- Trending Now:
നിങ്ങള്‍ ഒരു ബിസിനസുകാരന്‍ ആണ് പണം ആവശ്യമുള്ള മേഖലകളില്‍ മാത്രം ചെലവഴിക്കുന്ന നിങ്ങള്‍ സ്വന്തം സംരംഭത്തെ പോപ്പുലറാക്കാന്‍ പരസ്യത്തിനും മറ്റ് പ്രൊമോഷനുകള്‍ക്കുമായി ലക്ഷങ്ങള്‍ പോലും ചെലവഴിക്കുന്നു.ഇന്നത്തെ കാലത്ത് സംരംഭങ്ങള്‍ പിടിച്ചു നില്‍ക്കാന്‍ ഗുണമേന്മയും പ്രവര്‍ത്തന മികവും മികച്ച ജീവനക്കാരും മാത്രം പോരാ.അതിന് ബ്രാന്‍ഡിംഗും പ്രൊമോഷനും കൂടിയേ തീരു.എന്നാല്‍ ഇപ്പോള്‍ ഒരു സംരംഭത്തിനെ മാത്രം ബ്രാന്‍ഡ് ചെയ്യുന്ന കാലം ഒക്കെ കഴിഞ്ഞിരിക്കുന്നു.സംരംഭകനെ ബ്രാന്‍ഡ് ചെയ്യുന്നതിലാണ് ഇന്നത്തെ വിജയം.
പേഴ്‌സണല്‍ ബ്രാന്‍ഡിംഗ് എന്ന ആശയം നമ്മുടെ കേരളത്തില്‍ പോലും വേരുറച്ചു കഴിഞ്ഞു.സംരംഭകന് ഉപഭോക്താക്കളെ അഭിമുഖീകരിക്കാന്‍ ധൈര്യം നല്‍കുക മാത്രമല്ല ബിസിനസിലേക്ക് വന്‍നിക്ഷേപങ്ങള്‍ നേടാനും പേഴ്‌സണല്‍ ബ്രാന്‍ഡിംഗ് സഹായിക്കും.
ഉത്പന്നത്തിന് പേരിട്ടാല്‍ ഉടന്‍ അത് ബ്രാന്‍ഡ് ആകില്ല; നിങ്ങളുടെ തെറ്റിദ്ധാരണ മാറേണ്ടെ ?... Read More
ഒരു സംരംഭകന് ഒരു നല്ല കഥ ഉണ്ടായിരിക്കണമെന്ന് വിദഗ്ധര്‍ പറയുന്നു.ഇത് തന്നെയാണ് പേഴ്‌സണല്‍ ബ്രാന്‍ഡിംഗിലുള്ള ആദ്യത്തെ കാര്യം.സംരംഭകനെ വിജയത്തിലേക്ക് നയിക്കുകയോ അതിനോടടുത്ത് എത്തിക്കുകയോ ചെയ്ത സംഭവങ്ങള്‍ പരമാവധി പ്രൊജക്ട് ചെയ്യണം.ശേഷം ആളുകള്‍ക്ക് രസകരമാകുന്ന രീതിയില്‍ ഇതിനെ പുനരവലോകനം ചെയ്ത് അതിലുള്ള പ്രത്യേകതകളെ പഠിച്ച് കേള്‍വിക്കാര്‍ക്കായി പുറത്തിറക്കണം.നമ്മുടെ നാട്ടില്‍ ഇന്ന് ബിസിനസ് രംഗത്ത് സംരംഭങ്ങളെക്കാള്‍ ഡിമാന്റ് സംരംഭകരുടെ ഇന്‍സ്പിറേഷണല്‍ സ്റ്റോറികള്‍ക്ക് തന്നെയാണ്.ഉദാഹരണത്തിന് ഐഡി ഫ്രഷ് ഫുഡ് അവരുടെ മാര്‍ക്കറ്റ് പിടിക്കുന്നത് അതിന്റെ അമരക്കാരനായ പി.സി .മുസ്തഫയുടെ ജീവിത കഥ പ്രത്യേക രീതിയില്‍ അവതരിപ്പിച്ചു കൊണ്ടാണ്.ഇത്തരത്തില്‍ നിങ്ങളും നിങ്ങളുടെ സംരംഭക ജീവിതയാത്ര വഴി ഉപഭോക്താക്കളുടെ ഹൃദയത്തിലേക്ക് കയറിക്കൂടാന്‍ ശ്രമിക്കണം.ഇതിനു വേണ്ടി നിങ്ങള്‍ക്ക് മികച്ചൊരു ബ്രാന്‍ഡിംഗ് കണ്‍സല്‍ട്ടന്റിന്റെ സേവനം ഉപയോഗപ്പെടുത്താവുന്നതാണ്.
