- Trending Now:
ബിസിനസ് ചെയ്യുന്ന എല്ലാവരും ആദ്യ പരിശ്രമത്തില്‍ തന്നെ വിജയിക്കണം എന്ന നിബന്ധനയൊന്നുമില്ല.ഒരിക്കല്‍ ബിസിനസില്‍ പരാജയം രുചിച്ചു എന്ന് കരുതി വീണ്ടും മറ്റൊരു ബിസിനസ് തുടങ്ങാനുള്ള ആഗ്രഹത്തില്‍ നിന്ന് പിന്മാറേണ്ടതില്ല.ഉദാഹരണത്തിന് ഇലോണ്‍ മസ്‌ക്കിന്റെയും കാര്യം തന്നെ എടുത്തു നോക്കൂ. അദ്ദേഹത്തിന്റെ ബഹിരാകാശ കമ്പനിയായ സ്‌പേസ്-എക്‌സ് നിര്‍മിക്കുന്ന റോക്കറ്റുകള്‍ തകരാന്‍ തുടങ്ങിയതും മസ്‌കിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പേരാണ് രംഗത്തെത്തിയത്. മൂന്നെണ്ണവും തകര്‍ന്ന ശേഷം നാലാമത്തെ വിക്ഷേപണം വന്‍ വിജയമായപ്പോഴാണ് മസ്‌കിനെതിരെയുള്ള മുറവിളിക്ക് ശമനം ആയത്.
മസ്‌കിനെ വിജയത്തിലേക്ക് നയിച്ചത് ഒരു ഗുണം ആണ് 'അപാര മനശക്തി'. ഇത് തന്നെയാണ് സംരംഭങ്ങള്‍ വിജയിക്കുന്നതിന് ഒരു സംരംഭകന് ഏറ്റവുമാദ്യം വേണ്ടതും. അഞ്ചു ലക്ഷം രൂപ കട ബാധ്യത വരുമ്പോഴേക്കോ, മറ്റുള്ളവരുടെ കുത്തുവാക്ക് കേട്ടിട്ടോ ആത്മഹത്യ ചെയ്യുന്നവര്‍ തെളിയിക്കുന്നത് അവര്‍ക്ക് ഒരു സംരംഭകനാവാനുള്ള ഏറ്റവും ആദ്യത്തെ ഗുണമായ മനശക്തിയോ,ആത്മവിശ്വാസമോ ഇല്ല എന്നതാണ്. അപ്പോള്‍ ഈ വിഷയം തന്നെ നമുക്ക് ചര്‍ച്ച ചെയ്യാം. ബിസിനസ് ഗൈഡ് സീരിസിന്റെ പുതിയൊരു ലക്കത്തിലേക്ക് ഏവര്‍ക്കും സ്വാഗതം.
റിസ്‌ക് എടുക്കാന്‍ സംരംഭകര്‍ക്ക് ആദ്യം വേണ്ടത് മനശക്തി തന്നെയാണ്.മൂലധനം ഇല്ലെങ്കില്‍ പോലും നിങ്ങളുടെ ആത്മവിശ്വാസം കാണുമ്പോള്‍ തന്നെ നിങ്ങള്‍ പൂര്‍ണമായും തകര്‍ന്ന സംരംഭകനാണ് എന്ന് അറിഞ്ഞിട്ടും നിങ്ങളുടെ ആശയത്തില്‍ വിശ്വസിക്കാനും പണമിറക്കാനും ഉള്ള ആത്മവിശ്വാസം നിക്ഷേപകര്‍ക്ക് ഉണ്ടാവും.
