- Trending Now:
ബിസിനസ്സിൽ കസ്റ്റമറിന്റെ പ്രാധാന്യം വളരെയേറെയാണ്. കസ്റ്റമറിന് തൃപ്തികരമായ പ്രോഡക്റ്റ് വിതരണം ചെയ്യലാണല്ലോ ബിസിനസുകാരന്റെ ധർമ്മം. കസ്റ്റമറിന്റെ സംതൃപ്തിക്ക് നിങ്ങൾ നൽക്കുന്ന പ്രോഡക്റ്റ് പോലെതന്നെ പ്രധാനപ്പെട്ടതാണ് കസ്റ്റമറുമായുള്ള റിലേഷൻഷിപ്പ്. നിങ്ങളുടെ ബിസിനസ് വർദ്ധിപ്പിക്കാൻവേണ്ടവളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ് റിലേഷൻഷിപ്പ്. നിങ്ങളുടെ ബിസിനസിന്റെ 50 ശതമാനം നടക്കുന്നത് ഈ റിലേഷൻഷിപ്പ് കാരണമാണ്. അതുകൊണ്ടുതന്നെ റിലേഷിപ്പ് വർദ്ധിപ്പിക്കുവാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം കസ്റ്റമറിനോട് സംസാരിക്കുമ്പോൾ അവരുടെ താല്പര്യം മനസ്സിലാക്കിയിരിക്കണം. ഒരിക്കൽ രണ്ടു കൂട്ടുകാർ മീൻ പിടിക്കാൻ വേണ്ടി പോയി. അതിൽ ഒരാൾക്ക് സാൻവിച്ച് വളരെ പ്രധാനപ്പെട്ട ആഹാരം ആയിരുന്നു. അതുകൊണ്ട് മീനിന് തന്റെ ഇഷ്ട ആഹാരമായ സാൻവിച്ച് ചൂണ്ടയിൽ കൊളുത്തി, മറ്റെയാൾ മണ്ണിരയെ പിടിച്ച് ചൂണ്ടയിൽ കൊളുത്തി മീൻ പിടിക്കാൻ ശ്രമിച്ചു. മണ്ണിര ചൂണ്ടയിൽ ആക്കിയ ആൾക്ക് ധാരാളം മീൻ ലഭിക്കുകയും എന്നാൽ സാൻവിച്ച് ചൂണ്ടയിൽ കൊളുത്തി ഇട്ടവന് ഒന്നും ലഭിക്കുകയുണ്ടായില്ല.
ഇതുപോലെ നിങ്ങളുടെ ഇഷ്ടത്തിന് അനുസരിച്ച് കസ്റ്റമറോട് സംസാരിച്ചാൽ, അത് ചിലപ്പോൾ നിങ്ങളുടെ ബിസിനസിനെ ബാധിക്കും. നാം സംസാരിക്കേണ്ടത് കസ്റ്റമറിന്റെ ഇഷ്ടം നോക്കി ആകണം. കാരണം കസ്റ്റമർ ആണ് രാജാവ്.
പലപ്പോഴും സംസാരിക്കുമ്പോൾ തങ്ങളുടെ രാഷ്ട്രീയം,മതം അല്ലെങ്കിൽ മറ്റു പൊതുവിജ്ഞാനം എന്നിവ മറ്റുള്ളവരെ ധരിപ്പിക്കുന്നതിന് വേണ്ടി മിക്ക ആൾക്കാരും ശ്രമിക്കാറുണ്ട്. എന്നാൽ ഇത് കസ്റ്റമറിന് ഇഷ്ടക്കേട് ഉണ്ടാകുന്നു എന്ന് പോലും ആരും ശ്രദ്ധിക്കില്ല. ഇത് കച്ചവടത്തെ മോശമായി ബാധിക്കുന്നുവെങ്കിൽ അത് ഒഴിവാക്കുന്നതാണ് ബുദ്ധി.കാരണം ഒരു കച്ചവടക്കാരന്റെ ധർമ്മം തന്റെ കസ്റ്റമറിന് നല്ല പ്രോഡക്റ്റ് സർവീസ് ചെയ്യുക എന്നതിലാണ്.
ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളെ ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.