- Trending Now:
ബിസിനസ് തുടങ്ങാന്‍ വേണ്ടി നിങ്ങള്‍ ആലോചിക്കുന്നുണ്ടോ? ബിസിനസ് തുടങ്ങുന്നത് പെട്ടെന്ന് പണക്കാരനാവാന്‍ വേണ്ടിയാണോ? എങ്കില്‍ ഈ ലേഖനം തുടര്‍ന്ന് വായിക്കുക.
നമ്മുടെ സമൂഹത്തില്‍ വന്‍ വിജയമായ ഏതൊരു ബിസിനസ് പരിശോധിച്ചാലും അതില്‍ നിന്നൊരു കാര്യം മനസിലാക്കാവുന്നതെയുള്ളു.പണം യഥാര്‍ത്ഥ ബിസിനസിന്റെ ഒരു ബൈ-പ്രോഡക്റ്റ് മാത്രമാണ്. അവരൊന്നും പണത്തിനു പിറകെ ഓടുന്നവരായിരുന്നില്ല.
യുവ സംരംഭകരെ പണം കൈകാര്യം ചെയ്യുമ്പോള്‍ ഇവ ശ്രദ്ധിക്കാന്‍ മറക്കല്ലേ... Read More
ഒരു പ്രത്യേക കാര്യം ചെയ്യുന്നതിനുള്ള അടക്കാനാവാത്ത ആഗ്രഹം ആണ് വിജയിച്ച സംരംഭകരെ അവിടെയെത്തിച്ചത്. സംരംഭം ആരംഭിക്കുന്ന ഉടനെ ഒരാള്‍ പണത്തിനു പിറകെ സഞ്ചരിച്ചാല്‍ വളരെ പെട്ടെന്ന് അയാളുടെ ഉത്സാഹം നഷ്ടപ്പെടാന്‍ സാധ്യത ഉണ്ട്. കാരണം പണം ഉപയോഗിച്ച് അയാള്‍ക്ക് നേടാവുന്ന കാര്യങ്ങള്‍ വളരെ പെട്ടെന്ന് നേടിയെടുക്കാന്‍ കഴിയുന്നതാണ്. അത് നേടുന്നതോടെ അയാള്‍ക്ക് അത്തരം കാര്യങ്ങളോട് വിരക്തി തോന്നി തുടങ്ങും. മറ്റൊരു കാരണം, ബിസിനസില്‍ നിര്‍ണ്ണായകമായ തീരുമാനങ്ങള്‍ എടുക്കേണ്ട ധാരാളം സന്ദര്‍ഭങ്ങള്‍ നമ്മുടെ മുന്നില്‍ വന്നു പെടും. അപ്പോള്‍ പണത്തിനാണ് നാം പ്രാധാന്യം കൊടുക്കുന്നത് എങ്കില്‍ ആ ഇടപാടില്‍ ഉണ്ടായിരുന്ന ആളുകളുടെ ഇടയില്‍ നമ്മുടെ വിശ്വാസ്യത നഷ്ടപ്പെടാന്‍ കാരണമാവും. ഗുണമേന്മയും വിശ്വാസവും നഷ്ടമാക്കി പണത്തിനു പിന്നാലെ ഓടേണ്ടിവരും.
പക്ഷെ അതേ സമയം സാമ്പത്തിക വിജയം ഒരു ബിസിനസിന് അനിവാര്യമാണ് എന്നത് മറക്കാനുമാകില്ല. ഒരു സംരംഭകന്‍ തുടങ്ങുന്ന ബിസിനസില്‍ അയാള്‍ കസ്റ്റമേഴ്‌സിന് നല്‍കുന്ന മൂല്യത്തിനു പകരം ലഭിക്കുന്നതാണ് പണം. പക്ഷെ പണത്തിനു കൂടുതല്‍ പ്രാധാന്യം കൊടുത്താല്‍ മൂല്യം നഷ്ടപ്പെടും.മാനുഷിക മൂല്യങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്നവര്‍ക്ക് ചെയ്യാനുള്ളതാണ് സംരംഭകത്വം.
