Sections

വായനയുടെ രസം വീണ്ടെടുക്കാം: ഫലപ്രദമായ പുസ്തക വായനയ്ക്ക് ചില നിർദേശങ്ങൾ

Tuesday, Apr 22, 2025
Reported By Soumya S
Reading is not dead—it's thriving! Discover simple ways to build an enjoyable and consistent reading

ഏറ്റവും മികച്ച ഒരു അനുഭവമാണ് പുസ്തക വായന. പുസ്തക വായനയുടെ ലോകത്ത് മികച്ച അനുഭവങ്ങൾ നൽകുവാൻ നിരവധി പുസ്തകങ്ങൾ ഇന്ന് ലഭ്യമാണ്. പലരും പറയാറുണ്ട് വായന മരിച്ചു കൊണ്ടിരിക്കുകയാണെന്ന്,എന്നാൽ ഇത് പരിപൂർണ്ണമായും ശരിയല്ല. ആധുനിക കാലഘട്ടത്തിലും സോഷ്യൽ മീഡിയ കാലഘട്ടത്തിലും വായനയ്ക്ക് വളരെയധികം പ്രശസ്തിയുണ്ട്. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് നിരവധി പുസ്തക മേളകൾ നമ്മുടെ നാട്ടിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ദിവസം കഴിയുംതോറും അതിന്റെ എണ്ണം കൂടി വരികയാണ്. അതുകൊണ്ട് വായനയുടെ ലോകം മരിച്ചിട്ടില്ല അത് വളർന്നുകൊണ്ടിരിക്കുകയാണെന്ന് സൂക്ഷ്മമായി നിരീക്ഷിച്ചാൽ മനസ്സിലാകും. ഇങ്ങനെയുള്ള വായനയുടെ ലോകത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചാണ് ഇന്ന് സൂചിപ്പിക്കുന്നത്.

