- Trending Now:
മലപ്പുറം ഫയർസ്റ്റഷൻ ക്വാർട്ടേഴ്സുകൾക്ക് സമീപം നിൽക്കുന്ന മൂന്ന് മരങ്ങൾ (തേക്ക്-1 , തെങ്ങ്- 2 എണ്ണം) മുറിച്ച് നീക്കം ചെയ്യുന്നതിനുള്ള ലേലം ഫെബ്രുവരി 16 ന് രാവിലെ 11 മണിക്ക് ഫയർസ്റ്റേഷൻ പരിസരത്ത് നടക്കും. ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ നിരതദ്രവ്യമായ 7340 രൂപ സഹിതം അന്നേ ദിവസം ഹാജരാവണം. മരങ്ങൾ ടെണ്ടർ വഴി വാങ്ങാൻ ആഗ്രഹിക്കുന്നവർ സീൽ ചെയ്ത ടെണ്ടറുകൾ ജില്ലാ ഫയർ ഓഫീസർ, ഫയർ ആന്റ് റെസ്ക്യു സർവ്വീസസ്, മുണ്ടുപറമ്പ്, മലപ്പുറം. 676509 എന്ന വിലാസത്തിൽ ഫെബ്രുവരി 13 ന് ഉച്ചയ്ക്ക് 3 മണിക്കകം എത്തിക്കണം. ടെണ്ടറിനൊപ്പം നിർദ്ദിഷ്ട തുകയ്ക്കുള്ള നിരതദ്രവ്യം ജില്ലാ ഫയർ ഓഫീസർ, ഫയർ ആന്റ് റെസ്ക്യു സർവ്വീസസ്, മുണ്ടുപറമ്പ്, മലപ്പുറം. 676509 എന്ന പേരിൽ വാങ്ങിയ ഡി.ഡി അടക്കം ചെയ്യണം. ടെണ്ടറുകൾ നൽകിയവർക്കും ലേലത്തിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക്: 0483 2734788.
മങ്കട സാമൂഹികാരോഗ്യ കേന്ദ്രത്തിലെ 12/183 നമ്പർ കെട്ടിടം പൊളിച്ചു നീക്കി കൊണ്ടു പോകുന്നതിനുള്ള അവകാശം ഏറ്റെടുക്കുന്നതിനുള്ള ലേലം മങ്കട സാമൂഹികാരോഗ്യ കേന്ദ്രത്തിൽ വെച്ച് ഫെബ്രുവരി 13 ന് രാവിലെ 10.30 ന് നടക്കും. കൂടുതൽ വിവരങ്ങൾക്ക് സാമൂഹികാരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടണം.
കാക്കനാട് സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ വികസന കാര്യ കമ്മിഷണറുടെ ഓഫീസിന്റെ ഔദ്യോഗിക ആവശ്യങ്ങൾക്കായി ഒരു ഇന്നോവ/ഇന്നോവ ക്രിസ്റ്റ വാഹനം പ്രതിമാസ വാടകക്ക് നൽകുന്നതിനുള്ള ക്വട്ടേഷൻ ക്ഷണിച്ചു. അവസാന തീയതി : ഫെബ്രുവരി എട്ട് രാവിലെ 11. ഫോൺ : 0484 2993641
വനിതാ ശിശു വികസന വകുപ്പിന് കീഴിലെ ചിറ്റൂർ മിനി സിവിൽ സ്റ്റേഷനിൽ റീ ഷിഫ്റ്റ് ചെയ്ത് തുടങ്ങിയ ക്രഷിലേക്ക് കുഞ്ഞുങ്ങളുടെ പരിപാലനം, ശുചിത്വം, മാനസികോല്ലാസം, പ്രീസ്കൂൾ പ്രവർത്തനങ്ങൾ, മോണിറ്ററിങ് മുതലായവയ്ക്ക് ഗുണമേന്മയുള്ള സാധന സാമഗ്രികൾ വിതരണം ചെയ്യുന്നതിന് വ്യക്തികൾ/സ്ഥാപനങ്ങളിൽ നിന്ന് ക്വട്ടേഷൻ ക്ഷണിച്ചു. ജി.എസ്.ടി ഉൾപ്പെടെയുള്ള വില ക്വട്ടേഷനിൽ കാണിക്കണം. 2,50,000 രൂപയാണ് അടങ്കൽ തുക. ക്വട്ടേഷനുകൾ ഫെബ്രുവരി ആറിന് വൈകിട്ട് മൂന്ന് വരെ സ്വീകരിക്കും. അന്നേദിവസം വൈകിട്ട് നാലിന് ക്വട്ടേഷനുകൾ തുറക്കും. ഫോൺ: 0491 2911098.