നിങ്ങള്‍ ഒരു സംരംഭകന് ആണോ; പണമിടപാടുകള്‍ നടത്തുമ്പോള്‍ ഇതൊക്കെ ശ്രദ്ധിക്കാറുണ്ടോ ???
... Read More
വെബ്‌സൈറ്റില്‍ സംരംഭത്തെ കുറിച്ചുള്ള ഭാഗം നല്‍കി മീഡിയ കവറേജിനുള്ള പദ്ധതികളിലേക്ക് കടക്കുകയും ചെയ്യുമ്പോഴാണ് ശരിക്കും ഒരു ബ്രാന്‍ഡിന്റെ നിര്‍മ്മാണം ആരംഭിക്കുന്നത് എന്ന് പറയാം.ഒരു സംരംഭത്തിലെ ടീമിനെ കുറിച്ചും അതിനെ നയിക്കുന്ന മേധാവിയെ കുറിച്ചും ആഴത്തിലുള്ള കൃത്യമായ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ നല്‍കാന്‍ ശ്രദ്ധിക്കണം.സ്ഥാപനത്തിന്റെ ഇതുവരെയുള്ള വളര്‍ച്ച ,പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ വിവരങ്ങളും ചേര്‍ക്കാന്‍ മറക്കരുത്.ഇത് സംരംഭകന്റെ മൂല്യത്തെ കുറിച്ചുള്ള വ്യക്തത പ്രേക്ഷകരില്‍ (ഉപഭോക്താക്കളില്‍)ഉണ്ടാക്കും.
വിപണി പിടിക്കാന്‍ വെബ്സൈറ്റ് കൂടിയേ തീരു; ശ്രദ്ധിക്കേണ്ടത് ???
... Read More
ജനങ്ങള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന പ്രസിദ്ധീകരണങ്ങളില്‍ സംരംഭത്തിനൊപ്പം സംരഭകനെ കുറിച്ച് വന്ന വാര്‍ത്തകള്‍ വെബ്‌സൈറ്റിലെ മീഡിയ കവറേജ് ഭാഗത്തുള്‍പ്പെടുത്താവുന്നതാണ്.അതിനൊപ്പം സംരംഭകന്‍ പങ്കെടുത്തിട്ടുളള പരിപാടികള്‍,ചാരിറ്റി-കമ്യൂണിറ്റി സഹായങ്ങളുടെ ചിത്രങ്ങള്‍,വീഡിയോ ലിങ്കുകള്‍,തുടങ്ങിയ എല്ലാ ഡേറ്റകളും ഈ ഭാഗത്ത് പ്രയോജനപ്പെടുത്താവുന്നതാണ്.സംരംഭകന്റെ ഇത്തരം പോപ്പുലാരിറ്റി പ്രവര്‍ത്തനങ്ങളെയൊക്കെ സംരംഭവുമായി കൂട്ടിയിണക്കാന്‍ വിട്ടു പോകരുത്.വെബ്‌സൈറ്റില്‍ സംരംഭത്തിന്റെ സോഷ്യല്‍മീഡിയ പേജുകളെ ചേര്‍ക്കാനും ശ്രദ്ധിക്കണം.
സോഷ്യല്‍മീഡിയ ഉപയോഗിച്ച് എങ്ങനെ മികച്ച രീതിയില്‍ ബിസിനസ് ചെയ്യാം ?
... Read More
നിങ്ങളുടെ സംരംഭം മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചു തുടങ്ങുമ്പോഴാണ് പിആര്‍ അല്ലെങ്കില്‍ പബ്ലിക് റിലേഷന്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കേണ്ടത്.സ്റ്റാര്‍ട്ടപ്പ് സ്റ്റോറികള്‍,പുതിയ ഐഡിയകള്‍,സംരംഭകത്വ സിദ്ധാന്തങ്ങള്‍ തുടങ്ങിയവയെ കുറിച്ചുള്‌ളവ പ്രസിദ്ധീകരിക്കുന്ന ജനപ്രിയ ബ്ലോഗുകള്‍,വെബ്‌സൈറ്റുകളുമായി കൊളാബ്രേഷനുകള്‍ക്ക് ശ്രമിക്കുക.ഇതിനും മീഡിയ കണ്‍സല്‍ട്ടന്റിന്റെ സേവനം ഉപയോഗിക്കാം.സംരംഭത്തിനൊപ്പം സംരംഭകന്റെ പ്രശസ്തി കൂടി വര്‍ദ്ധിപ്പിച്ചാല്‍ മാത്രമെ ബ്രാന്‍ഡ് എസ്റ്റാബ്ലിഷ്‌മെന്റ് പ്രാവര്‍ത്തികമാകു.
