- Trending Now:
വലിയ തോതിലുള്ള കിടമത്സരം നിറഞ്ഞു നില്‍ക്കുന്ന ആധുനിക ബിസിനസുകളില്‍ വിജയിക്കണമെങ്കില്‍ ഒരുപാട് ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ടി വരും.അതോടൊപ്പം ബിസിനസ് ലക്ഷ്യങ്ങളില്‍ വിജയിക്കാനും വിപണിയിലുള്ള എതിരാളികളെ നേരിടാനും സഹായിക്കുന്ന പുത്തന്‍ സ്ട്രാറ്റെജികള്‍ രൂപീകരിക്കേണ്ടതുണ്ട്.എന്താണ് ഈ ബിസിനസ് സ്ട്രാറ്റെജി എന്ന് സംശയമുണ്ടോ ? ലക്ഷ്യത്തിലേക്കെത്താനും എതിരാളികളോട് മത്സരിച്ച് വിജയിക്കാനുമായി നിങ്ങളുടെ ബിസിനസ്സ് കൈക്കൊണ്ട എല്ലാ തീരുമാനങ്ങളുടെയും പ്രവര്‍ത്തനങ്ങളുടെയും സംയോജനമാണ് ഒരു ബിസിനസ് സ്ട്രാറ്റെജി.
ഭാവിയില്‍ രൂപം കൊള്ളുന്ന ട്രെന്‍ഡുകള്‍ വരെ മുന്‍കൂട്ടി കണ്ട് തന്ത്രങ്ങള്‍ (സ്ട്രാറ്റെജി)ആവിഷ്‌കരിക്കേണ്ടതുണ്ട്.ഇതിനു ഒരുപക്ഷെ മികച്ച ബിസിനസ് അനലിറ്റ്ക്‌സിലോ ഡേറ്റ സയന്‍സിലോ പ്രാവീണ്യം നേടിയാളുടെ സേവനം വേണ്ടിവരും.
നിങ്ങളുടെ ബിസിനസ്സിന് ഒരു സ്ട്രാറ്റെജി ആവശ്യമായി വരുന്നതിന്റെ അഞ്ച് കാരണങ്ങള്‍ ഇതൊക്കെയാണ്.
1 . പ്ലാനിങ് (പദ്ധതി രൂപീകരണം)
ബിസിനസ്സ് സ്ട്രാറ്റജീസ് ഒരു ബിസിനസ്സ് പ്ലാനിന്റെ ഭാഗമാണ്. ബിസിനസ്സ് പ്ലാനില്‍ ലക്ഷ്യങ്ങള്‍ സജ്ജമാക്കുമ്പോള്‍, ആ ലക്ഷ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള ഒരു മാര്‍ഗം സ്ട്രാറ്റജീസ് നിങ്ങള്‍ക്ക് നല്‍കുന്നു. വ്യക്തമായി പറഞ്ഞാല്‍ നിങ്ങള്‍ ഒരു ബിസിനസ് തുടങ്ങാന്‍ പദ്ധതിയിടുമ്പോഴേ എന്താണ് നിങ്ങളുടെ ലക്ഷ്യമെന്നും ആരാണ് ടാര്‍ജറ്റ് എന്നും ഭാവിയില്‍ നിങ്ങള്‍ ആരംഭിക്കുന്ന സംരംഭം ഏത് നിലയില്‍ എത്തിച്ചേരണമെന്നുമുള്ള സംരംഭകന്റെ ആവശ്യത്തിന് കുതിപ്പേകുന്ന ആ ലക്ഷ്യങ്ങളിലേക്കെത്താന്‍ സഹായിക്കുന്ന ഒരു സ്ട്രാറ്റജിയും തുടക്കത്തിലേ രൂപീകരിക്കപ്പെടുന്നു.അതിനനുസരിച്ചാകും ബിസിനസ് മുന്നോട്ട് പോകുന്നത്.നിങ്ങള്‍ ഉദ്ദേശിക്കുന്നിടത്ത് എത്തിച്ചേരാനുള്ള പദ്ധതിയാണിത്.