ബിസിനസോ സ്റ്റാര്‍ട്ടപ്പോ? എന്താണ് വ്യത്യാസം?- ബിസിനസ് ഗൈഡ്... Read More
ഹോളിഡേ ബുക്കിംഗ് ആപ്ലിക്കേഷനുകളില്‍ ഇന്ന് നമ്പര്‍ വണ്‍ ആയ എയര്‍ ബിഎന്‍ബിയുടെ തുടക്കത്തില്‍ ഈ ആശയം കേട്ട നിക്ഷേപകരെല്ലാം ഒരിക്കലും നടക്കാന്‍ പോകുന്നില്ലെന്ന് പറഞ്ഞത് ബ്രയാന്‍ ചെസ്‌കിയെ മടക്കി അയച്ചുകൊണ്ടെയിരുന്നു. എന്നാല്‍ സ്വന്തം ആശയത്തിലുള്ള വിശ്വാസം അവര്‍ക്ക് നഷ്ടമായില്ല, മുഷിപ്പില്ലാതെ കൂടുതല്‍ കൂടുതല്‍ നിക്ഷേപകരെ പോയി കാണുകയും എന്താണ് തങ്ങളുടെ ഐഡിയ എന്ന് പലയാളുകളോടും ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ടും ഇരുന്നു. ബ്രയാന്‍ ചെസ്‌കിയുടെ ആത്മവിശ്വാസം മാത്രം വിശ്വസിച്ചുകൊണ്ടാണ് വൈ-കോമ്പിനേറ്റര്‍ ഈ സ്റ്റാര്‍ട്ടപ്പില്‍ നിക്ഷേപിക്കുന്നത്. പിന്നെ നടന്നതൊക്കെ ചരിത്രം.തങ്ങളുടെ ആശയം ആര്‍ക്കും താല്‍പ്പര്യമില്ലെന്ന് പറഞ്ഞ് ബ്രയാന്‍ ചെസ്‌കി തളര്‍ന്ന് പോകുകയും ആശയം ഉപേക്ഷിക്കുകയും ചെയ്തിരുന്നെങ്കിലോ? ആ സംരംഭകരുടെ മനശക്തി ലോകത്തിലെ നമ്പര്‍ വണ്‍ അവധിക്കാല ബുക്കിംഗ് ആപ്പ് ആക്കി എയര്‍ബിഎന്‍ബിയെ മാറ്റി.
എയര്‍ബിഎന്‍ബിയുടെ കാര്യം ചെറിയൊരു ഉദാഹരണമായി പറഞ്ഞെന്നെയുള്ളു.നിലവില്‍ ഏകദേശം സംരംഭക മേഖല ഇതുപോലെ ചാഞ്ചാട്ടത്തില്‍ തന്നെയാണ്.അപ്രതീക്ഷിതമായ കോവിഡ് പ്രതിസന്ധിയും പിന്നാലെയുള്ള ലോക്ക് ഡൗണും ഒക്കെ ബിസിനസുകളെ സാരമായി ബാധിച്ചിട്ടുണ്ട്.
പുതിയ ആശങ്ങള്‍ അവതരിപ്പിക്കുമ്പോഴും മൂലധനവും മറ്റ് സഹായങ്ങളും ലഭിക്കാതെ പിന്‍വലിഞ്ഞ് ആഗ്രഹമേ ഉപേക്ഷിക്കുന്ന സംരംഭകരുണ്ട്.ആശയങ്ങളിലുള്ള വ്യക്തത കുറവും അതുപോലെ ആശയത്തിലുള്ള ആത്മവിശ്വാസക്കുറവും സംരംഭകത്വ മോഹികളെ തളര്‍ത്തുന്നുണ്ട്.അതുപോലെ വലിയ പ്രതീക്ഷയില്‍ തുടങ്ങി നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്ന ഒരു വിഭാഗം സംരംഭകരുണ്ട്.