ജോലി ചെയ്യണോ? ബിസിനസ് ചെയ്യണോ? തീരുമാനിക്കും മുമ്പ് പരിഗണിക്കേണ്ട അഞ്ച് കാര്യങ്ങള്‍ ഇതാ... Read More
ട്വിറ്റര്‍,ലിങ്ക്ഡ് ഇന്‍,ഫെയ്‌സ്ബുക്ക്,യൂട്യൂബ്,ഇന്‍സ്റ്റഗ്രാം എന്നിങ്ങനെയുള്ള പൊതു ഇടങ്ങള്‍ക്ക് പുറമെ പ്രൊഫഷണല്‍ കമ്യൂണിറ്റികളും പേഴ്‌സണല്‍ ബ്രാന്‍ഡിംഗിന് സഹായിക്കും.ഇത്തരം സഹായങ്ങളിലൂടെ സംരംഭകന് നേരിട്ട് നിങ്ങളുടെ ടാര്‍ഗറ്റ് ഗ്രൂപ്പുകളെ കണ്ടെത്താന്‍ സാധിക്കും.
മികച്ച മേധാവിമാരൊക്കെ മികച്ച പ്രാസംഗകര്‍ കൂടിയാണെന്നത് ശ്രദ്ധിച്ചിട്ടില്ലെ.വാക്കുകള്‍ക്ക് എപ്പോഴും ആളുകളെ പ്രചോദിപ്പിക്കാനും ഊര്‍ജ്ജസ്വലരാക്കാനും കഴിവുണ്ട്.പരസ്യമായി സംവദിക്കാനുള്ള കഴിവ് ബ്രാന്‍ഡിനെ സ്വാധീനിക്കുന്നു.അതുകൊണ്ട് തന്നെ മികച്ച പ്രഭാഷകന്‍ ആകാന്‍ ശ്രമിക്കണം.അതിന് ദൃഢനിശ്ചയവും ആത്മവിശ്വാസവും മാത്രം നതി ഒപ്പം പറയുന്ന സംരംഭക വിജയകഥയില്‍ വ്യക്തതയും വേണം.വിവിധ പരിപാടികള്‍,കോളേജ് പ്രോഗ്രാമുകള്‍ അടക്കമുള്ള പബ്ലിക് പ്ലാറ്റ്‌ഫോമുകള്‍ ഇതിനായി പ്രയോജനപ്പെടുത്താം.സിനിമ താരങ്ങള്‍ പോലും ഇത്തരം പബ്ലിക് സ്പീച്ചുകളിലൂടെ സ്വന്തം പോപ്പുലാരിറ്റി വര്‍ദ്ധിപ്പിച്ച് എത്രയോ സംഭവങ്ങള്‍ നമുക്ക് മുന്നിലുണ്ട്.
ബിസിനസ് പരാജയപ്പെടുമെന്ന ഭയമാണോ?
ഇവയൊക്കെ ശ്രദ്ധിച്ചാല്‍ വിജയം ഉറപ്പ്
... Read More
സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുക്കുക,സാമൂഹിക പ്രാധാന്യമുള്ള നിലപാട് സ്വീകരിക്കുക ഇതൊക്കെ പേഴ്‌സണല്‍ ബ്രാന്‍ഡിംഗിനു കരുത്തേകും.ഇതു സംബന്ധിച്ച പോസ്റ്റുകള്‍ സോഷ്യല്‍മീഡിയ പേജുകളിലൂടെ ഷെയര്‍ ചെയ്യാവുന്നതാണ്.അതിനൊപ്പം നിങ്ങള്‍ക്ക് ലഭിച്ച പുരസ്‌കാരങ്ങള്‍,നിങ്ങളെ കുറിച്ച് വന്ന ആര്‍ട്ടിക്കിളുകള്‍ എന്നിവ ഉപയോഗിക്കും ബ്രാന്‍ഡ് മൂല്യം വര്‍ദ്ധിപ്പിക്കാം.ചിന്തകള്‍ക്കൊപ്പം കഠിനമായ പ്രയ്തനത്തിലൂടെയാണ് ഒരു ബ്രാന്‍ഡ് രൂപപ്പെടുന്നത്.സംരംഭം പോലെ ബ്രാന്‍ഡ് ചെയ്യപ്പെടേണ്ടത് ആണ് സംരംഭകനും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.