- Trending Now:
ഒരു സംരംഭകനെന്ന നിലയില്‍ നിങ്ങളുടെ വിജയം ഒരു പക്ഷെ ആ സംരംഭം തന്നെയായിരിക്കാം.സ്വയം ഒരു ബ്രാന്‍ഡായി മാറിയ സംരംഭകരും ഉണ്ട്.പേരു കേള്‍ക്കുമ്പോഴോ,ടാഗ് ലൈന്‍ വായിക്കുമ്പോഴോ,ഒരു ഉത്പന്നത്തെയോ ,സംരംഭത്തെയോ ,വ്യക്കതിയെയോ കുറിച്ച് നിങ്ങള്‍ ചിന്തിക്കാറില്ലെ.അതാണ് ശരിക്കു ബിസിനസിലെ വളര്‍ച്ചയുടെ ശക്തി.അഥവ ബ്രാന്‍ഡ്.
എന്താണ് ബ്രാന്‍ഡ്? മിക്കവാറും അതൊരു ഉല്‍പ്പന്നമായിരിക്കും. പേര് കേള്‍ക്കുമ്പോള്‍ തന്നെ ഈ ഉല്‍പ്പന്നത്തിന്റെ സ്വഭാവ സവിശേഷതകള്‍ കേള്‍വിക്കാരുടെ മനസിലേക്കെത്തുന്നുണ്ടങ്കില്‍ അതൊരു ബ്രാന്‍ഡായി മാറിക്കഴിഞ്ഞെന്നു പറയാം. അതിനൊരു സ്വന്തമായൊരു ലോഗോ ഉണ്ടാവും. മിക്കവാറും പ്രൊഫഷണല്‍ ഡിസൈനര്‍മാരാണ് ലോഗോ തയാറാക്കുന്നത്. ലോഗോയിലെ ചിത്രങ്ങളും അക്ഷരങ്ങളും നിറവുമെല്ലാം അത് പ്രതിനിധാനം ചെയ്യുന്ന ഉല്‍പ്പന്നത്തിന്റെ അല്ലെങ്കില്‍ സംരംഭത്തിന്റെ സ്വഭാവ സവിശേഷതകളിലേക്ക് വിരല്‍ ചൂണ്ടുന്നതായിരിക്കും.
ലോഗോയ്ക്കൊപ്പം തന്നെ രൂപപ്പെടുത്തേണ്ടതാണ് ടാഗ് ലൈനും. ബ്രാന്‍ഡ് എന്താണെന്നും ഏതു ലക്ഷ്യത്തോടെയാണ് നിലനില്‍ക്കുന്നതെന്നും സൂചിപ്പിക്കുന്ന സന്ദേശമാണ് ടാഗ് ലൈന്‍. നിങ്ങളുടെ ബ്രാന്‍ഡിന്റെ വളര്‍ച്ചാപാതയില്‍ ടാഗ് ലൈനിന് വളരെയധികം പ്രാധാന്യമുണ്ട്.
ഉപഭോക്താക്കള്‍ ആരായിരിക്കണം എന്നത് വ്യക്തമായി തിരിച്ചറിഞ്ഞു കൊണ്ട് വേണം സംരംഭത്തിലെ പ്രാരംഭഘട്ടം ആരംഭിക്കാന്‍ പോലും.ആകര്‍ഷകമായ ലോഗോയും വെബ് പേജുകളും കണ്ട് മാത്രം ആളുകള്‍ നിങ്ങളുടെ ബ്രാന്‍ഡിനെ വിശ്വസിക്കണമെന്നില്ല. ഓണ്‍ലൈന്‍, ഓഫ്ലൈന്‍ ഇടങ്ങളില്‍ നിങ്ങളുടെ ബ്രാന്‍ഡിന്റെ സന്ദേശം എത്രമാത്രം വ്യക്തമായി അവതരിപ്പിക്കപ്പെടുന്നു എന്നതില്‍ നിന്ന് ആരംഭിക്കാം. നിങ്ങളും നിങ്ങളുടെ സംരംഭവും മറ്റുള്ളവരില്‍ നിന്നും എങ്ങനെ വ്യത്യസ്തമായിരിക്കുന്നു എന്ന് ഈ സന്ദേശത്തില്‍ വ്യക്തമായിരിക്കണം. പ്രചാരണം എല്ലാം 'വേര്‍ഡ് ഓഫ് മൗത്തി'ന് വിടുന്നത് വലിയ റിസ്‌കാണ്. പ്രൊമോഷനുകള്‍ക്ക് സമൂഹത്തിലുള്ള സ്വാധീനവും ഇംപാക്റ്റും വളരെ വലുതാണെന്ന് തിരിച്ചറിയണം. മാര്‍ക്കറ്റിംഗിന് അത്രത്തോളം തന്നെ പ്രാധാന്യമുണ്ട്. ഓഫ്ലൈനിന്റെ അത്രതന്നെ പ്രാധാന്യം ഇന്ന് ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗിനും കൈവന്നിരിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.