ബിസിനസില്‍ ഹോം ഡെലിവറിയുടെ സ്വാധീനവും സാധ്യതയും : ബിസിനസ് ഗൈഡ് സീരീസ്... Read More
പുതിയ ആശയങ്ങള്‍ കണ്ടെത്തുമ്പോള്‍ നിലവില്‍ ആഗോള തലത്തില്‍ എന്താണ് നടക്കുന്നതെന്ന് നോക്കുക. ഈ മണിക്കൂറിലെ ആവശ്യകത എന്താണെന്ന് നാം എപ്പോഴും അറിഞ്ഞിരിക്കണം. കാലക്രമേണ ഡിജിറ്റല്‍, സാങ്കേതികവിദ്യ ലോകമെമ്പാടും ഏറ്റെടുത്തു കഴിഞ്ഞു. എല്ലാവരും തന്നെ ഡിജിറ്റല്‍ വഴിയിലാണ് ഇപ്പോള്‍ സഞ്ചരിക്കുന്നത്. ഓണ്‍ലൈന്‍ അടിസ്ഥാനത്തിലുളള ആശയങ്ങള്‍ കൊണ്ടുവരാന്‍ ഇത് ആളുകളെ പ്രേരിപ്പിച്ചു. അതിനാല്‍ ഇത്തരത്തിലുളള സംരംഭങ്ങളാണ് ആളുകള്‍ ഇപ്പോള്‍ തിരയുന്നത്. ഇത് പുതിയ സംരംഭം തുടങ്ങാന്‍ ശ്രമിക്കുന്ന നിങ്ങളും നോക്കേണ്ടതുണ്ട്. ഒപ്പം സുരക്ഷിതവും ലാഭകരവുമെന്ന് തോന്നുന്ന ആശയവുമായി മാത്രം മുന്നോട്ട് പോകുന്നതാകും ഉചിതം.
നമ്മളെല്ലാവരും ഏറ്റവും പുതിയ സാങ്കേതിക വിദ്യയിലാണ് പ്രവര്‍ത്തിക്കുന്നത്. പുത്തന്‍ ആശയങ്ങളില്‍ വന്നിരിക്കുന്ന വിടവ് നികത്തുന്ന രീതിയിലുളള സംരംഭം തുടങ്ങാം.ചെറുതായി തുടങ്ങിയാല്‍ പോലും എല്ലാവരുടെയും ശ്രദ്ധ ആവശ്യമുളള കാര്യങ്ങളിലേക്ക് തിരിയും. മികച്ച രീതിയില്‍ പണം സമ്പാദിക്കാന്‍ കഴിയുന്ന ആശയത്തിലേക്ക് എത്തിച്ചേരാനുള്ള എളുപ്പ വഴികളിലൊന്നാണ് ഇത്.
പുതിയ സംരംഭകരുടെ കാര്യം അവിടെ നിക്കട്ടെ.എന്താകാം നിലവില്‍ പല സംരംഭങ്ങളെയും വലിയ പ്രതിസന്ധിയിലേക്ക് നയിക്കുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ ?
സംരംഭത്തിലെ വിവിധ ഓണര്‍ഷിപ്പ് രൂപങ്ങള്‍ : ബിസിനസ് ഗൈഡ് സീരിസ്... Read More
ഒറ്റ വാക്യത്തില്‍ പറഞ്ഞാല്‍ ലാഭം വര്‍ദ്ധിപ്പിച്ചില്ലെങ്കില്‍ നിക്ഷേപം വരില്ല; നിക്ഷേപം വര്‍ദ്ധിച്ചില്ലെങ്കില്‍ ലാഭം ഉണ്ടാകില്ല ഈ സ്ഥിതിയിലേക്കാണ് കാര്യങ്ങളുടെ പോക്ക്.
ആളുകള്‍ക്ക് ജോലി നഷ്ടമാകുന്നത്,ശമ്പളം വെട്ടിക്കുറയ്ക്കുന്നത്,പിരിച്ചുവിടലുകള്‍ തുടങ്ങി ഒരുപാട് പ്രശ്നങ്ങള്‍ ബിസിനസിലെ ലാഭത്തെ കുറയ്ക്കുന്ന ഘടകങ്ങളാണ്.ഇത് നിലവിലെ സാഹചര്യത്തില്‍ വലിയ ബുദ്ധിമുട്ടുകളാണ് ഉണ്ടാക്കുന്നത്. ഉപയോക്താക്കളുടെ എണ്ണം കുറയുന്നതും സ്റ്റോക്ക് വിറ്റഴിക്കാനാകാത്തതും കൂടിയാകുമ്പോള്‍ സംരംഭങ്ങളുടെ നില ഏകദേശം പരുങ്ങലിലാകും. ഉത്പന്നങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങളുടെ സ്ഥിതി പോലെ തന്നെയാണ് സേവനമേഖലകളുടെ കാര്യവും. തുടക്കത്തില്‍ പറഞ്ഞ മനശക്തി കൈവിടാതെ ഇരിക്കുകയും.നിലവിലെ സാഹചര്യത്തിന് അനുസരിച്ച് സംരംഭത്തെ ഒതുക്കിയെടുക്കുകയും മാത്രമാണ് തകര്‍ച്ചയില്‍ നിന്ന് സംരംഭത്തെ രക്ഷിക്കാനുള്ള ഏക വഴി.
