- Trending Now:
എല്ലാവരുടേയും വികസനം എന്ന കാഴ്ചപ്പാടോടെ സന്തുലിതമായും എല്ലാവരേയും ഉൾപ്പെടുത്തിയുമുള്ള ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചതെന്ന് മുത്തൂറ്റ് ഫിനാൻസ് മാനേജിങ് ഡയറക്ടർ ജോർജ്ജ് അലക്സാണ്ടർ മുത്തൂറ്റ് പറഞ്ഞു. പാവപ്പെട്ടവർ, യുവാക്കൾ, കർഷകർ, വനിതകൾ തുടങ്ങി സമൂഹത്തിൻറെ എല്ലാ സുപ്രധാന മേഖലകളിലും സാമ്പത്തിക അവസരങ്ങൾ ലഭിക്കുന്നു എന്ന് ഇതിലൂടെ ഉറപ്പാക്കുന്നു. കാർഷിക മേഖലയിൽ പ്രത്യേക ഊന്നലാണ് നൽകുന്നത്. പ്രധാനമന്ത്രി കൃഷി യോജന, കിസാൻ ക്രെഡിറ്റ് കാർഡ് വിപുലീകരിക്കൽ തുടങ്ങിയ പ്രത്യേക ലക്ഷ്യവുമായുള്ള വായ്പാ നീക്കങ്ങളിലൂടെ 1.7 കോടി കർഷകരെ ശാക്തീകരിക്കും. കാർഷിക ഉൽപാദനം വർധിപ്പിക്കുന്നതിന് ഒപ്പം ഗ്രാമീണ ഉപഭോഗം വർധിക്കാനും ഇതു വഴിയൊരുക്കും.
ഇതിനു പുറമെ രണ്ടു കോടി രൂപ വരെയുള്ള ടേം വായ്പകളുമായി എംഎസ്എംഇ, വനിതാ സംരംഭകർ, ആദ്യമായി ബിസിനസ് ആരംഭിക്കുന്നവർ എന്നീ മേഖലകളിൽ സർക്കാർ ശ്രദ്ധ പതിപ്പിക്കുന്നതും ശേഷി വികസന നീക്കങ്ങളും ചെറുകിട ബിസിനസിൻറെ വളർച്ചയ്ക്ക് സഹായിക്കും. തൊഴിൽ വർധിപ്പിക്കാനും രാജ്യത്തിൻറെ ഉൽപാദന മേഖലയെ ശക്തമാക്കാനും ഇതു സഹായിക്കും. സ്റ്റാർട്ട് അപ്പുകൾക്കായുള്ള 10,000 കോടി രൂപയുടെ ഫണ്ട് സംരംഭക മേഖലയെ ഉത്തേജിപ്പിക്കും. കൂടുതൽ സ്വാശ്രമായ മികച്ച സമ്പദ്ഘടനയ്ക്ക് ഇതു സംഭാവനകൾ നൽകുകയും ചെയ്യും. ഇന്ത്യയിലെ ഏറ്റവും വലിയ സ്വർണ പണയ എൻബിഎഫ്സി എന്ന നിലയിൽ മുത്തൂറ്റ് ഫിനാൻസ് ഈ കാഴ്ചപ്പാടിനെ പിന്തുണക്കാൻ പ്രതിജ്ഞബദ്ധരാണെന്നും ഇതിനായി രാജ്യമെമ്പാടുമുള്ള വ്യക്തികൾക്കും ബിസിനസുകൾക്കും വായ്പകൾ നൽകുകയും ഔപചാരിക സാമ്പത്തിക മേഖലയിൽ അവരെ ഉൾപ്പെടുത്തുകയും ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
മധ്യവർഗക്കാർക്ക് പിന്തുണ നൽകുന്നതാണ് ബജറ്റെന്നും അവർക്ക് ചെലവഴിക്കാൻ കൂടുതൽ പണം ലഭിക്കുമെന്നും പ്രതീക്ഷകൾ ശക്തമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സമ്പദ്ഘടനയെ ശക്തമാക്കുന്നതിനൊപ്പം കൂടുതൽ പേരെ ഔപചാരിക സാമ്പത്തിക സേവനങ്ങളിൽ ഉൾക്കൊള്ളിക്കാൻ സഹായിക്കുന്നതു കൂടിയാണ് ഈ നീക്കങ്ങളെല്ലാം എന്നും ജോർജ്ജ് അലക്സാണ്ടർ മുത്തൂറ്റ് ചൂണ്ടിക്കാട്ടി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.