- Trending Now:
കൊല്ലം കെഎസ്ആർടിസി യൂണിറ്റിന്റെ ബഡ്ജറ്റ് ടൂറിസം ഉല്ലാസയാത്ര 300 ട്രിപ്പുകൾ പൂർത്തിയാക്കി. ഇതുവരെ 295 ട്രിപ്പുകളിൽ നിന്നായി 11800 പേർ വിവിധ ഇടങ്ങളിൽ കൊല്ലം ഡിപ്പോയിൽ നിന്നും ഉല്ലാസയാത്ര ചെയ്തു. കുറഞ്ഞ ചിലവിൽ വിനോദസഞ്ചാര-തീർഥാടന കേന്ദ്രങ്ങൾ സന്ദർശിക്കാനുള്ള അവസരമാണ് കെ എസ് ആർ ടി സി ഒരുക്കിയത്. തുടർന്നും ബഡ്ജറ്റ് ടൂറിസം യാത്രകൾ ഇടതടവില്ലാതെ നടത്തുകയാണ് കോർപറേഷൻ.
ഒക്ടോബർ 22ന് മൂന്നാർ, ഗവി, കുംഭാവരുട്ടി എന്നിവടങ്ങളാണ് ഡിപ്പോയിൽ നിന്നും ഒരുക്കിയിട്ടുള്ളത്. ഒക്ടോബർ എട്ടിന് കോന്നി-കുംഭാവരുട്ടി, 12ന് ഗവി, 14ന് വാഗമൺ-ഗവി, 15ന് പൊന്മുടി, 22ന് ഗവി-മൂന്നാർ, കോന്നി-കുംഭാവരുട്ടി, 23ന് കന്യാകുമാരി-വാഗമൺ, 24 ന് അമ്പനാട്, 25ന് ഗവി, 29ന് ആഴിമല-ഗവി-പൊന്മുടി എന്നിങ്ങനെയാണ് ട്രിപ്പുകൾ. 9747969768, 9496110124.
താത്കാലിക പടക്ക വിൽപ്പന ലൈസൻസിനുള്ള അപേക്ഷ ഒക്ടോബർ 10 വരെ... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.