Sections

ഇൻഫോപാർക്ക് സംഘടിപ്പിക്കുന്ന ബജറ്റ് ചർച്ചയും വിശകലനവും വെള്ളിയാഴ്ച

Thursday, Jul 25, 2024
Reported By Admin
Comprehensive analysis of the Union Budget 2024-25

കൊച്ചി: കേന്ദ്രബജറ്റിനെക്കുറിച്ചുള്ള ആധികാരികവും സമഗ്രവുമായ വിശകലനത്തിനായി ഇൻഫോപാർക്ക് ജൂലായ് 26 വെള്ളിയാഴ്ച ഓൺലൈൻ ചർച്ച സംഘടിപ്പിക്കും. രാജ്യത്തിൻറെ പുരോഗതിയ്ക്കും വ്യവസായത്തിനും ഐടി മേഖലയ്ക്കും അനുയോജ്യമായ നയങ്ങളും പരിപാടികളും ഇതിലൂടെ വിശകലനം ചെയ്യുകയാണ് ഉദ്ദേശ്യം.

https://meet.google.com/xab-vdpq-uza, എന്ന ലിങ്ക് വഴി സെഷനിൽ പങ്കെടുക്കാം. ഓരോ സെഷനിലും സിഇഒ, സിഎഫ്ഒ തലത്തിലുള്ള മൂന്ന് വിദഗ്ധരായിരിക്കും പങ്കെടുക്കുന്നത്. എച് ആർ, സിഎ, ഐടി-ഐടിഅനുബന്ധ വ്യവസായങ്ങൾ തുടങ്ങിയവർക്ക് ഇതിൽ പങ്കെടുക്കാം. വൈകീട്ട് മൂന്നു മണി മുതലാണ് ഓൺലൈൻ വിശകലനം.

https://forms.office.com/r/WG2HunPrpu. എന്ന ലിങ്കിലൂടെ സൗജന്യമായി ചർച്ചയിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്യാം.
മുംബൈയിലെ ബിഎസ്ആർ ആൻഡ് കോ. എ എ പിയെന്ന സ്ഥാപനത്തിൽ നിന്നുള്ള ആനന്ദ് ഭണ്ഡാരി, സവിത് വി ഗോപാ എന്നിവർക്കൊപ്പം ചാർട്ടേർഡ് അക്കൗണ്ടൻറും ബിഎസ്ആർ ആൻഡ് കോ. എ എ പി പാർട്ണറുമായ പ്രദീപ് എ എന്നിവരാണ് വിശകലനത്തി സംസാരിക്കുന്നത്.

ഐടി-ഐടി അനുബന്ധ കമ്പിനികൾ, ഇലക്ട്രോമിക്, ഓട്ടോമൊബൈൽ , ഇൻഫ്രാസ്ട്രക്ചർ മേഖലയിലെ അക്കൗണ്ടിംഗുമായി ബന്ധപ്പെട്ട് പതിനാല് കൊല്ലത്തെ പരിചയമുള്ള വ്യക്തിയാണ് ആനന്ദ് ഭണ്ഡാരി. കൊച്ചി ഇൻഡയറക്ട് ടാക്സിൻറെ ഡയറക്ടറാണ് സതീഷ് വി ഗോപാൽ . ഗ്ലോബൽ ട്രാൻസ്ഫർ പ്രൈസിംഗ് സർവീസസിൻറെ പാർട്ണറായ പ്രദീപ് എ 20 വർഷമായി അക്കൗണ്ടിംഗ് രംഗത്തുണ്ട്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.