പണം ഇല്ലാത്തത് കൊണ്ട് ബിസിനസ് വേണ്ടാ എന്ന് വെക്കേണ്ട; ചെലവ് ചുരുക്കി ഈസിയായി തുടങ്ങാം
... Read More
പാളിപ്പോകുന്ന സാമ്പത്തിക ആസൂത്രണങ്ങള്‍ക്കുള്ള പ്രധാന കാരണവും പണത്തോടുള്ള അമിതമായ ഭ്രമം തന്നെയാണെന്ന് പറയേണ്ടി വരും.പരിയമില്ലാത്ത മേഖലകളില്‍ വന്‍ ലാഭം നേടാന്‍ വിജിയച്ച ബിസിനസില്‍ നിന്നും പണം എടുത്ത് നിക്ഷേപിക്കുന്ന രീതിയുണ്ട്.ഇത് രണ്ട് ബിസിനസിനെയും തളര്‍ത്തിയേക്കും.
പലപ്പോഴും അതുപോലെ സമൂഹത്തില്‍ നിന്ന് ഉയര്‍ന്നു കേള്‍ക്കുന്ന ഒന്നാണ് വര്‍ഷങ്ങളായി സംരംഭം നടത്തിയിട്ടും ആകെ സാമ്പത്തികമായ ബുദ്ധിമുട്ടിലാണ് എന്നത്. കാണുമ്പോള്‍ വലിയ സെറ്റ്അപ്പും ബിസിനസും ഒക്കെയാണെങ്കിലും ഏത് അവസരത്തിലും സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്നതായി പരാതിപ്പെടുന്ന സംരംഭകരുണ്ട്.വ്യക്തമായി പറഞ്ഞാല്‍ സംരംഭത്തിലേക്ക് പണത്തിന്‍രെ ഒഴുക്ക് കുറവാണെന്ന് തന്നെ.
കയ്യില്‍ കാര്‍ഡ് ഇല്ലാതെ എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കാന്‍ സാധിക്കുമോ...? ... Read More
ബിസിനസില്‍ ലാഭം കുമിയുമ്പോഴും അത് പണത്തിന്റെ രൂപത്തില്‍ കാണുന്നില്ല. ലാഭ നഷ്ട കണക്കില്‍ ലാഭം വരുന്നുണ്ട് അതിന് ആദായനികുതിയും നല്കുന്നുണ്ട് പക്ഷെ പണം ഇല്ല.
ബിസിനസിനെ കുറിച്ച് സിംപിളായി പറഞ്ഞാല്‍ അത് ശരിക്കും പണത്തിന്റെ പരിക്രമണം തന്നെയാണ്.ബിസിനസിനുള്ളില്‍ കിടന്ന് പണം കറങ്ങുന്നു.ലാഭകരമായ ബിസിനസില്‍ പണത്തിന് വലുപ്പം വര്‍ദ്ധിക്കുന്നു.അതായത് ചെലവഴിക്കുന്നതിനെക്കാള്‍ കൂടുതല്‍ സംരംഭത്തിലേക്ക് എത്തും.ഈ സൈക്കിള്‍ കൃത്യമായില്ലെങ്കില്‍ ആവശ്യത്തിന് പണം ഇല്ലാത്ത അവസ്ഥ സംരംഭത്തിലുണ്ടാകാം.
ബാങ്ക് അക്കൗണ്ട് ഉള്ളവര്‍ ഇവയൊക്കെ ശ്രദ്ധിച്ചില്ലെങ്കില്‍ നിങ്ങളുടെ പണം നഷ്ട്ടമാകും... Read More
ഈ പറഞ്ഞതൊക്കെ വര്‍ഷങ്ങളായി ബിസിനസ് ചെയ്യുന്നവര്‍ക്കു പണത്തോടുള്ള മനോഭാവം ആണ്.തുടക്കത്തിലെ പണം എന്ന ഒറ്റ ചിന്തിയില്‍ ബിസിനസിലേക്ക് കടന്നാല്‍ അതൊരിക്കലും മികച്ച ചിന്തയാണെന്ന് അവകാശപ്പെടാനാകില്ല.നിങ്ങള്‍ പണത്തിനാണ് കൂടുതല്‍ പ്രാധാന്യം എന്ന് വിശ്വസിക്കുന്നെങ്കില്‍ സംരംഭം തുടങ്ങുന്നതിനെക്കാള്‍ നല്ലത് മറ്റു തൊഴില്‍ മേഖലകള്‍ അന്വേഷിക്കുന്നതാണ് എന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.