  • വായിക്കുമ്പോൾ ഏറ്റവും പ്രധാനപ്പെട്ടത് നിങ്ങൾക്ക് ഇഷ്ടപ്പെട്ട പുസ്തകങ്ങളാണ് വായിക്കേണ്ടത്. പലരും പുസ്തകങ്ങൾ ധാരാളം വാങ്ങുകയും ഷെൽഫിൽ വയ്ക്കുകയും ചെയ്യും ഒന്നോ രണ്ടോ പേജുകൾ വായിക്കുമ്പോൾ അത് ബോറായി തോന്നുകയും ബാക്കി വായിക്കാതെ ആ പുസ്തകം അടച്ചു വയ്ക്കുകയാണ് പലരും ചെയ്യുന്നത്. അതിനുപകരം നിങ്ങളുടെ താല്പര്യം എന്താണ് നിങ്ങൾക്ക് വായിക്കുമ്പോൾ വീണ്ടും വീണ്ടും വായിക്കാൻ തോന്നുന്നത് എന്താണ് എന്ന് മനസ്സിലാക്കണം. ചിലർക്ക് അത് നോവൽ വായിക്കുമ്പോൾ ആയിരിക്കാം ചിലർക്ക് സെൽഫ് ഹെല്പ് വിഭാഗത്തിൽപ്പെട്ട പുസ്തകങ്ങൾ വായിക്കുന്നതായിരിക്കാം അല്ലെങ്കിൽ മോട്ടിവേഷൻ പുസ്തകങ്ങൾ വായിക്കുമ്പോൾ ആകാം ചില ആളുകൾക്ക് കഥകൾ വായിക്കുമ്പോഴോ ഇല്ലെങ്കിൽ ആത്മകഥകൾ വായിക്കുമ്പോഴോ ആകാം. നിങ്ങളുടെ പാഷൻ എന്താണെന്ന് കണ്ടെത്തിയിട്ട് അതിനനുസരിച്ചുള്ള പുസ്തകങ്ങൾ മാത്രം വായിക്കുക. ഒരുപാട് ആളുകൾ വായിച്ച പുസ്തകമാണ് എന്ന് പറഞ്ഞ് ഏതെങ്കിലും ഒരു പുസ്തകം വാങ്ങിച്ചു വച്ചിട്ട് കാര്യമില്ല. അതുകൊണ്ട് നിങ്ങളുടെ ഇഷ്ടം എന്താണെന്ന് മനസ്സിലാക്കി അതിനനുസരിച്ചുള്ള പുസ്തകങ്ങൾ മാത്രമാണ് നിങ്ങൾ വാങ്ങേണ്ടത്.
  • വായിക്കുമ്പോൾ ഒറ്റ സ്റ്റെപ്പായി വായിക്കുന്നതിന് പകരം നിശ്ചിത സമയം വായനയ്ക്ക് വേണ്ടി മാറ്റി വയ്ക്കുക. ഉദാഹരണമായി നിങ്ങൾ രാവിലെ എണീറ്റ് ഫ്രഷ് ആയതിനുശേഷം 5 മുതൽ 6 മണി വരെ പുസ്തകം വായിക്കാൻ വേണ്ടി മാറ്റിവയ്ക്കുന്നു എന്ന് വിചാരിക്കുക.ആ സമയം എല്ലാദിവസവും ആവർത്തിക്കുക. ഇത് ഒരു 40, 50 ദിവസം തുടർച്ചയായി ആവർത്തിച്ചു കഴിഞ്ഞാൽ ഇത് ഒരു ശീലമായി മാറും. ഇത് നിങ്ങളുടെ വായന കൂടുതൽ താല്പര്യം ഉണ്ടാക്കുകയും ആ പുസ്തകം വായിക്കുന്ന പുസ്തകം നിങ്ങൾക്ക് വളരെ നന്നായി മനസ്സിലാക്കുകയും വായനയിൽ കൂടുതൽ രസങ്ങൾ ഉണ്ടാവുകയും ചെയ്യും. അതിന് നിശ്ചിതമായ സമയം തിരഞ്ഞെടുക്കുക എന്നതാണ് ചെയ്യേണ്ടത്. രാവിലെ പറ്റാത്തവർക്ക് വൈകുന്നേരങ്ങളിൽ ആക്കാം.
  • ഫ്രീ ടൈമുകൾ കണ്ടെത്തി വായിക്കുക. ചില വിദേശികൾ ഹോട്ടലിൽ ഫുഡ് പറഞ്ഞതിനുശേഷം വെറുതെ ഇരിക്കുന്നതിനു പകരം പുസ്തകങ്ങൾ വായിക്കുന്നത് കാണാം. ഇങ്ങനെയുള്ള ഫ്രീ ടൈമുകൾ പുസ്തകങ്ങൾ വായിക്കുന്നതിനുവേണ്ടി മാറ്റിവയ്ക്കുന്നത് വളരെ നല്ലതാണ്. ഇങ്ങനെ വായിക്കുവാൻ ഉള്ള മനസ്സാന്നിധ്യം ഉണ്ടാക്കണം സമയത്തിന് വെറുതെ കളയാതെ ആ സമയം വായനയ്ക്ക് വേണ്ടി മാറ്റിവയ്ക്കാൻ വേണ്ടി ശ്രമിക്കുന്നത് വളരെ നല്ലതാണ്.
  • വായിച്ചാൽ മാത്രം പോരാ വായിച്ച കാര്യങ്ങൾ ഒരു നോട്ടായി തയ്യാറാക്കുക. വായിച്ചതിന്റെ അഞ്ചു ശതമാനം കാര്യങ്ങൾ മാത്രമായിരിക്കും നിങ്ങൾക്ക് ഓർമ്മയുണ്ടാവുക,95% കാര്യങ്ങളും 24 മണിക്കൂറിനുള്ളിൽ തന്നെ മറന്നു പോകാനാണ് സാധ്യത. 5% കാര്യങ്ങളും ഒരു മാസത്തിനിടയിൽ തന്നെ മറന്നുപോകും. ഇങ്ങനെ സംഭവിക്കാതിരിക്കാൻ വേണ്ടി നിങ്ങൾ ചെയ്യേണ്ടത് നിങ്ങൾ വായിച്ച കാര്യങ്ങൾ ഒരു റിവ്യൂ പോലെ ഒരു പുസ്തകത്തിൽ എഴുതി വയ്ക്കുകയും അത് പിന്നീട് റിപ്പീറ്റ് ചെയ്ത് വായിക്കുന്നതും നല്ലതാണ്.
  • പുസ്തകത്തിലെ പ്രസക്തമായ ഭാഗങ്ങൾ ഹൈലൈറ്റ് ഉപയോഗിച്ച് മാർക്ക് ചെയ്യുക. വീണ്ടും ആ പുസ്തകം റിവൈസ് ചെയ്തു വായിക്കുമ്പോൾ ആ ഭാഗങ്ങൾ മാത്രം വായിച്ചു പോയാൽ മതിയായിരിക്കും. പുസ്തകത്തിലെ പ്രധാനപ്പെട്ട ഭാഗങ്ങൾ നിങ്ങൾക്ക് പെട്ടെന്ന് ഓർത്തെടുക്കാൻ ഇത് സഹായിക്കാം.
  • വായിച്ച പുസ്തകങ്ങൾ വീണ്ടും വീണ്ടും നോക്കുന്നത് നല്ലതാണ്. വായിച്ച പുസ്തകങ്ങളെ കുറിച്ച് സുഹൃത്തുക്കളോട് അല്ലെങ്കിൽ മറ്റുള്ളവരോട് പറയുകയും ചെയ്യുന്നത് നിങ്ങൾക്ക് സ്വയം വായിച്ച കാര്യങ്ങൾ ഓർമ്മപ്പെടുത്തുന്നതിന് നല്ലതാണ്. അച്ഛനോടോ അമ്മയോടോ അല്ലെങ്കിൽ നിങ്ങളുടെ സുഹൃത്തുക്കളോട് ഞാൻ ഇന്ന പുസ്തകം വായിച്ചു. അതില് പ്രധാനപ്പെട്ട ഇത്തരം കാര്യങ്ങൾ ഉണ്ടായിരുന്നു എന്ന് പറയുന്നത് നിങ്ങൾക്ക് വീണ്ടും ആ പുസ്തകത്തിലെ കാര്യങ്ങളെക്കുറിച്ച് ഓർക്കുന്നതിന് സഹായിക്കും. ഇവിടെ സൂചിപ്പിച്ച ഇത്രയും കാര്യങ്ങൾ നിങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ വായനയിൽ കൂടുതൽ രസങ്ങൾ കണ്ടെത്താൻ നിങ്ങൾക്ക് സാധിക്കും.

ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.