2 .ശക്തിയും ബലഹീനതയും (Strength & Weakness)
ഏത് വിധത്തിലുള്ള സ്ട്രാറ്റജി രൂപപ്പെടുത്തിയാല്‍ ബിസിനസില്‍ നിങ്ങള്‍ക്ക് ശക്തിയോടെ മുന്നോട്ട് പോകാന്‍ സാധിക്കുമെന്ന് ആലോചിച്ചിട്ടാകും നിങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായ ഒരു സ്ട്രാറ്റജിയിലേക്ക് എത്തിച്ചേരുന്നത്.ഈ അവസരത്തില്‍ നിങ്ങളുടെ സ്ട്രങ്തും അതിനൊപ്പം വീക്ക്‌നെസ്സുകളും സ്ട്രാറ്റജിസ്റ്റ് പരിശോധിക്കും.ഒരുപക്ഷെ നിങ്ങള്‍ അധികം ശ്രദ്ധിക്കാത്ത നിങ്ങളുടെ ശക്തിയെ തിരിച്ചറിയാന്‍ പോലും ഈ അവസരം വഴിയൊരുക്കിയേക്കും.ബിസിനസില്‍ വരാന്‍ സാധ്യതയുള്ള പ്രതിസന്ധികളെ അതിജീവിക്കാന്‍ കഴിയുന്ന വിധത്തില്‍ സംരംഭകനെ പരുവപ്പെടുത്തിയെടുക്കാന്‍ സ്ട്രാറ്റജികളിലൂടെ സാധിക്കും.
3 .കാര്യക്ഷമതയും ഫലപ്രാപ്തിയും
ഓരോ ഘട്ടവും ആസൂത്രണം ചെയ്ത് ഓരോ വിഭവവും കൃത്യമായി പങ്കുവെക്കപ്പെടുമ്പോള്‍ ബിസിനസ്സ് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമവും ഫലപ്രദവുമായിത്തീരുന്നു.അടിക്കടിയുള്ള ഇത്തരം വിശകലനങ്ങളിലൂടെ ബിസിനസിലുണ്ടാകുന്ന ചെറിയ പ്രശ്‌നങ്ങള്‍ പോലും ഇല്ലാതാക്കാന്‍ സാധിക്കുന്നു.സാഹചര്യം മാറുന്നതിനനുസരിച്ച് പുതിയ നീക്കങ്ങളിലൂടെ ബിസിനസ് വളര്‍ത്താനും ഈ ഘട്ടത്തിലുള്ള സ്ട്രാറ്റജി രൂപീകരണം സഹായിക്കും.
4 .മത്സര മികവ്
ഒരു സ്ട്രാറ്റെജി ബിസിനസ്സിന്റെ കരുത്ത് മുതലാക്കുന്നതിനും ബ്രാന്‍ഡിനെ വ്യത്യസ്ഥമായ രീതിയില്‍ മാര്‍ക്കെറ്റില്‍ നിലയുറപ്പിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഇത് തന്നെയാണ് നിങ്ങളുടെ ബിസിനസിന് വ്യക്തതയും മികച്ച ഐഡന്റിറ്റിയും നല്‍കുന്നത്.
വളരുന്ന ഒരു ബിസിനസിന് ഒന്നിലധികം മാര്‍ഗ്ഗത്തിലൂടെ വികസിപ്പിക്കാന്‍ സാധിക്കും.ഒരു ബിസിനസ് വളരുന്നു എന്ന് നമുക്ക് എങ്ങനെ തിരിച്ചറിയാം.വില്‍പ്പന, വരുമാനം, ലാഭം, ബിസിനസ് മൂല്യം, ജീവനക്കാരുടെയും ക്ലയിന്റുകളുടെയും എണ്ണത്തിലെ വര്‍ദ്ധനവ് തുടങ്ങിയ കാര്യങ്ങളുടെ അടിസ്ഥാനത്തില്‍ ഒരു സംരംഭത്തിന് വളര്‍ച്ചയുണ്ടെന്ന് വിലയിരുത്താം.
ഉപഭോക്താവിന്റെ ആവശ്യങ്ങള്‍ മനസിലാക്കുകയും അതിനനുസരിച്ച് ഉത്പന്നങ്ങള്‍ വികസിപ്പിക്കുകയും ചെയ്യുക, സേവനത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുക, നിലവിലുള്ള ഉപഭോക്താക്കളെ നിലനിര്‍ത്താനുള്ള ശ്രമങ്ങള്‍ എന്നിവ ബിസിനസിനെ വളര്‍ത്തും.ഈ പറഞ്ഞ കാര്യങ്ങളിലേക്കുള്ള ഇന്ധനമാണ് മികച്ച തന്ത്രങ്ങളുടെ അഥവാ സ്ട്രാറ്റജികളുടെ രൂപീകരണം.
ചില വിജയകരമായ ബിസിനസ് സ്ട്രാറ്റജികളെ കുറിച്ച് നമുക്കൊന്ന് നോക്കാം.
