Sections

വിവിധ പദ്ധതികൾക്കായി ദർഘാസുകൾ ക്ഷണിച്ചു

Tuesday, Jan 31, 2023
Reported By Admin
tender invited

ദർഘാസുകൾ ക്ഷണിച്ചു


ക്വട്ടേഷൻ ക്ഷണിച്ചു

കണ്ണൂർ ഗവ.എഞ്ചിനീയറിങ് കോളേജ് എ ബ്ലോക്കിലെ സിവിൽ എഞ്ചിനീയറിങ് മോഡൽ റൂം എം ടെക് ക്ലാസ് റൂമാക്കി മാറ്റാൻ ക്വട്ടേഷൻ ക്ഷണിച്ചു. ഫെബ്രുവരി ഏഴിന് ഉച്ചക്ക് 12.30 വരെ ക്വട്ടേഷൻ സ്വീകരിക്കും. ഫോൺ: 0497 2780226.

മരങ്ങൾ വിൽപന നടത്താൻ ടെണ്ടർ ക്ഷണിച്ചു

പാലയാട് ഡയറ്റ് ക്യാമ്പസിലെ മരങ്ങൾ വിൽപന നടത്താൻ ടെണ്ടർ ക്ഷണിച്ചു. ഫെബ്രുവരി മൂന്നിന് വൈകിട്ട് അഞ്ച് മണി വരെ ടെണ്ടർ സ്വീകരിക്കും. ഫോൺ: 0490 2346658.

നോട്ടീസ് ബോർഡുകൾ തയ്യാറാക്കി സ്ഥാപിക്കാൻ ടെണ്ടർ ക്ഷണിച്ചു

കണ്ണൂർ ജില്ലാ പഞ്ചായത്ത് ഫിഷറീസ് വകുപ്പുമായി ചേർന്ന് നടപ്പാക്കുന്ന ശുചിത്വ സാഗരം സുന്ദരതീരം പദ്ധതിയിലേക്ക് 18 നോട്ടീസ് ബോർഡുകൾ തയ്യാറാക്കി സ്ഥാപിക്കാൻ ടെണ്ടർ ക്ഷണിച്ചു. ഫെബ്രുവരി ഏഴിന് ഉച്ചക്ക് രണ്ട് മണി വരെ ടെണ്ടർ സ്വീകരിക്കും. ഫോൺ: 0497 2731081.

റീ-ടെണ്ടർ നോട്ടീസ്

കാഴ്ച പരിമിതരായവർക്ക് സ്മാർട്ട് ഫോൺ ലഭ്യമാക്കുന്നതിനുള്ള റീ-ടെണ്ടർ നോട്ടീസ് കേരള സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷൻ പ്രസിദ്ധീകരിച്ചു. ടെണ്ടർ വിശദാംശങ്ങൾക്ക് www.etenders.kerala.gov.in, www.hpwc.kerala.gov.in എന്നീ വെബ്സൈറ്റുകൾ സന്ദർശിക്കുക.

കുടിവെള്ളം വിതരണം: ക്വട്ടേഷൻ ക്ഷണിച്ചു

ആലപ്പുഴ മാവേലിക്കര താലൂക്കിൽ കുടിവെള്ളം വിതരണം ചെയ്യുന്നതിനായുള്ള വാഹനങ്ങളുടെ റേറ്റ് നിശ്ചയിക്കുന്നതിനുള്ള ക്വട്ടേഷൻ ക്ഷണിച്ചു. ഫെബ്രുവരി 4-ന് വൈകിട്ട് 3 വരെ നൽകാം. ഫോൺ: 0479-2302216.

കണ്ടിജൻസി സാധനങ്ങൾ വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു

മുതുകുളം ബ്ലോക്ക് ഓഫീസ് കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന മുതുകുളം ഐ.സി.ഡി.എസ്. പ്രോജക്ടിലെ 122 അങ്കണവാടികളിലേക്ക് കണ്ടിജൻസി സാധനങ്ങൾ വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു. ഫെബ്രുവരി 9-ന് ഉച്ചക്ക് ഒന്ന് വരെ ടെൻഡർ സ്വീകരിക്കും. ഫോൺ: 0479 2474400


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.