- Trending Now:
കാലം മാറിയതോടെ നമ്മുടെ ജീവിതത്തില്‍ സോഷ്യല്‍മീഡിയയ്ക്ക് വലിയ പ്രാധാന്യം കൈവന്നിരിക്കുകയാണ്.ഇന്ന് നമ്മുടെ ഒരു ദിവസം പോലും ഇതിലൂടെ അല്ലാതെ കടന്നുപോകുന്നില്ല എന്നതാണ് സത്യം. വിദൂരങ്ങളിലുള്ള നിരവധി ആളുകളെ നമ്മള്‍ ഇവിടിരുന്ന് പരിചയപ്പെടുന്നു കണ്ട് സംസാരിക്കുന്നു.പുതിയ സംസ്‌കാരങ്ങള്‍ അറിയുന്നു.അതുപോലെ സോഷ്യല്‍മീഡിയയിലൂടെ പണം സമ്പാദിക്കുന്നു.ലോകത്തെ മുഴുവന്‍ ഇന്‍ഫ്‌ളുവന്‍സ് ചെയ്ത് പണമുണ്ടാക്കുന്ന പലരെയും നമുക്ക് അറിയാം.പക്ഷെ പിച്ചവെച്ച് നടന്നു തുടങ്ങിയിട്ടില്ലാത്ത ഈ കുഞ്ഞ് ലോകപ്രശസ്തനായ ഇന്‍ഫ്‌ളുവന്‍സര്‍ ആണെന്ന് പറഞ്ഞാലോ ?
ഒരു വയസു മുതല്‍ തന്നെ ഇന്‍ഫ്‌ലുവന്‍സറായ ഒരു സഞ്ചാരിയാണ് ബ്രിഗ്‌സ് ഡാറിംഗ്ടണ്‍. ലോകം ചുറ്റി കാഴ്ച്ചകള്‍ ആളുകളിലേക്ക് എത്തിക്കുകയാണ് ഈ കുഞ്ഞ്. ഒരു വയസു മുതല്‍ തന്നെ പ്രതിമാസം 75,000 രൂപ സമ്പാദിച്ചിട്ടുണ്ട്.ഒന്നാം വയസില്‍ തന്നെ ഇവന്‍ യാത്രകളിലൂടെ ശ്രദ്ധനേടുകയും സമ്പാദിക്കാനും തുടങ്ങിയ ആദ്യത്തെ കുഞ്ഞാകും ബ്രിഗ്ഗ്‌സ്. രണ്ട് വയസ്സിനുള്ളില്‍ 65 ലധികം ഫ്‌ലൈറ്റുകളില്‍ യാത്ര ചെയ്ത ഒരു കുഞ്ഞ് ഇന്‍ഫ്‌ലുവന്‍സറാണ് ബ്രിഗ്‌സ്.
തന്റെ മാതാപിതാക്കള്‍ക്കൊപ്പം അമേരിക്കയിലെ വിവിധ ഇടങ്ങളില്‍ ചുറ്റിക്കറങ്ങി പ്രതിമാസം 1000 ഡോളര്‍ അതായത് 75,000 രൂപ ആണ് ഈ കുഞ്ഞ് സമ്പാദിച്ചത്. ബ്രിഗ്‌സ് ഇതുവരെ നിരവധി അമേരിക്കന്‍ സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ചു കഴിഞ്ഞു. 2020 ഒക്ടോബര്‍ 14 ന് ജനിച്ച ബ്രിഗ്‌സ് മൂന്നാഴ്ച പ്രായമുള്ളപ്പോള്‍ ആരംഭിച്ച യാത്രയാണിത്. നെബ്രാസ്‌കയിലെ ഒരു ഗ്ലാമ്പിംഗ് സൈറ്റിലേക്കായിരുന്നു കുഞ്ഞിന്റെ ആദ്യ യാത്ര. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ട്രാവല്‍ ഇന്‍ഫ്‌ലുവന്‍സറാണ് ബ്രിഗ്‌സ്.
ജെസും ഭര്‍ത്താവ് സ്റ്റീവും കുഞ്ഞിനൊപ്പം യാത്ര ചെയ്യാന്‍ ആഗ്രഹിച്ചതോടെയാണ് കുഞ്ഞ് ബ്രിഗ്സിന്റെ യാത്രകള്‍ ആരംഭിച്ചത്. ഇങ്ങനെ യാത്ര ചെയ്യുന്ന കുഞ്ഞുങ്ങളെ കുറിച്ചുള്ള വിവരങ്ങളൊന്നും ജെസ്സിന് ലഭിച്ചില്ല. അതോടെ കുഞ്ഞിന്റെ പേരില്‍ ഒരു ഇന്‍സ്റ്റാഗ്രാം പേജ് ആരംഭിക്കുകയായിരുന്നു. വെറും ഒമ്പത് ആഴ്ച പ്രായമുള്ളപ്പോഴാണ് ബ്രിഗ്‌സ് തന്റെ ആദ്യ വിമാന യാത്ര നടത്തിയത്. ഇപ്പോള്‍ ഇവരുടെ യാത്രകള്‍ക്ക് സ്‌പോണ്‍സര്‍മാരുണ്ട്.@whereisbriggs എന്ന അക്കൗണ്ടില്‍ അമ്മയും ഇന്‍ഫ്‌ളുവന്‍സര്‍ ആയ ജെസ്സും പോസ്റ്റുകള്‍ ചെയ്യുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.