Sections

ഏത് സമയത്ത് ഒരു സംരംഭം തുടങ്ങണം?: ബിസിനസ് ഗൈഡ് സീരിസ്

Monday, Oct 11, 2021
Reported By Ambu Senan
right time

ഒരു ഹൃസ്വ ബിസിനസ്സ് അവസരം ഒരു ശരിയായ രീതിയല്ല

 

ഒരു ബിസിനസ് ആരംഭിക്കുന്നതിനുള്ള ഉചിതമായ സമയം എപ്പോഴാണ്? അങ്ങനെ അതിനു പ്രത്യേകിച്ച് സമയം ഒക്കെയുണ്ടോ എന്ന സംശയിക്കേണ്ട..ചില കാര്യങ്ങളുടെ അടിസ്ഥാനത്തില്‍ ഒരു മികച്ച സമയം കണ്ടെത്തി മാത്രമേ നിങ്ങള്‍ ഒരു സംരംഭത്തിലേക്ക് കാലെടുത്ത് വയ്ക്കാന്‍ പാടൂള്ളു.ബിസിനസ് ഗൈഡ് സീരിസില്‍ ഇന്ന് മുന്നിലുള്ള വിഷയം ഒരു സംരംഭം തുടങ്ങാന്‍ അനുയോജ്യമായ സമയം എപ്പോഴാണ് എന്നതാണ്.

ഒരു സംരംഭത്തിന് തുടക്കം കുറിക്കുക എന്നത് ഏകദേശം ഒരു ബന്ധം തുടങ്ങുന്നത് പോലെ തന്നെ സീരിയസ് ആണ്.ഒരു സംരംഭം തുടങ്ങുമ്പോള്‍ അതിനുവേണ്ടി ചെലവഴിക്കാനും ശ്രദ്ധിക്കാനും സമയം ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് ധൈര്യമായി മുന്നോട്ടു പോകാം.ഇനി പാര്‍ട്ട് ടൈം ബിസിനസുകളുടെ കാര്യത്തിലാണെങ്കില്‍ ജോലിയ്ക്കൊപ്പം ഒരുപോലെ ഹാന്‍ഡില്‍ ചെയ്യാന്‍ കഴിയുന്ന അവസരത്തില്‍ നിങ്ങള്‍ക്ക് സധൈര്യം സംരംഭത്തിന് തുടക്കം കുറിക്കാം.

നിങ്ങള്‍ ഓരോരുത്തരുടെയും ആരോഗ്യം, ഊര്‍ജ്ജം, ശേഷി എന്നിവയുടെ അടിസ്ഥാനത്തില്‍ വ്യത്യസ്ത അവസരങ്ങളാകും പലര്‍ക്കും അനുയോജ്യമായ അവസരമായി മുന്നിലെത്തുന്നത്.

ഉദാഹരണത്തിന് നിങ്ങളുടെ ജീവിതത്തില്‍ വളരെ അധികം സമ്മര്‍ദ്ദം അനുഭവിക്കുന്ന അവസരത്തില്‍ ഒരു ബിസിനസ് തുടങ്ങുന്നത് വലിയ തെറ്റായ തീരുമാനമാണ്.വിവാചമോചനം നടക്കുമ്പോള്‍,അതല്ലെങ്കില്‍ ജോലി നഷ്ടമായ അവസരത്തിലൊക്കെ ഇത്തരത്തില്‍ സമ്മര്‍ദ്ദ സാധ്യതകളുള്ള സമയങ്ങളാണ്. അപ്പോള്‍ ബിസിനസിലേക്ക് ഇറങ്ങുന്നത് നല്ല തീരുമാനമാകില്ല.

ഒരിക്കലും സംരംഭത്തിലേക്ക് കടക്കാനുളള മികച്ച സമയം അത് നിങ്ങള്‍ക്ക് എത്ര പ്രായമാകുന്നു എന്നതുമായി ബന്ധമില്ല.ഏത് പ്രായത്തിലുമുള്ള ആളുകള്‍ക്ക് ഒരു ബിസിനസ് ആരംഭിക്കാന്‍ സാധിക്കും.അമേരിക്കയിലെ ഒക്കെ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചാല്‍ അവിടുത്തെ ഏറ്റും ചെറുകിട ബിസിനസ് ഉടമകളില്‍ 51 ശതമാനവും 50നും 88 വയസിനും ഇടയില്‍ പ്രായമുള്ളവരാണ്.

