Sections

ഇല്ലാത്ത സ്ഥലം വിൽക്കാൻ ശ്രമിക്കുന്ന ബ്രോക്കർമാർ

Wednesday, May 29, 2024
Reported By Soumya S
Lay of the Land

റിയൽ എസ്റ്റേറ്റ് ബ്രോക്കർമാർ ഇന്ന് ചെയ്യുന്ന വലിയ ഒരു അബദ്ധമാണ് ഇല്ലാത്ത സ്ഥലം വിൽക്കാനുണ്ടെന്ന് പറഞ്ഞ് ആളുകളെ കൊണ്ടുവന്ന് കാണിക്കുകയും. പിന്നീട് ആ വസ്തു വിറ്റുപോയി എന്ന് പറഞ്ഞ് ക്ലൈറ്റിനെ തന്റെ കൂടെ നിർത്താനുള്ള ഒരു രീതി കാണുന്നുണ്ട്. ഇത് നല്ല ഒരു ബ്രോക്കറിന് ചേരുന്ന രീതിയല്ല. ഇത് പാടെ ഒഴിവാക്കേണ്ട ഒന്നാണ്. പല റിയൽ എസ്റ്റേറ്റ് ബ്രോക്കർമാരും ഒരു കസ്റ്റമറെ കിട്ടിക്കഴിഞ്ഞാൽ ചില വീടുകൾ കൊണ്ട് കാണിക്കുകയും, അത് വില്പനയ്ക്ക് വച്ചിട്ടുണ്ടെന്ന് പറയുകയും വില വളരെ കൂടുതലാണ് എന്ന് പറയുകയും ആ വീട് വേണ്ട എന്ന് പറഞ്ഞ് കസ്റ്റമറെ കബളിപ്പിക്കുകയും ചെയ്യുന്ന നിരവധി റിയൽ എസ്റ്റേറ്റ് ബ്രോക്കർമാർ ഇന്ന് കാണാൻ സാധിക്കും. ഇന്നത്തെ ആധുനിക പ്ലാറ്റ്ഫോമുകൾ ആയ ഫേസ്ബുക്ക് പോലുള്ള സോഷ്യൽ മീഡിയ മാധ്യമങ്ങൾ പരസ്യം ചെയ്യുകയും കസ്റ്റമർ അന്വേഷിച്ചു വരുമ്പോൾ അങ്ങനെ ഒരു വീട് വിൽക്കാൻ കാണുകയുമില്ല. ഇത്തരത്തിലുള്ള ചില ഫ്രോഡുകൾ റിയൽ എസ്റ്റേറ്റ് ഫീൽഡിൽ ചെയ്യാറുണ്ട്. ഇതൊരു അന്നെത്തിക്കൽ രീതിയാണ്. തീർച്ചയായും ഒഴിവാക്കേണ്ട ഒന്നാണ്. ഇങ്ങനെ നിരന്തരം ചെയ്യുന്ന സമയത്ത് നിങ്ങളിലുള്ള വിശ്വാസം നഷ്ടപ്പെടുകയും ചെയ്യും. പലനാൾ കള്ളൻ ഒരുനാൾ പിടിക്കപ്പെടും എന്ന് പറയുന്നതുപോലെ റിയൽ എസ്റ്റേറ്റ് രംഗത്തെ ഈ കള്ളങ്ങൾ കസ്റ്റമേഴ്സ് ഒരിക്കൽ കണ്ടെത്തുകയും നിങ്ങളെ അകറ്റി നിർത്തുകയും ചെയ്യുന്ന രീതിയുണ്ടാകും.



റിയൽ എസ്റ്റേറ്റ് രംഗത്ത് പ്രയോജനകരമായ ടിപ്പ്സുകളും അറിവുകളും നിരന്തരം ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.