എങ്ങനെ ഒരു ബിസിനസ് പങ്കാളിയെ തെരഞ്ഞെടുക്കാം? : ബിസിനസ് ഗൈഡ് സീരീസ് ... Read More
ബിസിനസില്‍ ആത്മവിശ്വാസം വളര്‍ത്തിയെടുക്കാന്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ കൂടി പങ്കുവെയ്ക്കാം.
1) ഐ കോണ്‍ടാക്ട്
നമ്മള്‍ എങ്ങനെ പ്രകടിപ്പിക്കുന്നു എന്നതാണ് ആത്മവിശ്വാസത്തിന്റെ പ്രധാന അളവ് കോല്‍.മുഖത്ത് കണ്ണുകളിലേക്ക് നോക്കി സംസാരിക്കുന്നത് കോണ്‍ഫിഡന്‍സ് ലെവലിന്റെ പ്രതീകമായി കാണുന്നു,ജീവനക്കാരോടും ഉപയോക്താക്കളോടും ഇതെ ആറ്റിറ്റിയൂടും ശരീരഭാഷയും ഉപയോഗിക്കുന്നത് സംരംഭത്തിലെ ആത്മവിശ്വാസം പ്രകടമാക്കുന്ന ലക്ഷണം തന്നെയാണ്.
ഏത് സമയത്ത് ഒരു സംരംഭം തുടങ്ങണം?: ബിസിനസ് ഗൈഡ് സീരിസ്... Read More
2) ലക്ഷ്യങ്ങള്‍
സംരംഭത്തിലെ ഭാവി ലക്ഷ്യങ്ങളെ കുറിച്ച് പൂര്‍ണ ബോധ്യമുണ്ടാക്കുക.വേഗത്തില്‍ ലക്ഷ്യത്തിലേക്കെത്താന്‍ തടസ്സം സൃഷ്ടിക്കുന്ന കാര്യങ്ങളെ നോട്ട് ചെയ്യുന്നതും നല്ലതാണ്.
സംരംഭത്തിലേക്ക് നിക്ഷേപിക്കുന്ന പണം,ഊര്‍ജ്ജം,സമയം എന്നിവ നഷ്ടമാകുമോ എന്ന ഭീതി പൊതുവെ സംരംഭകരിലുണ്ടാകാം.ഇത് സ്വയം തിരിച്ചറിയുക, താനൊരു സംരംഭകനല്ലായിരുന്നെങ്കില്‍ ഇപ്പോഴത്തെ ജീവിതം എങ്ങനെയായിരിക്കുമെന്ന് സങ്കല്‍പ്പിച്ച ശേഷം സംരംഭത്തിലൂടെ കൈവരിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന ലക്ഷ്യത്തെ കുറിച്ചും ചിന്തിക്കുക.രണ്ടും തമ്മിലൊന്ന് താരതമ്യം ചെയ്ത് നോക്കുക.മുന്നിലുള്ള ഭയങ്ങളെ അകറ്റാന് മികച്ച മാര്‍ഗ്ഗം ആണിത്.
