- Trending Now:
ഇതുവരെ 2.9 ലക്ഷം കോടി രൂപ വായ്പയായി നല്‍കിയതായാണ് റിപ്പോര്‍ട്ട്
ചെറുകിട സംരംഭങ്ങള്‍ക്കു (എംഎസ്എംഇ) സര്‍ക്കാര്‍ ജാമ്യത്തില്‍ വായ്പ നല്‍കുന്ന പദ്ധതിയായ എമര്‍ജന്‍സി ക്രെഡിറ്റ് ലൈന്‍ ഗാരന്റി സ്‌കീം മാര്‍ച്ച് 31നു ശേഷം നീട്ടുന്നത് കേന്ദ്രസര്‍ക്കാര്‍ പരിഗണിച്ചേക്കും. വായ്പ അനുവദിക്കുന്നത് മാര്‍ച്ച് 31 വരെയോ 4.5 ലക്ഷം കോടി രൂപയെന്ന വായ്പ ലക്ഷ്യം നേടുന്നതു വരെയോ ആയിരിക്കുമെന്നാണ് നിലവിലെ വ്യവസ്ഥ.
ഇതുവരെ 2.9 ലക്ഷം കോടി രൂപ വായ്പയായി നല്‍കിയതായാണ് റിപ്പോര്‍ട്ട്. കാലാവധി നീട്ടണമെന്ന് ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷന്‍ (ഐബിഎ) ആവശ്യപ്പെട്ടിട്ടുണ്ട്. ബാങ്ക് വായ്പയില്‍ 2020 ഫെബ്രുവരി 29 വരെയുള്ള ബാധ്യതയുള്ള തുകയുടെ 20% തുക എമര്‍ജന്‍സി ക്രെഡിറ്റ് ആയി ഈടില്ലാതെ പരമാവധി 9.25% പലിശ നിരക്കില്‍ നല്‍കുന്നതായിരുന്നു പദ്ധതിയുടെ ആദ്യഘട്ടം.1.15 കോടി സംരംഭങ്ങള്‍ക്ക് പദ്ധതി ആശ്വാസമേകി.
കോവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തിലാണ് മാര്‍ച്ച് വരെ തീയതി നീട്ടിയത്. പദ്ധതിയുടെ ആദ്യ രണ്ടു ഘട്ടങ്ങളില്‍ വായ്പ എടുത്തവര്‍ക്ക് ബാധ്യതയുടെ 10% കൂടി വായ്പ എടുക്കാന്‍ അര്‍ഹതയുണ്ട്. 2020 ഫെബ്രുവരി 29 അല്ലെങ്കില്‍ 2021 മാര്‍ച്ച് 21 എന്നീ തീയതികളിലെ ബാധ്യതയാണ് പരിഗണിക്കുക.
വായ്പ ബാധ്യത നിലനില്‍ക്കുന്ന ബാങ്ക്, സാമ്പത്തിക സ്ഥാപനം മുഖേനയാണു പദ്ധതി നടപ്പിലാക്കുന്നത്. തിരിച്ചടവിന് ഒരു വര്‍ഷം മൊറട്ടോറിയമുണ്ട്, തുടര്‍ന്ന് 4 വര്‍ഷംകൊണ്ട് തിരിച്ചടയ്ക്കണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.