- Trending Now:
സാങ്കേതിക വിദ്യ ദിവസവും മാറുന്നതോടെ പുതിയ തട്ടിപ്പ് തന്ത്രങ്ങളും ഇറങ്ങുന്നുണ്ട്
ഓണ്‍ലൈന്‍ ആയോ നേരിട്ടോ ഒരു ബിസിനസ് വായ്പക്ക് അപേക്ഷിക്കുകയാണെങ്കില്‍ തട്ടിപ്പുകാരുടെ കെണിയില്‍ വീഴില്ലെന്ന് ഉറപ്പു വരുത്തേണ്ടത് സ്വന്തം ഉത്തരവാദിത്തമാണ്. സാങ്കേതിക വിദ്യ ദിവസവും മാറുന്നതോടെ പുതിയ തട്ടിപ്പ് തന്ത്രങ്ങളും ഇറങ്ങുന്നുണ്ട്. ജാഗ്രതയോടെ കാര്യങ്ങളെ സമീപിക്കുക മാത്രമേ ഈ സമയത്ത് നമുക്ക് ചെയ്യാന്‍ സാധിക്കുകയുള്ളൂ. ബിസിനസ് വായ്പയെടുക്കുന്നതിനു മുന്‍പായി താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുക.
1. ഓണ്‍ലൈന്‍ ആപ്പുകളില്‍ നിന്ന് വായ്പയെടുക്കുന്നതിനു മുന്‍പ് അവക്ക് ആര്‍ ബി ഐയുടെ അംഗീകാരം ഉണ്ടെന്ന് ഉറപ്പു വരുത്തുക.
2. ഓഫ്ലൈന്‍ ആയാണ് എടുക്കുന്നതെങ്കില്‍ വായ്പയെടുക്കുന്നതിനു മുന്‍പായി നേരിട്ട് അവരുടെ ഓഫീസ് സന്ദര്‍ശിക്കുകയും, അവലോകന വെബ്‌സൈറ്റുകളില്‍ അഭിപ്രായങ്ങള്‍ നോക്കുകയും ചെയ്യുക.
3. വിശ്വസിക്കാന്‍ ബുദ്ധിമുട്ടുള്ള ഓഫറുകള്‍ നല്‍കി വായ്പ നല്‍കാന്‍ ശ്രമിക്കുന്നവരെ ഒഴിവാക്കുക
4. അജ്ഞാതരില്‍ നിന്നുള്ള ഇ മെയിലുകള്‍ പൊതുവെ വഞ്ചനാപരമായിരിക്കും.
5. സൈബര്‍ - ഫിഷിങ് ആക്രമണങ്ങളെ സൂക്ഷിക്കുക
6. നമുക്ക് കാര്യങ്ങളെ കുറിച്ച് എന്തെങ്കിലും സംശയമുണ്ടെങ്കില്‍ വിശ്വസിക്കാവുന്ന ഉപദേഷ്ടാക്കളെ സമീപിക്കുക.
7. വായ്പ നല്‍കുന്നവര്‍ സാധാരണ ഗതിയില്‍ പണം ആദ്യം തന്നെ ചോദിക്കാറില്ല. അങ്ങനെ ആവശ്യപ്പെടുന്നുണ്ടെങ്കില്‍ ഉറപ്പായും അതൊരു തട്ടിപ്പാണെന്ന് മനസ്സിലാക്കുക.
8. എടുത്തുചാടി ആവേശത്തില്‍ സാമ്പത്തിക തീരുമാനങ്ങളെടുക്കാതിരിക്കുക.
9. എല്ലാ കാര്യങ്ങള്‍ക്കും ഇറങ്ങി തിരിക്കുന്നതിന് മുന്‍പായി നമ്മുടേതായ ഗവേഷണം നടത്തുക.
10. കടമെടുക്കുന്നതിനു വിശ്വസനീയ സ്ഥാപനങ്ങളെ മാത്രം ആശ്രയിക്കുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.