- Trending Now:
കൊച്ചി: സോണി ഇന്ത്യയുടെ ഹോം എന്റർടെയ്ൻമെന്റ് സംവിധാനങ്ങളിലേക്ക് പുതുനിര കൂടി കൂട്ടിച്ചേർത്ത് ബ്രാവിയ 8 ഒഎൽഇഡി ടിവി ശ്രേണി വിപണിയിലെത്തിച്ചു. അത്യാധുനിക ഒഎൽഇഡി സാങ്കേതിക വിദ്യയും നൂതന എഐ പ്രോസസർ എക്സ്ആറും സംയോജിപ്പിച്ചുള്ളതാണ് പുതിയ ടിവി ശ്രേണി.
സിനിമകളും മറ്റും മികച്ച ഗുണനിലവാരത്തിൽ ആസ്വദിക്കാനാവുന്ന സ്റ്റുഡിയോ കാലിബ്രേറ്റഡ് മോഡാണ് ബ്രാവിയ 8 സീരീസിന്റെ പ്രധാന സവിശേഷതകളിലൊന്ന്. നിലവിലുള്ള നെറ്റ്ഫ്ലിക്സ് അഡാപ്റ്റീവ് കാലിബ്രേറ്റഡ് മോഡ്, സോണി പിക്ചേഴ്സ് കോർ കാലിബ്രേറ്റഡ് മോഡ് എന്നിവയ്ക്ക് പുറമേ പ്രൈം വീഡിയോ കാലിബ്രേറ്റഡ് മോഡും ബ്രാവിയ 8 ശ്രേണിയിലുണ്ട്. കെ65 എക്സ്ആർ 80 മോഡലിന് 3,14,990 രൂപയും കെ55 എക്സ്ആർ 80 മോഡലിന് 2,19,990 രൂപയുമാണ് വില.
അതിവേഗ ദൃശ്യങ്ങൾ മികച്ചതും മങ്ങലില്ലാത്തതുമാക്കി നിലനിർത്തുന്ന എക്സ്ആർ ഒഎൽഇഡി മോഷൻ ടെക്നോളജിയും സോണിയുടെ കോഗ്നിറ്റീവ് പ്രോസസർ എക്സ്ആർ കരുത്തേകുന്ന എക്സ്ആർ 4കെ അപ്സ്കേലിങ് സാങ്കേതിക വിദ്യയും പ്രധാന ആകർഷണമാണ്. സോണി പിക്ചേഴ്സിനു പുറമെ 4,00,000 സിനിമകളിലേക്കും ടിവി എപ്പിസോഡുകളിലേക്കും 10,000 ആപ്പുകളിലേക്കും ഗെയിമുകളിലേക്കും പ്രവേശനം നൽകുന്ന ഗൂഗിൾ ടിവിയും ബ്രാവിയ 8 ടിവികളിലുണ്ട്. പ്ലേസ്റ്റേഷൻ അഞ്ചിൽ ഗെയിമുകൾ കളിക്കാവുന്ന തരത്തിലാണ് ബ്രാവിയ 8 ശ്രേണിയുടെ രൂപകൽപ്പന.
രണ്ട് വർഷത്തെ സമഗ്ര വാറന്റിയോടെ എത്തുന്ന പുതിയ ബ്രാവിയ 8 ടിവികൾ 164 സെ.മീ (65), 139 സെ.മീ (55) എന്നീ വലിപ്പങ്ങളിൽ ലഭ്യമാകും. ഇരു മോഡലുകളും ഇന്ത്യയിലെ എല്ലാ സോണി സെന്ററുകളിലും പ്രമുഖ ഇലക്ട്രോണിക് സ്റ്റോറുകളിലും ഇ-കൊമേഴ്സ് പോർട്ടലുകളിലും ലഭ്യമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.