Sections

പ്രചോദനം എന്നത് ബിസിനസില്‍ പ്രധാനമാണോ? ഡോ.കെ.പി.ഔസേപ്പ് ഐഎഫ്എസ് വിവരിക്കുന്നു 

Thursday, Feb 24, 2022
Reported By Ambu Senan
motivation

അങ്ങനെ ജീവനക്കാരുടെ കൊഴിഞ്ഞു പോക്കിനെ വളരെ ലളിതമായി തടയുവാന്‍ കഴിയും

ഒരു ബിസിനസ് അല്ലെങ്കില്‍ സ്ഥാപനം നടത്തുന്ന വ്യക്തി പലപ്പോഴും പരാജയപ്പെട്ട് പോകാറുള്ളത് സ്റ്റാഫ് മാനേജ്മന്റ് എന്ന കാര്യത്തിലാണ്. നല്ല കഴിവുള്ള പല ജീവനക്കാരും ശമ്പളം നല്ലതാണെങ്കില്‍ കൂടി സ്ഥാപനത്തില്‍ നിന്ന് പെട്ടന്ന് കൊഴിഞ്ഞു പോകും. അതിന് പ്രധാന കാരണം തങ്ങള്‍ ചെയ്യുന്ന ജോലിക്ക് മതിപ്പ് അല്ലെങ്കില്‍ അനുമോദനം ലഭിക്കുന്നില്ല എന്ന കാരണം കൊണ്ടാകാം. ഈ അനുമോദനം എന്നത് മുന്നോട്ടുള്ള അവരുടെയും സ്ഥാപനത്തിന്റെയും യാത്രയില്‍ വളരെ പ്രധാനപ്പെട്ടതാണ്. 

നമ്മുടെ ജോലിയെ അല്ലെങ്കില്‍ അധ്വാനത്തെ വില കല്‍പ്പിക്കാത്ത ഒരു സ്ഥാപനത്തിലോ മാനേജ്‌മെന്റിന്റെ കീഴിലോ നില്‍ക്കാന്‍ ആരും ഇഷ്ടപ്പെടില്ല. അങ്ങനെ ജീവനക്കാരുടെ കൊഴിഞ്ഞു പോക്കിനെ വളരെ ലളിതമായി തടയുവാന്‍ സ്ഥാപന ഉടമയ്ക്കോ അല്ലെങ്കില്‍ മാനേജ്മെന്റ്‌റിനോ കഴിയും. അതിന് നിങ്ങള്‍ ചെയ്യേണ്ടത് അവരുടെ നല്ല ജോലിക്ക് അവരെ അനുമോദിച്ച് അവര്‍ക്ക് മോട്ടിവേഷന്‍ നല്‍കുക എന്നതാണ്. അതിന് നിരവധി മാര്‍ഗങ്ങള്‍ ഉണ്ട്. എങ്ങനെ മോട്ടിവേഷന്‍ നല്‍കണം? അതിന്റെ ലളിതമായ മാര്‍ഗങ്ങള്‍ എന്തൊക്കെയെന്ന് സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ ഇന്റര്‍വ്യൂ ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ ഡോ.കെ.പി ഔസേപ്പ് IFS ബിസിനസ് ഗൈഡ് സീരീസിലൂടെ വിവരിക്കുന്നു. സിവില്‍ സര്‍വീസ് വിദ്യാര്‍ത്ഥികള്‍ക്ക് അഭിമുഖം എങ്ങനെ നേരിടണമെന്നും വ്യക്തിത്വ വികസന ക്ലാസുകളും ഇദ്ദേഹം നല്‍കി വരുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.