35 മുതല്‍ 49 വയസുവരെ പ്രായമുള്ള 33 ശതമാനം ചെറുകിട ബിസിനസുകാരണ്ട്.16 ശതമാനം 35 വയസും അതിനു താഴെയുമാണ്.ഈ യാഥാര്‍ത്ഥ്യത്തില്‍ നിന്ന് തന്നെ പ്രായത്തിന്റെ വിഷയം അല്ല ബിസിനസ് തുടങ്ങാനുള്ള മികച്ച അവസരത്തെ നിര്‍ണയിക്കുന്നതെന്ന് മനസിലായില്ലേ.

കുറച്ചു ഡീറ്റെയില്‍ ആയി സഞ്ചരിച്ചാല്‍ സംരംഭം ആരംഭിക്കാനുള്ള മികച്ച സമയം അത് നിങ്ങളുടെ മനസൊരുക്കങ്ങളെ ആശ്രയിച്ചിരിക്കുന്നു എന്ന് പറയേണ്ടി വരും.മനസൊരുക്കങ്ങള്‍ എന്ന് പറയുമ്പോള്‍ പ്രധാനമായും ഇനി പറയുന്ന കാര്യങ്ങള്‍ തന്നെ.

1) വ്യക്തിത്വം

ഒരു ബിസിനസ് ഉടമമായി വളരാന്‍ ആവശ്യമായ വ്യക്തിത്വ സ്വഭാവ സവിശേഷതകള്‍ എല്ലാവര്‍ക്കും ഉണ്ടാകണമെന്നില്ല.ബിസിനസ് ഉടമ എന്ന നിലയില്‍ വിജയിക്കാന്‍ സ്വയം പ്രചോദനം,സംഘടനാ സംവിധാനങ്ങള്‍,മാനേജ്മെന്റ്,മാര്‍ക്കറ്റിംഗ് കഴിവുകള്‍ അതുപോലെ ഉപയോക്താക്കളെ നേരിടാനുള്ള കഴിവ് തുടങ്ങിയവ ആവശ്യമാണ്.ഇത്തരം സംരംഭകത്വ ഗുണങ്ങള്‍ നിങ്ങളിലുണ്ടെങ്കില്‍ ധൈര്യമായി ബിസിനസിനെ കുറിച്ച് നിങ്ങള്‍ക്ക് ചിന്തിക്കാം.

2) സാമ്പത്തിക വിവരം

ഒരു ബിസിനസ് ആരംഭിക്കണോ എന്ന് തീരുമാനിക്കുമ്പോള്‍ നിങ്ങളുടെ സാമ്പത്തിക സ്ഥിതിക്ക് പ്രധാന പരിഗണന നല്‍കണം.എത്രത്തോളം റിസ്‌ക് സഹിക്കാന്‍ കഴിയും,നിങ്ങള്‍ക്ക് ഇപ്പോള്‍ സ്ഥിരതയുളള ഒരു ജോലിയും ഒരു കുടുംബവും ഒക്കെയുണ്ടെങ്കില്‍ സാമ്പത്തിക ബുദ്ധിമുട്ടുകളിലേക്ക് പോകുന്നത് ജീവിതത്തെ ബാധിക്കുമോ,കുടുംബത്തിലെ സൗഹൃദ പരിധിക്കുള്ളില്‍ നിന്നോ സഹായമായി പണം ലഭിക്കുമോ,നിക്ഷേപമോ അല്ലെങ്കില്‍ വായ്പ സാധ്യതകളോ നിലനില്‍ക്കുന്നുവോ തുടങ്ങിയ കാര്യങ്ങള്‍ വ്യക്തമായി മനസിലാക്കി സ്ഥിതി വിവര കണക്കുകള്‍ തയ്യാറാക്കി നോക്കുക. ഈ വിവരങ്ങളില്‍ നിങ്ങള്‍ക്ക് സാമ്പത്തിക സംതൃപ്തി ലഭിക്കുന്നെങ്കില്‍ ധൈര്യമായി സംരംഭത്തിലേക്ക് കടക്കാം.

