- Trending Now:
പാലക്കാട് ജില്ലാ ആശുപത്രിയിൽ ബ്ലഡ് ബാങ്കിലേക്ക് ആറ് പേർക്ക് യാത്ര ചെയ്യാൻ സൗകര്യമുള്ള നോൺ എ.സി വാഹനം വാടകയ്ക്ക് നൽകുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ ഫെബ്രുവരി 20 ന് ഉച്ചയ്ക്ക് ഒന്ന് വരെ സ്വീകരിക്കും അന്നേദിവസം ഉച്ചയ്ക്ക് രണ്ടിന് ക്വട്ടേഷൻ തുറക്കും. ഫോൺ 0491-2533327
മലമ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴിലെ 'ആരോഗ്യ സ്ഥാപനങ്ങളിലെ രോഗനിർണയ സൗകര്യങ്ങൾ ഏർപ്പെടുത്തൽ' പദ്ധതിയിലേക്ക് ലാബ് റീ ഏജന്റ്, ഗ്ലൂക്കോമീറ്റർ, സ്ട്രിപ്പ്, ബി.പി അപ്പാരറ്റസ് എന്നിവ വാങ്ങുന്നതിന് അംഗീകൃത കരാറുകാരിൽ നിന്നും ദർഘാസ് ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾ www.lsg.kerala.gov.in ൽ ലഭിക്കും. ഫോൺ -0491-2816011
വിവിധ സാമഗ്രികളുടെ വിതരണത്തിന് ടെൻഡറുകൾ ക്ഷണിച്ചു... Read More
കോട്ടയം മെഡിക്കൽ കോളജിലെ പുതിയ ഫാർമസി കോളജിലേക്ക് 55 ഇഞ്ച് സ്മാർട്ട് ടിവി (ഒരെണ്ണം) വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാനതിയതി: 2023 ഫെബ്രുവരി 16 ഉച്ചയ്ക്കു 12 മണി. ഫോൺ: 0481-2597279, 0481-2597284.
കോട്ടയം മെഡിക്കൽ കോളജ് ബയോകെമിസ്ട്രി വിഭാഗത്തിലേക്കു സാമ്പിൾ കളക്ഷൻ ട്യൂബ്സ് വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാനതിയതി: 2023 ഫെബ്രുവരി 15 ഉച്ചയ്ക്കു 12 മണി. ഫോൺ: 0481-2597279, 0481-2597284.
ടെൻഡറുകൾ ക്ഷണിച്ചു: വിവിധ പദ്ധതികളിലായി അവസരം... Read More
കോട്ടയം മെഡിക്കൽ കോളജിലെ സൈക്കാട്രി വിഭാഗത്തിലേക്കു വെച്സ്ലെർ അഡൽറ്റ് ഇന്റലിജൻസ് സ്കെയിൽ -1 വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാനതിയതി: 2023 ഫെബ്രുവരി ഒൻപതു ഉച്ചയ്ക്കു 12 മണി. ഫോൺ: 0481-2597279, 0481-2597284.
കോട്ടയം മെഡിക്കൽ കോളജിലെ സൈക്കാട്രി വിഭാഗത്തിലേക്കു വെച്സ്ലെർ മെമ്മറി സ്കെയിൽ -തേഡ് എഡിഷൻ ഒരെണ്ണം വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാനതിയതി: 2023 ഫെബ്രുവരി ഒൻപതു ഉച്ചയ്ക്കു 12 മണി. ഫോൺ: 0481-2597279, 0481-2597284.
കോട്ടയം പള്ളം അഡീഷണൽ ഐ.സി.ഡി.എസ്. പ്രോജക്ടിലെ 134 അങ്കണവാടികളിലേക്ക് കണ്ടിജൻസി സാധനങ്ങൾ വാങ്ങുന്നതിന് ടെൻഡർ ക്ഷണിച്ചു. പൂരിപ്പിച്ച ടെൻഡറുകൾ 2023 ഫെബ്രുവരി 21 വരെ പള്ളം അഡീഷണൽ ഐ.സി.ഡി.എസ്. പ്രോജക്ട് ഓഫീസിൽ സ്വീകരിക്കും. ഫോൺ: 9446581004.
നിരവധി പദ്ധതികൾ: ടെൻഡറുകൾ സമർപ്പിക്കാം... Read More
കോട്ടയം വൈക്കം ബ്ളോക്ക് പഞ്ചായത്തിനു കീഴിൽ ടി.വി. പുരം പഞ്ചായത്തിൽ പ്രവർത്തിക്കുന്ന വയോജന സംരക്ഷകേന്ദ്രം പ്രവർത്തന സജ്ജമാക്കുന്നതിനായി ഫർണിച്ചറും മറ്റു സാധനങ്ങളും വിതരണം ചെയ്യുന്നതിനായി വ്യക്തികൾ/സ്ഥാപനങ്ങൾ എന്നിവരിൽനിന്നു റീ ടെണ്ടർ ക്ഷണിക്കുന്നു. സ്വീകരിക്കുന്ന അവസാന തീയതി: 2023 ഫെബ്രുവരി 15 മൂന്നുമണി. ഫോൺ: 04829 225156
ചിറ്റൂർ തലൂക്കിൽ തെക്കേദേശം വില്ലേജിലെ ബ്ലോക്ക് 39 റീസർവെ നമ്പർ 68/1 ലുൾപ്പെട്ട സർക്കാർ പുറമ്പോക്ക് ഭൂമിയിലെ മുറിച്ച് മാറ്റിയ 174 മുളകൾ ഫെബ്രുവരി 17 ന് ഉച്ചയ്ക്ക് 12 ന് തെക്കേദേശം വില്ലേജ് ഓഫീസിൽ തഹസിൽദാർ/ജൂനിയർ സൂപ്രണ്ട് പരസ്യമായി ലേലം ചെയ്യും. ലേലത്തിൽ പങ്കെടുക്കുന്നവർ നിരതദ്രവ്യം കെട്ടിവയ്ക്കണമെന്ന് തഹസിൽദാർ അറിയിച്ചു. ഫോൺ- 04923- 224740.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.