Sections

2025-26 ബജറ്റിൽ വ്യാപാരം സുഗമമാക്കുന്നതിന് മുൻഗണന: ജിഎസ്ടി ഭേദഗതികൾക്ക് നിർദ്ദേശം

Saturday, Feb 01, 2025
Reported By Admin
GST Law Amendments in Union Budget 2025-26: Key Changes Explained

  • 2025 ഏപ്രിൽ 1 മുതൽ അന്തർസംസ്ഥാന വിതരണങ്ങളുമായി ബന്ധപ്പെട്ട് ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് വിതരണം
  • ട്രാക്ക് ആൻഡ് ട്രേസ് സംവിധാനത്തിനായി യുണീക് ഐഡന്റിഫിക്കേഷൻ മാർക്കിംഗ് (തനത് തിരിച്ചറിയൽ അടയാളം) നിർവചിക്കുന്നതിന് പുതിയ വ്യവസ്ഥ
  • വിതരണക്കാരന്റെ നികുതി ബാദ്ധ്യത കുറയ്ക്കുന്നതിനുള്ള വ്യവസ്ഥ

കേന്ദ്ര ധനകാര്യ, കോർപ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി നിർമ്മല സീതാരാമൻ ഇന്ന് പാർലമെന്റിൽ അവതരിപ്പിച്ച 2025-26 ലെ കേന്ദ്ര ബജറ്റിൽ സുഗമമായ വ്യാപാരം ഉറപ്പാക്കാനായി ജി.എസ്.ടി. (ചരക്ക് സേവന നികുതി) നിയമങ്ങളിലെ മാറ്റങ്ങൾ നിർദ്ദേശിക്കുന്നു. ഈ നിർദ്ദിഷ്ട ഭേദഗതികളിൽ താഴെപ്പറയുന്നവ ഉൾപ്പെടുന്നു:

  • റിവേഴ്സ് ചാർജ്ജ് അടിസ്ഥാനത്തിൽ 2025 ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരുന്ന തരത്തിൽ, നികുതി അടയ്ക്കേണ്ട അന്തർസംസ്ഥാന ചരക്കുകളുമായി ബന്ധപ്പെട്ട് ഇൻപുട്ട് സർവീസ് ഡിസ്ട്രിബ്യൂട്ടർ ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് വിതരണം ചെയ്യുന്നതിനുള്ള വ്യവസ്ഥ.
  • ട്രാക്ക് ആൻഡ് ട്രേസ് മെക്കാനിസം നടപ്പിലാക്കുന്നതിനായി യുണീക്ക് ഐഡന്റിഫിക്കേഷൻ മാർക്കിംഗിന് (തനത് തിരിച്ചറിയൽ അടയാളം) നിർവചനം നൽകുന്നതിനുള്ള ഒരു പുതിയ വ്യവസ്ഥ.
  • വിതരണക്കാരന് നികുതി ബാദ്ധ്യത കുറയ്ക്കുന്നതിനായി ഒരു ക്രെഡിറ്റ് നോട്ട് അടിസ്ഥാനത്തിൽ അനുയോജ്യമായ തരത്തിൽ ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് പരിവർത്തനം ചെയ്യുന്നതിനുള്ള വ്യവസ്ഥ.
  • നികുതി ആവശ്യപ്പെടാതെ പിഴ ആവശ്യപ്പെടുന്ന കേസുകളിൽ അപ്പലേറ്റ് അതോറിറ്റിക്ക് മുമ്പാകെ അപ്പീലുകൾ നൽകുന്നതിന് പിഴ തുകയുടെ 10% നിർബന്ധിത മുൻകൂർ നിക്ഷേപം നടത്തണം.
  • ട്രാക്ക് ആൻഡ് ട്രേസ് മെക്കാനിസവുമായി ബന്ധപ്പെട്ട വ്യവസ്ഥകളുടെ ലംഘനത്തിന് പിഴ ചുമത്താനുള്ള വ്യവസ്ഥ.
  • കയറ്റുമതിക്കോ അല്ലെങ്കിൽ പ്രത്യേക താരിഫ്മേഖലയിലേക്കോ വേണ്ട ക്ലിയറൻസ് ലഭിക്കുന്നതിന് മുൻപ് പ്രത്യേക സാമ്പത്തിക മേഖലയിലോ സ്വതന്ത്ര വ്യാപാര വെയർഹൗസിംഗ് മേഖലയിലോ (ഫ്രീ ട്രേഡ് വെയർഹൗസിംഗ് സോൺ) സൂക്ഷിച്ചിരിക്കുന്ന സാധനങ്ങൾ ഏതെങ്കിലും വ്യക്തികൾക്ക് വിതരണം ചെയ്യുന്നത് ചരക്കുകളുടേയോ സേവനങ്ങളുടേയോ വിതരണമായി കണക്കാക്കാൻ കഴിയില്ലെന്ന് 2017ലെ ജി.എസ്.ടി നിയമം ഷെഡ്യൂൾ 3ൽ വ്യവസ്ഥ ചെയ്യുന്നുണ്ട്. മാത്രമല്ല, അതിനകം അടച്ച നികുതിയുടെ റീഫണ്ടും അത്തരം ഇടപാടുകൾക്ക് ലഭ്യമാകില്ല. ഇത് 2017 ജൂലൈ ഒന്നുമുതൽ പ്രാബല്യത്തിലുമാണ്.
  • 'ലോക്കൽ അതോറിറ്റി'ക്കായി ഉപയോഗിച്ചിട്ടുള്ള നിർവചനത്തിൽ 'ലോക്കൽ ഫണ്ട്', 'മുനിസിപ്പൽ ഫണ്ട്' എന്നീ നിർവചനങ്ങളുടെ ഉൾപ്പെടുത്തൽ.
  • റിട്ടേൺ ഫയൽ ചെയ്യുന്നതിനുള്ള ചില വ്യവസ്ഥകളും നിയന്ത്രണങ്ങളും ഉൾപ്പെടുത്തണം.

ജി.എസ്.ടി. കൗൺസിലിന്റെ ശിപാർശകൾ പ്രകാരം, സംസ്ഥാനങ്ങളുമായി ഏകോപിപ്പിച്ചുകൊണ്ട് വിജ്ഞാപനം ചെയ്യുന്ന തീയതി മുതൽ ഈ മാറ്റങ്ങൾ പ്രാബല്യത്തിൽ വരുമെന്നും ബജറ്റ് പറയുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.