3) കുടുംബം


വിവാഹതിന്‍ അല്ലെങ്കില്‍ വിവാഹിതയായിരിക്കുന്ന ഒരു വ്യക്തി പുതിയ ബിസിനസ് നടത്തുമ്പോള്‍ കുടുംബത്തെ സ്വാധീനിക്കും.ധനകാര്യ സഹായങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഒരുപാട് സമയം ബിസിനസിലേക്ക് ചെലവാക്കേണ്ടി വരുമ്പോള്‍ അത് കുടുംബ ബന്ധങ്ങളില്‍ വിള്ളലുണ്ടാക്കുന്നതായി മാറരുത്.അതിനൊപ്പം പുതിയ സംരംഭത്തിന്റെ സമ്മര്‍ദ്ദങ്ങള്‍ ജീവിത്തതില്‍ ബാധിക്കാതെ നിയന്ത്രിക്കാന്‍ സാധിക്കണം.അതിനൊപ്പം വീടുകളില്‍ നിന്ന് വിജയിക്കുന്ന ബിസിനസുകള്‍ പരീക്ഷിച്ച് ഇത്തരം പ്രശ്നങ്ങളെ ഒഴിവാക്കുന്നവരുമുണ്ട്.

ഈ കാര്യങ്ങള്‍ വിജയകരമായി പാസ്സാകാന്‍ സാധിച്ചാല്‍ ബിസിനസ് തുടങ്ങാന്‍ അനുയോജ്യമായ സമയം നിങ്ങള്‍ക്ക് മുന്നില്‍ തുറന്നെന്ന് വിശ്വസിക്കാം. 

നിങ്ങളുടെ ഏറ്റവും മികച്ച കഴിവുകള്‍ പ്രയോജനപ്പെടുത്തി ശക്തി പ്രകടിപ്പിക്കാന്‍ സാധിക്കുന്ന മേഖലയില്‍ ഒരു സംരംഭം ആരംഭിച്ചാല്‍ അത് ശരിയായ മാര്‍ക്കറ്റില്‍ ഉപഭോക്താക്കളെ സംതൃപ്തിപ്പെടുത്തുന്ന ഗുണം നല്‍കുന്ന രീതിയില്‍ പ്രവര്‍ത്തിക്കുകയാണെങ്കില്‍ കുറച്ചു കാലം കൊണ്ട് തന്നെ വലിയ സാമ്പത്തിക നേട്ടം സംരംഭങ്ങളിലേക്ക് എത്തി തുടങ്ങും.


ഒരു ഹൃസ്വ ബിസിനസ്സ് അവസരം ഒരു ശരിയായ രീതിയല്ല.മൊത്തത്തില്‍ ബിസിനസ് കാണുക. വര്‍ഷം തോറും വ്യവസായം തുടര്‍ച്ചയായി വളരുന്നോ? നിങ്ങള്‍ക്ക് ഒരു ആദ്യഘട്ടത്തില്‍ തന്നെ ലഭിക്കുമോ അല്ലെങ്കില്‍ എതിരാളികളുമായി ഇതിനകം കൈയ്യടിക്കിയ മാര്‍ക്കറ്റ് ആണോ? തുടങ്ങിയ വിഷയങ്ങളില്‍ ശക്തമായ പഠനം കൂടി നടത്തിയ ശേഷം ആകണം ഒരു സംരംഭത്തിന് തുടക്കം കുറിക്കാന്‍.

പരിശ്രമവും വെല്ലുവിളികള്‍ നേരിടാനുള്ള മനസുമുണ്ടെങ്കില്‍ നിങ്ങള്‍ വിജയിക്കുക തന്നെ ചെയ്യും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.