Sections

ബജറ്റ് ടൂറിസം : പ്രത്യേക പാക്കേജുമായി കെ എസ് ആർ ടി സി

Saturday, Aug 05, 2023
Reported By Admin

കോഴിക്കോട് കെ എസ് ആർ ടി സി ബജറ്റ് ടൂറിസം സെൽ വിനോദയാത്രാ പാക്കേജുകൾ ഒരുക്കുന്നു


പൊതുജനങ്ങൾക്കായി ആഗസ്റ്റ് മാസത്തിൽ കോഴിക്കോട് കെ എസ് ആർ ടി സി ബജറ്റ് ടൂറിസം സെൽ വിനോദയാത്രാ പാക്കേജുകൾ ഒരുക്കുന്നു. ഗവി, വാഗമൺ, മൂന്നാർ, സൈലന്റ് വാലി, നെല്ലിയാമ്പതി, വയനാട്, അതിരപ്പിള്ളി, വാഴച്ചാൽ, പഞ്ചപാണ്ഡവ ക്ഷേത്രം എന്നിവിടങ്ങളിലേക്കാണ് യാത്ര ഒരുക്കിയിരിക്കുന്നത്.

ഗവിയിലേക്ക് ആഗസ്റ്റ് 14നും, മൂന്നാറിലേക്ക് 11, 26 തിയ്യതികളിലും വാഗമണിലേക്ക് 31 നുമാണ് യാത്ര. സൈലന്റ് വാലിയിലേക്ക് 10,15 തിയ്യതികളിലും നെല്ലിയാമ്പതിയിലേക്ക് 13,20,27 നുമാണ് യാത്ര ഒരുക്കിയിരിക്കുന്നത്. വയനാട്ടിലേയ്ക്ക് 12,20,26 തിയ്യതികളിലും അതിരപ്പിള്ളി, വാഴച്ചാൽ എന്നിവിടങ്ങൾക്ക് 15,31 തിയ്യതികളിലും പഞ്ച പാണ്ഡവ ക്ഷേത്രത്തിലേക്ക് 9,14, 25 തിയ്യതികളിലാണ് യാത്ര ഒരുക്കിയിരിക്കുന്നത്.

യാത്ര നിരക്കുകൾ അറിയാനും ബുക്കിംഗിനുമായി 9544477954, 9846100728 വാട്സ് ആപ്പ് വഴി ബന്ധപ്പെടാം. കൂടുതൽ വിവരങ്ങൾക്ക് : 9961761708.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.