Sections

സംരംഭക മേഖലയില്‍ പ്രതീക്ഷ പകര്‍ന്ന് ബജറ്റ്; സംരംഭകര്‍ക്ക് 2 കോടി വരെ ?

Saturday, Mar 12, 2022
Reported By admin
BUDGET

കെഎസ്‌ഐഡിസി മുഖേന പലിശ ഇളവില്‍ രണ്ട് കോടി രൂപ വരെ സാമ്പത്തിക സഹായം നല്‍കും. മൂന്ന് ശതമാനം പലിശ ഇളവാണ് സര്‍ക്കാര്‍ നല്‍കുക

 

കേരളം പ്രതീക്ഷയോടെ കാത്തിരുന്ന ബഡ്ജറ്റ് പ്രഖ്യാപനത്തില്‍ സംരംഭക മേഖലയ്ക്ക് 2 കോടി രൂപ.കൊവിഡ് മൂലം പ്രതിസന്ധിയിലായ സാമ്പത്തിക രംഗത്തെ കരകയറ്റാന്‍ വ്യവസായ മേഖലക്കും ചെറുകിട സംരംഭക മേഖലക്കുമായി ചില പ്രഖ്യാപനങ്ങള്‍ ബജറ്റിലുണ്ട്.രണ്ട് പുതിയ വ്യവസായ ഹബ്ബു ള്‍ സ്ഥാപിക്കും എന്ന പ്രഖ്യാപനം ശ്രദ്ധേയമാണ്. ഇതില്‍ പുതിയ ഇലക്ട്രോണിക് ഹാര്‍ഡ്‌വെയര്‍ പാര്‍ക്കിനായി 28 കോടി രൂപ വക ഇരുത്തി . കെ -ഡിസ്‌ക്, കെ .ഇ.എല്‍.ഇ.എം. ലിമിറ്റഡ്, കെല്‍ട്രോണ്‍ തുടങ്ങിയവയുമായി സഹകരിച്ച് ഗ്രീന്‍ മൊബിലിറ്റി ടെക്‌നാെളജീസ് ഹബ്ബ് സ്ഥാപിക്കും. വ്യവസായ മേഖലക്ക് 1226.6 കോടി രൂപയാണ് ഇത്തവണ വക ഇരുത്തിയിരിക്കുന്നത്.

കേരളത്തിലെ 25 വ്യവസായ പാര്‍ക്കുകള്‍ വികസിപ്പിക്കുന്നതിനായി അഞ്ച് കോടി രൂപ വക ഇരുത്തിയിട്ടുണ്ട്. എംഎസ്എംഇകള്‍ക്ക് അധിക വായ്പ നല്‍കും. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മൂലധന സഹായം ഉറപ്പാക്കാന്‍ പുതിയ പദ്ധതി.സ്വകാര്യമേഖലയുമായി സഹകരിച്ച് സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ രൂപീകരിക്കുന്നത് കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കും. ഇതിനായി 20 കോടി രൂപ നീക്കി വെച്ചിട്ടുണ്ട്.
കശുവണ്ടി ഫാക്ടറികള്‍ ഉള്‍പ്പെടെ പരമ്പരാഗത മേഖലകളില്‍ പ്രതിസന്ധി നേരിടുന്ന സംരംഭങ്ങള്‍ക്കായി ഏഴ് കോടി രൂപ വക ഇരുത്തിയത് ഈ രംഗത്തെ സംരംഭകര്‍ക്ക് ആശ്വാസമാകും. മൊത്തം 56 കോടി രൂപയാണ് വിഹിതം. കയര്‍ വ്യവസായ മേഖലക്ക് 117 കോടി രൂപ ലഭിക്കും. ഖാദി, കൈത്തറി മേഖലക്കായും കൂടുതല്‍ വിഹിതം വക ഇരുത്തിയിട്ടുണ്ട്.


മുഖ്യമന്ത്രിയുടെ പ്രത്യേക സഹായ പദ്ധതി പ്രകാരം ഈ സാമ്പത്തിക വര്‍ഷത്തില്‍ കുറഞ്ഞത് 100 സ്റ്റാര്‍ട്ടപ്പുകള്‍ക്കും എംഎസ്എംഇകള്‍ക്കുമായി പ്രത്യേക ധനസഹായ പദ്ധതി പ്രഖ്യാപിച്ചു. കെഎസ്‌ഐഡിസി മുഖേന പലിശ ഇളവില്‍ രണ്ട് കോടി രൂപ വരെ സാമ്പത്തിക സഹായം നല്‍കും. മൂന്ന് ശതമാനം പലിശ ഇളവാണ് സര്‍ക്കാര്‍ നല്‍കുക.

സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രവര്‍ത്തന മൂലധനം കണ്ടെത്താന്‍ കെഎഫ്‌സി, കെഎസ്എഫ്ഇ, കേരള ബാങ്ക് എന്നിവയുടെ നേതൃത്വത്തില്‍ ലളിതമായ വ്യവസ്ഥയില്‍ പുതിയ വായ്പകള്‍ അനുവദിക്കും.സ്റ്റാര്‍ട്ടപ്പുകള്‍ക്കായി പ്രത്യേക പ്രവര്‍ത്തന മൂലധന ഫണ്ട് രൂപീകരിക്കും. ഉത്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്തുന്നതിനായി പുതിയ വെബ് പോര്‍ട്ടലും ആരംഭിക്കും.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.