Sections

ബിസിനസ് ഗൈഡ് സീരീസ്: ജോലിക്ക് വേണ്ടി ഒരു അഭിമുഖത്തിന് തയ്യാറെടുക്കുമ്പോള്‍ എന്തൊക്കെ ശ്രദ്ധിക്കണം?

Monday, Dec 06, 2021
Reported By Ambu Senan
Dr KP Ouseph

സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ ഇന്റര്‍വ്യൂ ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ ഡോ.കെ.പി ഔസേപ്പ് IFS വിവരിക്കുന്നു 

 

ജീവിതത്തില്‍ ഒരിക്കലെങ്കിലും ഏതെങ്കിലുമൊക്കെ തരത്തിലുള്ള അഭിമുഖങ്ങളെ നേരിടാത്തവര്‍ ഉണ്ടാകില്ല. പഠനത്തിനായി സ്‌കൂളിലോ കോളേജിലോ ചേരുമ്പോള്‍ അഭിമുഖം ഉണ്ടാകും, ജോലിക്കായി ഒരു സ്ഥാപനത്തില്‍ പോയാല്‍ അഭിമുഖം ഉണ്ടാകും, എന്തിനേറെ പറയുന്നു ജീവിതത്തിലെ ഏറ്റവും പ്രധാന തീരുമാനമായ വിവാഹം പോലും പല അഭിമുഖങ്ങളിലൂടെ കടന്നു പോയിട്ടാകും നടക്കുക. അപ്പോള്‍ അഭിമുഖത്തിന് ജീവിതത്തില്‍ അത്ര വലിയ പ്രാധാന്യമുണ്ട്.

പക്ഷെ പലരും അത് തിരിച്ചറിയുന്നില്ല. അല്ലെങ്കില്‍ അത് കാര്യമായി എടുക്കുന്നില്ല. എഴുത്ത് പരീക്ഷയില്‍ ജയിച്ചാല്‍ എല്ലാം ജോലി ലഭിച്ചു എന്ന് വിശ്വസിക്കുന്നവര്‍ ഇന്നും ഉണ്ട്. എന്നാല്‍ അഭിമുഖം എന്ന കടമ്പ മുന്നിലുണ്ട്. അതെങ്ങനെ നേരിടണം? ഒരു അഭിമുഖത്തില്‍ ചോദ്യകര്‍ത്താക്കള്‍ ഒരു ഉദ്യോഗാര്‍ഥിയെ എങ്ങനെ ഒക്കെ വിലയിരുത്തും? ജോലി നല്‍കുന്ന സ്ഥാപനം ഒരാളെ അഭിമുഖം നടത്തി എങ്ങനെയാണ് തെരഞ്ഞെടുക്കുന്നത്? ഒരു അഭിമുഖത്തിന് തയ്യറെടുക്കുമ്പോള്‍ നമ്മള്‍ എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം? തുടങ്ങി വിദ്യാര്‍ത്ഥികളും മുതിര്‍ന്നവരും തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ ഇന്റര്‍വ്യൂ ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ ഡോ.കെ.പി ഔസേപ്പ് IFS വിവരിക്കുന്നു. 

സിവില്‍ സര്‍വീസ് വിദ്യാര്‍ത്ഥികള്‍ക്ക് അഭിമുഖം എങ്ങനെ നേരിടണമെന്നും വ്യക്തിത്വ വികസന ക്ലാസുകളും ഇദ്ദേഹം നല്‍കി വരുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.