കോട്ടയം വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിലെ വാറന്റി കാലാവധി അവസാനിച്ച കമ്പ്യൂട്ടർ, പ്രിന്റർ, യു.പി.എസ്. മുതലായവയുടെ വാർഷിക അറ്റകുറ്റപ്പണി കരാറിൽ ഏർപ്പെടാൻ താല്പര്യമുള്ള വ്യക്തികൾ/സ്ഥാപനങ്ങളിൽനിന്ന് ക്വട്ടേഷൻ ക്ഷണിച്ചു. ഫെബ്രുവരി 14ന് വൈകിട്ട് അഞ്ചിനകം ക്വട്ടേഷൻ നൽകണം. ഫെബ്രുവരി 15ന് ഉച്ചകഴിഞ്ഞ് രണ്ടിന് തുറക്കും. ഫോൺ: 0481 2583095.
കോട്ടയം ഗവൺമെന്റ് മെഡിക്കൽ കോളജ് ക്രിട്ടിക്കൽ കെയർ യൂണിറ്റിലേക്ക് ഓപ്പൺ, ക്ലോസ്ഡ് ഹെഡ് റിങ്ങുകൾ(പീഡിയാട്രിക്സ്, അഡൾട്ട്-സിലിക്കൺ ജെൽ) വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ഫെബ്രുവരി മൂന്നിന് ഉച്ചയ്ക്ക് 12നകം ക്വട്ടേഷൻ നൽകണം. അന്നേദിവസം ഉച്ചകഴിഞ്ഞ് 3.30ന് തുറക്കും. ഫോൺ :0481 2597279, 2597284.
കോട്ടയം ഗവൺമെന്റ് മെഡിക്കൽ കോളജ് ക്രിട്ടിക്കൽ കെയർ യൂണിറ്റിലേക്ക് ഇൻ ട്യൂബേറ്റിംഗ് പില്ലോ വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ഫെബ്രുവരി മൂന്നിന് ഉച്ചയ്ക്ക് 12 നകം ക്വട്ടേഷൻ നൽകണം. അന്നേദിവസം ഉച്ചകഴിഞ്ഞ് രണ്ടിന് തുറക്കും. ഫോൺ: 0481 2597279, 2597284
കോട്ടയം ഗവൺമെന്റ് മെഡിക്കൽ കോളജ് ക്രിട്ടിക്കൽ കെയർ യൂണിറ്റിലേക്ക് നീ പാഡ് (സിലിക്കൺ ജെൽ) വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ഫെബ്രുവരി മൂന്നിന് ഉച്ചയ്ക്ക് 12നകം നൽകണം. അന്നേദിവസം ഉച്ചകഴിഞ്ഞ് 2.30ന് തുറക്കും. ഫോൺ: 0481 2597284.
കോട്ടയം ഗവൺമെന്റ് മെഡിക്കൽ കോളജ് ക്രിട്ടിക്കൽ കെയർ യൂണിറ്റിലേക്ക് ഡോം പൊസിഷൻ (സിലിക്കൺ ജെൽ) വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ഫെബ്രുവരി നാലിന് ഉച്ചയ്ക്ക് 12 നകം ക്വട്ടേഷൻ നൽകണം. അന്നേദിവസം വൈകിട്ട് നാലിന് തുറക്കും. ഫോൺ: 0481 2597284.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.