എന്ത് ബിസിനസ് ചെയ്യണം? ബിസിനസ് ഗൈഡ് സീരീസ്... Read More
3) പെര്‍ഫക്ഷനായി കാത്തിരിക്കേണ്ട
മികച്ച ഒരു ആശയം കൈയ്യില്‍ ലഭിച്ചിട്ടും തന്റെ മനോവികാരം പോലെ ഒരു ബിസിനസ് കെട്ടിടമോ ജീവനക്കാരെയോ അല്ലെങ്കില്‍ മൂലധനമോ സ്വരൂപിക്കാന്‍ സാധിക്കാത്തതുകൊണ്ട് മാത്രം സംരംഭത്തിലേക്ക് കടക്കാന്‍ മടിക്കുന്നവരുണ്ട്.എല്ലാ സാഹചര്യവും മികച്ചതായി വരാന്‍ വേണ്ടി വര്‍ഷങ്ങളോളം കാത്തിരിക്കുന്നവരുണ്ട്.ഇതിനിടയില്‍ മറ്റ്പലരും ഇതെ ആശയം നടപ്പിലാക്കി വിജയിച്ചുപോകാം. അതുകൊണ്ട് തന്നെ പെര്‍ഫെക്ട് ആയി അവതരിപ്പിക്കുന്നതിനെക്കാള്‍ അവതരിപ്പിക്കുന്നതിന് ആണ് കൂടുതല്‍ സ്വീകാര്യത എന്ന് തിരിച്ചറിയുക.
നിങ്ങളുടെ ഉത്പന്നം ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നുണ്ടോ എന്നത് ഉറപ്പിച്ചാല്‍ ഉടന്‍ അതിനെ വിപണിയിലേക്ക് തുറന്നുവിടുക.ഇത് സംരംഭകന്റെ മനോധൈര്യത്തിനു ഉദാഹരണം തന്നെയാണ്.പൂര്‍ണതയിലെത്തിക്കാന്‍ ഹോള്‍ഡ് ചെയ്യുന്നത് വലിയ അബദ്ധമായേക്കാം.സംരംഭം ആരംഭിച്ച ഉടനെ ഉപയോക്താക്കളില്‍ നിന്നും വിപണിയില്‍ നിന്നും ഫീഡ്ബാക്കുകള്‍ നിങ്ങള്‍ക്ക് ലഭിച്ചുതുടങ്ങും പിന്നീട് അതിനനുസരിച്ച് ഉത്പന്നത്തെ അല്ലെങ്കില്‍ സേവനത്തെ മികച്ചതാക്കാന്‍ അവസരമുണ്ട്.
എങ്ങനെ തൊഴിലാളികളെ തെരഞ്ഞെടുക്കാം?- ബിസിനസ് ഗൈഡ് സീരീസ് ... Read More
4) കഴിവുകള്‍ വളര്‍ത്തുക
സംരംഭകന് തന്റെ സ്ഥാപനത്തിലെ പല മേഖലകളെ കുറിച്ചും അജ്ഞതയുണ്ടാകും.അതേ സമയം പല കസ്റ്റമേഴ്സും സാങ്കേതിക വൈദഗ്ദ്യം നേടിയവരായിരിക്കാം.നിങ്ങളുടെ സ്ഥാപനം നേരിടുന്ന ബുദ്ധിമുട്ടുകള്‍ സ്വയം തിരിച്ചറിയാനും അതുപോലെ പുതിയ കഴിവുകള്‍ വികസിപ്പിക്കാനും ഏത് തരം കസ്റ്റമേഴ്സിനെയും മാനേജ് ചെയ്യാനും മുന്‍കൈ എടുക്കേണ്ടത് സംരംഭകന്‍ തന്നെയാണ്.നേതൃത്വം മാത്രമല്ല റിക്രൂട്ടിംഗ്,വിപണനം,വില്‍പ്പന തുടങ്ങി എല്ലാ മേഖലകളിലും അറിവ് നേടാന്‍ ശ്രമിക്കുന്നത് സംരംഭത്തിലുള്ള മനശക്തി വര്‍ദ്ധിപ്പിക്കുക തന്നെ ചെയ്യും.
ഇത്തരം ചില ചെറിയ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ആത്മവിശ്വാസമുള്ള കരുത്തുറ്റ സംരംഭകരായി നിങ്ങള്‍ക്ക് സ്ഥാപനത്തെ ലാഭത്തിലേക്കും വിജയത്തിലേക്കും നയിക്കാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.