- Trending Now:
ഉപജീവനത്തിനായി അധ്വാന ശക്തി വില്‍ക്കുന്ന ആളെ നമുക്ക് തൊഴിലാളി എന്ന് വിളിക്കാം.ഏതൊരു സംരംഭത്തിന്റെയും അടിത്തറ അവിടുത്തെ തൊഴിലാളി അല്ലെങ്കില്‍ ജീവനക്കാരനെ ആശ്രയിച്ചിരിക്കുന്നു.ചെറുകിട ബിസിനസുകളില്‍ സംരംഭകന്‍ തന്നെ തൊഴിലാളി കുപ്പായം അണിയുന്ന കാഴ്ചകളുമുണ്ട്.എന്നാലും ഒരു സംരംഭത്തിലേക്ക് വിദഗ്ധരായ തൊഴിലാളികളെ ആവശ്യമായി വന്നേക്കാം. അത്തരം അവസരങ്ങളില്‍ ശ്രദ്ധിക്കേണ്ടത് എന്തൊക്കെയാണ്?
ബിസിനസ് ഗൈഡ് സീരീസ് ഇന്ന് ചര്‍ച്ച ചെയ്യുന്നത് ഇതേ വിഷയം ആണ് എങ്ങനെ തൊഴിലാളികളെ തെരഞ്ഞെടുക്കാം?
നിരവധി ജീവനക്കാരുടെ കൂട്ടായ പരിശ്രമത്തിലൂടെ തന്നെയാണ് ഒരു വലിയ കമ്പനി വളരുന്നതും നിലനില്‍ക്കുന്നതും ഒക്കെ.ജീവനക്കാരുടെ പരിശ്രമം സംരംഭത്തിന്റെ ലാഭം,വളര്‍ച്ച,സുസ്ഥിരത എന്നിവയെ നിര്‍ണയിക്കുന്നു.
ഒരു ബിസിനസില്‍ അതെത്ര വലുതോ ചെറുതോ ആയിക്കോളട്ടെ.അവിടെ ജീവനക്കാരെ നിയമിക്കാനും നിലനിര്‍ത്താനു ഫലപ്രദമായ രീതിയില്‍ റിക്രൂട്ട് ചെയ്യാനും കഴിയുന്നൊരു സംവിധാനം ഉണ്ടായിരിക്കണം.ശരിയായ ജീവനക്കാരെ നിയമിക്കുന്നത് വെല്ലുവിളി നിറഞ്ഞ ഒരു പ്രവര്‍ത്തി തന്നെയാണ്.
നിങ്ങളുടെ സംരംഭത്തിലേക്ക് ഒരു തെറ്റായ ജീവനക്കാരന്‍ എത്തിയാല്‍ അത് തൊഴില്‍ അന്തരീക്ഷത്തെ താറുമാറാക്കും,ഒപ്പം ചെലവ് കൂട്ടും അതോടൊപ്പം സമയം നശിപ്പിക്കും.എന്നാല്‍ മികച്ച ശരിയായ ജീവനക്കാരനെത്തിയാല്‍ ഉത്പാദനക്ഷമത,വിജയകരമായ തൊഴില്‍ ബന്ധം,ആകെ തൊഴില്‍ അന്തരീക്ഷം സുഖകരമാകല്‍ തുടങ്ങിയ ഗുണങ്ങള്‍ നല്‍കുകയും ചെയ്യും.
1) ജോലി എന്താണെന്ന് തീരുമാനിക്കുക
ശരിയായ ജീനക്കാരനെ നിയമിക്കാന്‍ ഈ പറഞ്ഞ കാര്യം ശ്രദ്ധിച്ചേ മതിയാകു.നിങ്ങളുടെ സംരഭത്തില്‍ ഏത് ജോലിക്കാണ് ഒരു തൊഴിലാളിയെ വേണ്ടത് എന്നകാര്യം തീരുമാനിക്കുക.ആ ജോലിയുടെ ചുമതലകള്‍,ആവശ്യമായ കഴിവുകള്‍,തൊഴില്‍ അന്തരീക്ഷം എന്നീകാര്യങ്ങളെ കുറിച്ച് വിവരങ്ങള്‍ ശേഖരിച്ച് തൊഴില്‍ വിശകലനം ചെയ്യുക.
