- Trending Now:
നിങ്ങളുടെ സംരംഭം മികച്ച രീതിയില്‍ മുന്നേറുന്നു.പക്ഷെ അനുയോജ്യമായ ഉപഭോക്താക്കള്‍ക്ക് എത്തിപ്പെടാന്‍ പ്രായസമുള്ള ലൊക്കേഷനില്‍ ആണെങ്കില്‍ ബിസിനസിനെ അത് ബാധിക്കാം.ഭാവി മുന്നില്‍ കണ്ട് വായ്പയെടുത്ത് തുടങ്ങിയ ബിസിനസ് സംരംഭം നിലവിലെ സ്ഥലത്ത് നിന്നൊഴിഞ്ഞ് മറ്റൊരിടത്തേക്ക് മാറാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ബാങ്കില്‍ അത് അറിയിക്കേണ്ട കാര്യമുണ്ടോ ?
ഒട്ടനവധി പേര്‍ക്കുള്ള സംശയമാണിത്. നിലവില്‍ വായ്പ അനുമതി നല്‍കാനായ സംരംഭത്തിനു വേണ്ട ലൈസന്‍സുകള്‍, എന്‍ഒസി, പെര്‍മിറ്റുകള്‍ എന്നിങ്ങനെ നിയമപരമായ രേഖകള്‍ ബാങ്കില്‍ സമര്‍പ്പിച്ചിട്ടുണ്ടാകും.പുതുതായി മാറാനുദ്ദേശിക്കുന്ന കെട്ടിടത്തിന്റെ വിശദവിവരങ്ങള്‍ ഉള്‍പ്പെടുത്തി ഈ ലൈസന്‍സ് മാറുകയോ, അല്ലെങ്കില്‍ പുതുതായി എടുത്തതിന്റെ രേഖകള്‍ വാടകക്കരാര്‍ സഹിതം ബാങ്ക് ശാഖയില്‍ നല്‍കുകയോ ചെയ്യുക.
കെട്ടുറപ്പുള്ള അടിത്തറയില്‍ മാത്രമേ സംരംഭം വളരൂ !
... Read More
ഇതനുസരിച്ച് വേണ്ട നപടികള്‍, വിലാസം മാറ്റമടക്കം ബാങ്കിന്റെ കമ്പ്വൂട്ടര്‍ സംവിധാനത്തിലും ഫയലിലും വരുത്തും.സ്റ്റോക്ക് സംവിധാനത്തിലും ഫയലിലും മാറ്റം വരുത്തും.ചിലപ്പോള്‍ ബാങ്ക് ശാഖയില്‍ നിന്ന് സര്‍വ്വീസ് ചെയ്യാന്‍ പറ്റാത്ത ദൂരത്തിലാണ് യൂണിറ്റ് മാറ്റമെങ്കില്‍ അതേ ബാങ്കിന്റെ തന്നെ തൊട്ടടുത്ത ശാഖയില്‍ വായ്പയും അതിന്റെ ഫയലും മാറ്റാനുള്ള സംവിധാനം ഇപ്പോഴത്തെ ശാഖ ചെയ്തുതരും.
ചെറിയ സംരംഭം തുടങ്ങാന്‍ എളുപ്പം പരാജയപ്പെടാനും ? |challenges faced by small businesses... Read More
ബാങ്കിനെ അറിയിക്കാതെ യൂണിറ്റ് മാറ്റം നടത്താന്‍ ശ്രമിക്കരുത്.അത് പലവിധ പ്രശ്‌നങ്ങളുണ്ടാക്കിയേക്കും. മാറാന്‍ സാധ്യതയുണ്ടെന്ന് അറിയിക്കുമ്പോള്‍ എന്തൊക്കെയാണ് ചെയ്യേണ്ടത്, രേഖകള്‍ എന്തൊക്കെ ആവശ്യമുള്ള എന്ന ബാങ്ക് മാനേജര്‍ നിര്‍ദ്ദേശം നല്‍കും അതിനനുസരിച്ച് പ്രവര്‍ത്തിക്കുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.