Sections

ബിസിനസ് ഡിജിറ്റലൈസേഷൻ; സംരംഭക പരിശീലന കളരി

Thursday, Aug 10, 2023
Reported By Admin
KIED

സംരംഭക പരിശീലന കളരി


വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന സ്ഥാപനമായ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രെണർഷിപ് ഡെവലപ്മെൻറ് (കെഐഇഡി) ബിസിനസ് ഡിജിറ്റലൈസേഷൻ പ്രക്രിയയിൽ ആദ്യ ചുവടുകൾ വെക്കാൻ ആഗ്രഹിക്കുന്ന സംരംഭകർക്കായി നാല് ദിവസത്തെ പരിശീലന കളരി സംഘടിപ്പിക്കുന്നു.

25 മണിക്കൂർ നീണ്ട് നിൽക്കുന്ന പരിശീലന കളരിയിൽ സംരംഭം തുടങ്ങിയ വനിതകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം. എറണാകുളം, കളമശ്ശേരിയിലുള്ള കീഡ് ക്യാമ്പസിൽ വെച്ച് 2023 ആഗസ്റ്റ് 16 മുതൽ 19 വരെ ആണ് പരിശീലനം.

അന്താരാഷ്ട്ര തൊഴിൽ സംഘടനയുടെയും മൈക്രോസോഫ്റ്റിന്റെയും നേതൃത്വത്തിൽ നടക്കുന്ന പരിശീലന കളരിയിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ കീഡ് വെബ്സൈറ്റ് www.kied.info മുഖേന ആഗസ്റ്റ് 10ന് മുൻപ് അപേക്ഷ സമർപ്പിക്കണം.

കോഴ്സ് ഫീ, സർട്ടിഫിക്കേഷൻ, ഭക്ഷണം, താമസം, ജി എസ് റ്റി ഉൾപ്പെടെ 2,360 രൂപയും താമസം ഇല്ലാതെ 1,180 രൂപയുമാണ് പരിശീലനത്തിന്റെ ഫീസ്. ഫോൺ: 0484 2532890, 2550322, 7012376994.



തൊഴിൽ അധിഷ്ഠിത കോഴ്സുകളെക്കുറിച്ചുള്ള നിരന്തര അപ്ഡേഷനുകൾക്കായി ഈ പോർട്ടൽ ഫോളോ ചെയ്യുക...


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.