ആധുനിക കാലഘട്ടത്തിൽ എല്ലാവർക്കും ബിസിനസിൽ ഉണ്ടാകുന്ന കുതിച്ചു കയറ്റുമാണ് ഇ-കോമേഴ്സ് എന്ന് പറയുന്നത്. ഇ കോമേഴ്സ് തികച്ചും ലാഭകരമാകുന്ന ഒരു സംഗതിയാണ്. ഒരു ബിസിനസുകാരൻ തന്റെ ബിസിനസിനോടൊപ്പം തന്നെ ഇ കോമേഴ്സ് കൂടി ചെയ്യുകയാണെങ്കിൽ ഒരു വെടിക്ക് രണ്ടു പക്ഷി എന്നു പറയാൻ പറ്റും. ഇതുകൊണ്ടുള്ള നേട്ടങ്ങൾ പലതാണ്. ബിസിനസിന്റെ കൂടെ ഇ കോമേഴ്സ് കൂടി ശ്രദ്ധിച്ചാൽ കിട്ടുന്ന നേട്ടങ്ങൾ എന്നതിനെ കുറിച്ചാണ് ഇന്ന് പറയുന്നത്. ഇ കോമേഴ്സ് പ്ലാറ്റ്ഫോമുകൾ നമുക്ക് നിരവധി ഇന്ന് മാർക്കറ്റിൽ അവൈലബിൾ ആണ് ആമസോൺ ഫ്ലിപ്കാർട്ട് പോലുള്ള നിരവധി ആപ്പുകൾ ഇന്ന് ലഭ്യമാണ്. അതുവഴി നിങ്ങളുടെ പ്രോഡക്ടുകൾ വിൽക്കാൻ സാധിക്കും. അങ്ങനെ സാധിക്കുമെന്ന് മാത്രമല്ല അതിലൂടെ ഒരു വരുമാനം അധികമായി നിങ്ങൾക്ക് ലഭിക്കുകയും ചെയ്യും. ഈ കോമേഴ്സ് ചെയ്താലുള്ള നേട്ടങ്ങൾ എന്തൊക്കെയാണ് എന്നതിനെ കുറിച്ചാണ് ഇന്ന് പറയുന്നത്.
- ഏതൊരു ബിസിനെസ്സ്കാരനും ജിഎസ്ടി ഉണ്ടെങ്കിൽ ചെയ്യാൻ പറ്റിയ ഒന്നാണ് ഇ കോമേഴ്സ്. ജിഎസ്ടി വേണം എന്നത് മാത്രമാണ് നിങ്ങൾക്ക് വേണ്ടത്. ഓഫീസ് പോലെ ഒരു സ്ഥാപനം പോലും അതിന് ആവശ്യമില്ല. പുതുതായി സ്റ്റാഫ് ഒന്നും ആഡ് ചെയ്യാതെ തന്നെ ഇ കോമേഴ്സ് നിങ്ങൾക്ക് ചെയ്യാൻ സാധിക്കും.
- നിങ്ങളുടെ അക്കൗണ്ടിലേക്ക് ക്യാഷ് കറക്റ്റ് ആയിട്ട് ആമസോണ് ഫ്ലിപ്കാർട്ട് പോലുള്ള ഈ കോമേഴ്സ് സ്ഥാപനങ്ങൾ തരുന്നതാണ്. ഇതിൽ ചില പറ്റിപ്പുകൾ ഉണ്ട് ആമസോൺ ഫ്ലിപ്കാർട്ട് പോലുള്ള പ്ലാറ്റ്ഫോമുകളുടെ കാര്യമല്ല പറയുന്നത്. ഇങ്ങനെ പറ്റിക്കലുകൾ നടത്തുന്ന നിരവധി ഓൺലൈൻ സ്ഥാപനങ്ങൾ ഉള്ളതായി പറയുന്നു. നിങ്ങൾ കോൺടാക്ട് ചെയ്യുന്ന ഈ കോമേഴ്സ് സ്ഥാപനം നിലവാരം ഉള്ളതാണോ എന്ന് ആദ്യ പരിശോധിക്കണം.
- രാത്രിയോ പകലോ സമയമില്ലാതെ നിങ്ങളുടെ അക്കൗണ്ടിലേക്ക് ക്യാഷ് വരുന്നതാണ് ഈ കോമേഴ്സ് എന്ന് പറയുന്നത്. ചിലപ്പോൾ നിങ്ങളുടെ പ്രോഡക്റ്റ്രാത്രിയിൽ ആയിരിക്കാം സൈറ്റ് വഴി കസ്റ്റമർ ഓർഡർ ചെയ്യുന്നത്.
- നിങ്ങൾക്ക് വലിയ ഒരു ബ്രാന്റ്റിങ് കൂടിയാണ് ഈ കോമേഴ്സ് എന്ന് പറയുന്നത്. നിങ്ങളുടെ പ്രോഡക്റ്റ് ആമസോണിൽ ഉണ്ട് എന്ന് പറഞ്ഞ് കസ്റ്റമറിനെ കാണിക്കാൻ കഴിയുന്നത് വളരെയധികം അഭിമാനമുള്ള ഒരു കാര്യമാണ്. നിങ്ങളുടെ പ്രോഡക്റ്റ്നോട് ഒരു വിശ്വാസമുണ്ടാക്കാൻ അതിടയാക്കും. നിങ്ങളുടെ ബിസിനസ് ബ്രാൻഡ് ചെയ്യാൻ ഈ കോമേഴ്സ് കൊണ്ട് സാധിക്കും.
- ഈ കോമേഴ്സിൽ എന്തെങ്കിലും കംപ്ലൈന്റ്റ് സംഭവിക്കുകയാണെങ്കിൽ നിങ്ങൾക്ക് അതിന്റെ സപ്പോർട്ട് ലഭിക്കും.
- നിങ്ങളുടെ ഷോപ്പിൽ നിന്ന് തന്നെ നേരിട്ട് സാധനം എടുത്ത് കസ്റ്റമർക്ക് കൊണ്ട് കൊടുക്കുന്ന സംവിധാനവും ഈ കോമേഴ്സ് പ്ലാറ്റ്ഫോമുകൾക്ക് ഉണ്ട്. അതുകൊണ്ടുതന്നെ പ്രോഡക്ട് ഡെലിവറിയെക്കുറിച്ച് ടെൻഷൻ അടിക്കേണ്ട കാര്യവുമില്ല.
ഇങ്ങനെ പലതരത്തിലുള്ള ഗുണങ്ങൾ ഇ കോമേഴ്സ് ചെയ്യുന്നതിലൂടെ ലഭിക്കുന്നു. അതുകൊണ്ടുതന്നെ ബിസിനസ് ചെയ്യുന്ന ഒരാൾ ഇ കോമേഴ്സ് ചെയ്യുന്നതിന് ഒട്ടും വൈമുഖ്യം കാണിക്കരുത്.ഇത് നിങ്ങൾക്ക് അധിക വരുമാനം കൂടി കിട്ടുന്ന ഒന്നാണ്. നിങ്ങളുടെ ബിസിനസിന്റെ വളർച്ചയും ഇത് ഒരുപാട് സഹായിക്കും.
ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളെ ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.