ആരാണ് എതിരാളി ?
ബിസിനസില്‍ ആരാണ് നിങ്ങളുടെ പ്രതിയോഗികള്‍ എന്ന് ഉത്തമ ബോധ്യം ഉണ്ടാകുക എന്നതാണ് ഏറ്റവും പ്രധാനവുമായ ബിസിനസ്സ് വികസന ഉപകരണം. എതിരാളികള്‍ എന്താണ് ബിസിനസില്‍ പങ്കുവെയ്ക്കുന്നതെന്ന് കൃത്യമായി വിലയിരുത്താനും അവരില്‍ നിന്ന് അവരില്‍ നിന്ന് നിങ്ങളുടെ ബിസിനെസ്സിനെ വ്യത്യസ്ഥമാക്കുന്നത് എന്തെന്നും വിശകലനം ചെയ്യുക.
മികച്ച അവസരങ്ങള്‍ ഉപയോഗപ്പെടുത്തുക
ബിസിനസില്‍ നിങ്ങള്‍ ഒരു ഇടപാട് നടത്താന്‍ പോകുന്ന ബന്ധങ്ങള്‍ അഥവാ കോണ്‍ടാക്ടുകള്‍ പുനഃപരിശോധിക്കുന്നത് നല്ലതാണ്. ബിസിനസ്സ് ചെയ്യാന്‍ സാധ്യതയുള്ള ക്ലയന്റുകളെ തിരിച്ചറിയുക എന്നത് അത്യാവശ്യമാണ്. ഏതെങ്കിലും ഒരു ഡീല്‍ നടത്തുന്നതിന് മുമ്പ് ഇത് ഫലപ്രദമായ ബന്ധമാണോയെന്ന് വിലയിരുത്താന്‍ മാര്‍ക്കറ്റ് സ്‌കാന്‍ ചെയ്യുന്നത് സഹായിക്കും.
വെബ്സൈറ്റ്
ഇന്നത്തെക്കാലത്ത് വെബ്‌സൈറ്റിന് ബിസിനസ് വളര്‍ച്ചയില്‍ വലിയ പങ്കുണ്ട്.തീരുമാനമെടുക്കുന്നതിന് മുമ്പ് മിക്ക ഉപഭോക്താക്കളും ബിസിനസ്സ് സൈറ്റുകള്‍ പരിശോധിക്കുന്നതിനാലാണിത്. അതിനാല്‍, ഉപയോക്താക്കള്‍ക്ക് മുന്‍ഗണന നല്‍കുന്നതിന് നിങ്ങളുടെ വെബ്സൈറ്റ് രൂപകല്‍പ്പനയില്‍ വീഡിയോകളും മറ്റ് ഏറ്റവും പുതിയ സവിശേഷതകളും ചേര്‍ക്കാന്‍ ശ്രദ്ധിക്കണം.
ക്ലയന്റിന്റെ ആവശ്യകതയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക
തുടക്കത്തില്‍ പറഞ്ഞതുപോലെ നിങ്ങള്‍ നല്‍കുന്നത് എന്തെന്നു പ്രദര്‍ശിപ്പിക്കുന്നതിന് പകരം ക്ലയന്റിന് ആവശ്യമുള്ളത് അവതരിപ്പിക്കുന്നത് പ്രധാനമാണ് . ഇതിലൂടെ നിങ്ങളുടെ സേവനങ്ങള്‍ അവരുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് ഇഷ്ടാനുസൃതമാക്കാന്‍ കഴിയും.
