ലഭ്യമാക്കുന്നതിനായി വിതരണാനുമതിയുള്ള ഏജൻസികൾ, സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും ഇ ടെണ്ടർ ക്ഷണിച്ചു. ഫെബ്രുവരി മൂന്നിന് ഉച്ച 12 മുതൽ 17ന് വൈകിട്ട് അഞ്ച് മണി വരെ www.etenders.kerala.gov.in മുഖേന ഇ ടെണ്ടർ സമർപ്പിക്കാം. ഫോൺ: 0497 2731234.
ബിസിനസ് അവസരം: ക്വട്ടേഷനുകൾ ക്ഷണിച്ചു... Read More
കണ്ണൂർ ഗവ. എഞ്ചിനീയറിങ് കോളേജിൽ ആർ ടി ഡി സി പ്രൊജക്ടിലേക്കാവശ്യമായ ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ഫെബ്രുവരി 27ന് വൈകിട്ട് മൂന്ന് മണി വരെ ദർഘാസ് സ്വീകരിക്കും. ഫോൺ: 0497 2780226.
കോട്ടയ്ക്കലിലെ കേരള ആയുർവേദിക് സ്റ്റഡിസ് ആൻഡ് റിസർച്ച് സൊസൈറ്റി ചീഫ് എക്സിക്യുട്ടീവ് ഓഫീസർ താഴെ പറയുന്ന പ്രവൃത്തികൾക്ക് പൊതുമരാമത്ത് വകുപ്പിൽ രജിസ്റ്റർ ചെയ്ത അംഗീകൃത കരാറുകാരിൽ നിന്നും ഇ ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ ഫോറവും ഷെഡ്യൂളുകളും മറ്റു വിവരങ്ങളും http://etenders.kerala.gov.in എന്ന വെബ്സൈറ്റിൽ നിന്നും ലഭിക്കും. ആയുർവേദ കോളജ് ആശുപത്രിയിലെ സൗഹൃദ സമിതി അടുക്കള നവീകരിക്കുന്ന പ്രവൃത്തി (15/2022-23 KASRS A4-3832/2022/1), ആയുർവേദ കോളേജ് ആശുപത്രിയിലെ മുൻവശം ഇന്റർലോക്ക് ചെയ്യുന്ന പ്രവൃത്തി (16/2022-23 KASRS A4- 3241/2022/1) എന്നിവക്കാണ് ഇ ടെണ്ടർ ക്ഷണിച്ചത്.
വിവിധ പ്രവൃത്തികൾക്കായി ടെൻഡറുകൾ ക്ഷണിച്ചു... Read More
പത്തനംതിട്ട ജനറൽ ആശുപത്രിയിൽ വിവിധ വാഹനങ്ങൾക്കും, ജനറേറ്ററിനും ഇന്ധനം നിറയ്ക്കുന്നതിന് പെട്രോ കാർഡ് ലഭ്യമാക്കുന്നതിന് താത്പര്യമുളള പമ്പ് ഉടമകളിൽ നിന്നും നിരക്കുകൾ രേഖപ്പെടുത്തിയ ടെൻഡർ ക്ഷണിച്ചു. ടെൻഡർ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 15ന് വൈകുന്നേരം അഞ്ചു വരെ. ഫോൺ: 9497713258.
ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന ധർമ്മടം അഞ്ചരക്കണ്ടി പുഴയിൽ ജല ആവാസ വ്യവസ്ഥയിൽ സമഗ്ര സംരക്ഷണം 2022-25 പദ്ധതി നിർവഹണത്തിനായി എഫ് ആർ പി ബോട്ടും മറ്റ് അനുബന്ധ ഉപകരണങ്ങളും ഒരു വർഷത്തെ സൗജന്യ വാർഷിക അറ്റകുറ്റപണി വ്യവസ്ഥയോടെ വിതരണം ചെയ്യുന്നതിന് അംഗീകൃത സ്ഥാപനങ്ങൾ/ വ്യക്തികളിൽ നിന്നും ടെണ്ടർ ക്ഷണിച്ചു. ഫെബ്രുവരി എട്ടിന് ഉച്ചക്ക് രണ്ട് മണി വരെ ടെണ്ടർ സ്വീകരിക്കും.
പെരിങ്ങോം ഗവ. കോളേജിൽ കിണറിൽ നിന്ന് ശുദ്ധജലം എത്തിക്കുന്നതിനും മോട്ടോറും അനുബന്ധ ഉപകരണങ്ങളും സജ്ജീകരിക്കുന്നതിനും ക്വട്ടേഷൻ ക്ഷണിച്ചു. ഫെബ്രുവരി ഒമ്പതിന് രാവിലെ 11 മണി വരെ ക്വട്ടേഷൻ സ്വീകരിക്കും. ഫോൺ: 04985 295440.
വിവിധ പദ്ധതികൾക്കായി ദർഘാസുകൾ ക്ഷണിച്ചു... Read More
എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് ഒരു പ്ലാറ്റ്ഫോം വെയിംഗ് മെഷീൻ (200 കിലോ കപ്പാസിറ്റി) വാങ്ങുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ഉപകരണത്തിന് ഒരു വർഷത്തെ വാറന്റി ഉണ്ടായിരിക്കണം. ക്വട്ടേഷനുകൾ സീൽ ചെയ്ത കവറിൽ മെഡിക്കൽ സൂപ്രണ്ട്, എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രിയുടെ പേരിൽ തപാലിലോ പ്രവൃത്തി ദിവസങ്ങളിൽ നേരിട്ടോ സമർപ്പിക്കണം. ക്വട്ടേഷൻ നമ്പരും സാധനത്തിന്റെ പേരും കവറിനു മുകളിൽ വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി ആറ് ഉച്ചയ്ക്ക് രണ്ടു വരെ.
കോതമംഗലം ബ്ലോക്ക് പ്ലാൻ 2022-23 ബ്ലോക്ക് പഞ്ചായത്ത് ഓപ്പൺ ജിംനേഷ്യം പദ്ധതി നടപ്പിലാത്തുന്നതിന് അംഗീകൃത യോഗ്യതയുളള കരാറുകാരിൽ നിന്ന് ഇ-ടെൻഡർ ക്ഷണിച്ചു. ടെൻഡർ സംബന്ധച്ച കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ ബ്ലോക്ക് പഞ്ചായത്തിൽ നിന്നും www.lsgkerala.gov.in വെബ്സൈറ്റിൽ നിന്നും അറിയാം. ഫോൺ: 0485-2822544.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.