2) റിക്രൂട്ടിംഗ് സ്ട്രാറ്റജി
ജോലിയെ കുറിച്ച് വ്യക്തമായ ധാരണ ഉള്ളതിനാല്‍ സംരംഭത്തിലെ ജീവനക്കാരെ നിയമിക്കുന്ന പ്രധാന ജീവനക്കാരെ ഉള്‍പ്പെടുത്തി കൊണ്ട് ഒരു റിക്രൂട്ടിംഗ് പ്ലാനിംഗ് മീറ്റിംഗ് സജ്ജമാക്കുക.നിയമനത്തിന് ഒരു മാനേജര്‍ ഉള്ളത് നല്ലതാണ്.ഈ മീറ്റിംഗില്‍ വെച്ചാണ് നി്ങ്ങളുടെ സംരംഭത്തിലെ റിക്രൂട്ടിംഗ് തന്ത്രം ആസൂത്രണം ചെയ്യേണ്ടത്.ശരിക്കും റിക്രൂട്ടിംഗ് ഒരുമിച്ച് ചെയ്യേണ്ട ഒരു ടീം വര്‍ക്കാണെന്ന് പറയാം.
3) ചെക്ക് ലിസ്റ്റ് ഉപയോഗിക്കുക
ജീവനക്കാരെ നിയമിക്കുന്നതിന് ഒരു ചെക്ക് ലിസ്റ്റ് ഉപയോഗിക്കുക.നിങ്ങള്‍ സ്ഥാപനത്തില്‍ നടക്കുന്ന നിയമനങ്ങളുടെ ട്രാക്കും മറ്റ് വിവരങ്ങളും സൂക്ഷിക്കാനും പുതിയ നിയമനത്തില്‍ വരുത്തേണ്ട മാറ്റങ്ങളും സാധ്യതകളും മനസിലാക്കി തരാനും സഹായിക്കും.അതുപോലെ സംരംഭത്തിലേക്ക് ആവശ്യമുള്ള വ്യക്തികളെ മാത്രം റിക്രൂട്ട് ചെയ്യുക.അവര്‍ക്ക് കൃത്യമായ യോഗ്യത ഉണ്ടോ എന്ന കാര്യം ഉറപ്പിക്കണം.
4) ആപ്ലിക്കേഷനുകള്‍ അവലോകനം ചെയ്യുക
റെസ്യൂമെകള്‍,ജോലി അപേക്ഷകള്‍ എന്നിവ വിശദമായി തന്നെ അവലോകനം ചെയ്യുക.ഇതില്‍ നിന്ന് ഏറ്റവും യോഗ്യതയുള്ള, ആവശ്യ സ്വഭാവമുള്ള ഉദ്യോഗാര്‍്ത്ഥികളുടെ ഒരു പട്ടിക തന്നെ വികസിപ്പിച്ചെടുക്കാന്‍ സാധിക്കും.ഈ യോഗ്യതകള്‍,കഴിവുകള്‍,എക്സ്പീരിയന്‍,പ്രത്യേക സ്‌കില്ലുകള്‍ എന്നിങ്ങനെ യോഗ്യത പട്ടികയിലുള്ള എല്ലാ അപേക്ഷകരെയും സ്‌ക്രീന്‍ ചെയ്യുക.