ഗുണനിലവാരമുള്ള സേവനങ്ങള്‍
നിങ്ങള്‍ ബിസിനസ് തുടങ്ങി ഉപഭോക്താക്കളുമായി ബന്ധം സ്ഥാപിച്ചു തുടങ്ങുമ്പോള്‍ തന്നെ ഗുണനിലവാരമുള്ള സേവനങ്ങള്‍ നല്കി അവരെ സന്തുഷ്ട്ടരാക്കുക എന്നത് മുഖ്യമാണ്
ഏറ്റവും മികച്ചത്
നിങ്ങളുടെ ക്ലയന്റുകള്‍ക്ക് നിങ്ങള്‍ പുതുമയേറിയ ഉത്പ്പന്നങ്ങള്‍ വാഗ്ദാനം ചെയ്യുകയാണെങ്കില്‍, അവര്‍ നിങ്ങളുമായി കൂടുതല്‍ ബിസിനസ്സ് നടത്താനുള്ള സാധ്യതയുണ്ട്. വാസ്തവത്തില്‍, ഓരോ കച്ചവടക്കാരനും വിപണിയിലെ ഏറ്റവും പുതിയ ഉല്‍പ്പന്നങ്ങളും സേവനങ്ങളും ഇഷ്ട്ടപ്പെടുന്നവരാണ്
മൂല്യത്തോടുകൂടി വിശ്വാസം വളര്‍ത്തുക
വരാനിരിക്കുന്നതും നിലവിലുള്ളതുമായ ഉപഭോക്താക്കളുമായുള്ള ഓരോ ബന്ധത്തിലും മൂല്യം ചേരുമ്പോള്‍ ബിസിനസ്സില്‍ വളര്‍ച്ചയുണ്ടാകുന്നു . ഉല്‍പ്പന്നത്തെപ്പറ്റിയുള്ള വിവരവും അറിവും നല്‍കുകയും, വില്‍പ്പനയ്ക്ക് മുമ്പും ശേഷവും ഉപഭോക്താവിനെ ശരിയായ രീതിയില്‍ പരിഗണിക്കുകയും ചെയ്തുകൊണ്ട് ഒരു ബിസിനെസ്സില്‍ നിങ്ങളുടെ മൂല്യം കാത്തുസൂക്ഷിക്കാന്ഡ സാധിക്കും.
ഉപഭോക്തൃ ഫീഡ്ബാക്ക് നടപ്പിലാക്കുക.
നിങ്ങളുടെ വില്‍പ്പന പ്രക്രിയയെയും ഓഫറിനെയും കുറിച്ച് ഫീഡ്ബാക്ക് നല്‍കാന്‍ തയ്യാറായ ഉപയോക്താക്കള്‍ നിങ്ങള്‍ക്കുണ്ടെങ്കില്‍ അത് പരിഗണിക്കേണ്ടത് പ്രധാനമാണ്. നിങ്ങളുടെ ഉപയോക്താക്കള്‍ വിലപ്പെട്ടതും വ്യത്യസ്തതയേറിയതുമായ കാഴ്ച്ചപ്പാടുകള്‍ പങ്കുവെയ്ക്കുന്നു.അവരുടെ അഭിപ്രായങ്ങള്‍ നിങ്ങളുടെ ബിസിനസ്സിനെ രൂപപ്പെടുത്താന്‍ സഹായിക്കും.
വിഭവ ലഭ്യത ബിസിനസിന്റെ അടിസ്ഥാനമായതിനാല്‍ സംരംഭത്തിന്റെ വളര്‍ച്ച തന്ത്രം രൂപപ്പെടുത്തുന്നതിലൂടെ സജീവമായ നിക്ഷേപങ്ങള്‍ക്കുള്ള സാധ്യത പോലും ലഭിക്കുന്നു.ബിസിനസിന്റെ വലുപ്പം, ആവശ്യമായ മൂലധനതുക, വായ്പ എടുക്കുന്നതിനുള്ള ചെലവ്, റീപേയ്‌മെന്റ് നിബന്ധനകള്‍, നിലവിലെ സാമ്പത്തിക സ്ഥിത തുടങ്ങി അനുയോജ്യമായ ഒരു മൂലധന ഉറവിടം തെരഞ്ഞെടുക്കുന്നത് വരെയുള്ള കാര്യങ്ങള്‍ കൃത്യമായ തന്ത്രങ്ങളുടെ ഫലമായി വിശകലനം ചെയ്യാനും തീരുമാനിക്കാനും സാധിക്കും.
ഫലപ്രദമായ ബിസിനസ്സ് സ്ട്രാറ്റജി നിങ്ങളുടെ ബിസിനസ്സ് എവിടേക്കാണ് പോകുന്നതെന്ന വ്യക്തമായ ധാരണ നല്‍കുന്നതിനൊപ്പം ബിസിനസിന്റെ ലക്ഷ്യങ്ങള്‍ നേടാനുള്ള വഴി കൂടുതല്‍ ഈസിയാക്കുന്നു.സംരംഭത്തിലേക്ക് കടക്കുമ്പോള്‍ തന്നെ സ്ട്രാറ്റജികള്‍ രൂപീകരിക്കുന്നതും അതിനനുസരിച്ച് പ്രവര്‍ത്തിക്കുന്നതുമാണ് ഇന്നത്തെ വിപണിയിലെ കിടമത്സരങ്ങളില്‍ വിജയിക്കാനും ബിസിനസ് വളര്‍ത്താനുമുള്ള വിജയകരമായ ഏകമാര്‍ഗ്ഗം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.