Sections

വിപണിയില്‍ എസ്ഐഎസ് ലിമിറ്റഡ് ഓഹരികള്‍ക്ക് വന്‍ കുതിപ്പ്

Tuesday, Apr 26, 2022
Reported By MANU KILIMANOOR

വൈ ടി ഡി അടിസ്ഥാനത്തില്‍ ഓഹരി അതിന്റെ നിക്ഷേപകര്‍ക്ക് 12.63% വരുമാനമാണ് നല്‍കിയത്


ഇന്ന് വിപണിയില്‍ എസ്ഐഎസ് ലിമിറ്റഡ് ഓഹരികള്‍ക്ക് വന്‍ കുതിപ്പ്. ആദ്യമണിക്കൂറില്‍ തന്നെ നാലുശതമാനത്തില്‍ അധികം കുതിച്ചുയര്‍ന്ന ഓഹരിയില്‍ ബുള്ളിഷ് സ്വഭാവം രൂപപ്പെട്ടു. നാലുദിവസമായി തുടരുന്ന വ്യാപാര സെഷന്‍ 20 ഡിഎംഎയ്ക്ക് സമീപമാണ്. ഹ്രസ്വകാല പ്രതിരോധനിലയായ 520 രൂപയെ മറികടന്നിട്ടുണ്ട്. സാങ്കേതിക സൂചകങ്ങള്‍ പരിശോധിച്ചാല്‍ ഓഹരിയില്‍ ശക്തമായ ബുള്ളിഷ് വികാരം പ്രകടമാണ്.10 ദിവസം,30 ദിവസം,50 ദിവസത്തെയും ശരാശരി വോളിയത്തിനും മുകളിലെത്തിയിട്ടുണ്ട്. ഇത് ഓഹരിയില്‍ വലിയതോതില്‍ വാങ്ങല്‍താല്‍പ്പര്യം രേഖപ്പെടുത്തുന്നു.

മൊമന്റം ഇന്‍ഡിക്കേറ്ററായ ആര്‍എസ്ഐ 63.71ലേക്ക് കുതിച്ചുയര്‍ന്നു. എംഎസിഡി ഹിസ്റ്റോഗ്രാം ബുള്ളിഷ് ക്രോസ് ഓവര്‍ നല്‍കിയിട്ടുണ്ട്. വോളിയം അടിസ്ഥാനത്തില്‍ നോക്കിയാല്‍ ഒബിവിയും ശക്തമാണ്. ഓഹരിയില്‍ പുതിയ വാങ്ങലുകളുടെ എണ്ണം കുത്തനെ കൂടുന്നുവെന്ന് ഇഐഎസും വ്യക്തമാക്കുന്നു.

വൈ ടി ഡി അടിസ്ഥാനത്തില്‍ ഓഹരി അതിന്റെ നിക്ഷേപകര്‍ക്ക് 12.63% വരുമാനമാണ് നല്‍കിയത്. ഇക്കാലയളവില്‍ മറ്റ് ഓഹരികളെ കവച്ചുവെച്ചാണ് പ്രകടനം നടത്തിയിരിക്കുന്നത്. വരുംദിവസങ്ങളിലും ഉയര്‍ന്ന നിരക്കില്‍ വ്യാപാരം നടത്തുമെന്ന് പ്രതീക്ഷിക്കാം. 540 രൂപയെന്ന നിലവാരം കൈവരിക്കാന്‍ ശേഷിയുള്ള ഓഹരി ഹ്രസ്വ-ഇടത്തരം കാലയളവില്‍ 550 രൂപയായേക്കാം. വ്യാപാരികള്‍ക്ക് മികച്ച നേട്ടത്തിനായി ഇവയെ നിരീക്ഷണത്തില്‍വെക്കാവുന്നതാണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.