5) ഇന്റര്‍വ്യൂ
ജീവനക്കാരെ നിയമിക്കുന്നതില്‍ വളരെ പ്രധാനപ്പെട്ട ഘട്ടമാണ് ഇന്റര്‍വ്യൂ.ബയോഡേറ്റയിലും അപേക്ഷയിലും വളരെ മികവുറ്റതായി കാണപ്പെടുന്ന ഉദ്യോഗാര്‍ത്ഥി ഒരു പക്ഷെ പേപ്പറില്‍ മാത്രമാകും മികച്ചു നില്‍ക്കുന്നത്.ഇന്റര്‍വ്യൂ നടത്തുന്നതിലൂടെ അവരുടെ യഥാര്‍ത്ഥ അവസ്ഥ തിരിച്ചറിയാന്‍ സാധിക്കുന്നു.അതിനൊപ്പം ഉദ്യോഗാര്‍ത്ഥിയുടെ ശമ്പള പ്രതീക്ഷ തിരിച്ചറിയാനും അത് നിങ്ങളുടെ ജോലിയുമായി യോജിക്കുന്നതാണോ എന്നകാര്യം ഉറപ്പാക്കാനും സാധിക്കും.അഭിമുഖത്തില്‍ ശരിയായ ചോദ്യങ്ങള്‍ തന്നെ ഉപയോഗിക്കുക.
6) പശ്ചാത്തലം അന്വേഷിക്കുക
നിങ്ങളുടെ സംരംഭത്തില്‍ സഹായത്തിനായി ഒരു തൊഴിലാളിയെ നിയമിക്കുന്നതിന് എന്തിനാണ് അവരുടെ ബാക്ക്ഗ്രൗണ്ട് തപ്പുന്നതെന്ന സംശയം തോന്നാം.ഒരു നിയമനത്തില്‍ വലിയ ഘടകം തന്നെയാണ് ജീവനക്കാരന്റെ പശ്ചാത്തലം.എക്സ്പീരിയന്‍സ്. മുന്‍പ് പ്രവര്‍ത്തിച്ച സ്ഥാപനങ്ങളില്‍ നിന്നുള്ള അംഗീകാരങ്ങള്‍,ചെയ്ത വര്‍ക്ക് റഫറന്‍സുകള്‍,വിദ്യാഭ്യാസ യോഗ്യതകള്‍,ചെയ്തിട്ടുള്ള ജോലികള്‍,ക്രിമിനല്‍ ചരിത്രം ഉണ്ടെങ്കില്‍ ഇതെല്ലാം നിങ്ങള്‍ പ്രത്യേകം അന്വേഷിക്കേണ്ട കാര്യങ്ങളാണ്.
ഈ ഘട്ടങ്ങളിലൂടെ കടന്നു പോയ ശേഷം നിങ്ങള്‍ക്ക് ധൈര്യമായി ജീവനക്കാരെ നിയമിക്കാം.ജോലി വാഗ്ധാനം ചെയ്യാം ഓഫര്‍ ലെറ്റര്‍ കൈമാറാം.സ്ഥാപനത്തിലെ നിബന്ധനകളും രീതികളും ജോയിനിംഗ് ലെറ്ററില്‍ സൂചിപ്പിച്ച് ഒപ്പിട്ട് കൈപ്പറ്റാം.ശമ്പളവും ആനുകൂല്യങ്ങളും അടങ്ങിയ ഈ കരാറുകളുടെ അടിസ്ഥാനത്തില്‍ നിങ്ങളുടെ സ്ഥാപനത്തില്‍ തൊഴിലാളികള്‍ പണിയെടുക്കും.
മികച്ച ജീവനക്കാരിലൂടെ മാത്രമെ നിങ്ങളുടെ സംരംഭം ഉയരങ്ങള്‍ കീഴടക്കൂ.സംരംഭത്തെ കൂടുതല്‍ വികസിപ്പിക്കാനും വ്യാപിപ്പിക്കാനും ആഗ്രഹിക്കുന്ന സംരംഭകര്‍ക്ക് സ്ഥാപനത്തിലെ ജോലികള്‍ ലഘൂകരിക്കാന്‍ എപ്പോഴും ജീവനക്കാര്‍ മികച്ച ആശ്രയം തന്നെയാണ് മികച്ച ജീവനക്കാര്‍.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.