കുട്ടികളിലെ മസ്തിഷ്ക വളർച്ചയെ സഹായിക്കുന്ന പല ഘടകങ്ങളുമുണ്ട്. ഇതിൽ ഭക്ഷണങ്ങൾക്ക് പ്രധാനമായ പങ്കുണ്ട്. കുട്ടികൾക്ക് എപ്പോഴും പോഷക?ഗുണമുള്ള ഭക്ഷണങ്ങൾ തന്നെ നൽകാൻ ശ്രമിക്കുക. കുട്ടികളുടെ ബുദ്ധിവികാസത്തിന് നൽകേണ്ട ഭക്ഷണങ്ങൾ ഏതൊക്കെയാണെന്നതാണ് താഴേ പറയുന്നത്.
- കുട്ടികൾക്ക് തീർച്ചയായും നൽകേണ്ട ഒരു ഭക്ഷണമാണ് മുട്ട. ഇത് പ്രോട്ടീൻ സമ്പുഷ്ടമാണ്. ഇതിലെ കൊളീൻ എന്ന സംയുക്തം കുട്ടികളുടെ തലച്ചോർ വികാസത്തിന് സഹായിക്കുന്നത്.
- പാൽ അലർജിയില്ലാത്ത കുട്ടികളെങ്കിൽ നിർബന്ധമായും ദിവസവും ഒരു നേരമെങ്കിലും പാൽ നൽകുക തന്നെ വേണം. ഇതിൽ പ്രോട്ടീനും ധാരാളം വൈറ്റമിനുകളുമെല്ലാം തന്നെ അടങ്ങിയിട്ടുമുണ്ട്.
- ഓട്സിൽ ധാരാള പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്, സിങ്ക്, മിനറലുകൾ, വൈറ്റമിനുകൾ എന്നിവ ഏറെ നല്ലതാണ്. ഇതു പോലെ ബെറികൾ ഏറെ നല്ലതാണ്.
- പഴങ്ങളിലും പച്ചക്കറികളിലും കുട്ടിക്ക് ആവശ്യമായ ഊർജ്ജം, വിറ്റാമിനുകൾ, ആൻറി ഓക്സിഡൻറുകൾ, നാരുകൾ, വെള്ളം എന്നിവ അടങ്ങിയിരിക്കുന്നു. ഹൃദ്രോഗം, പക്ഷാഘാതം, ചില അർബുദങ്ങൾ തുടങ്ങിയവ ഉൾപ്പെടെയുള്ള രോഗങ്ങളിൽ നിന്ന് കുട്ടിയെ സംരക്ഷിക്കാൻ ഈ പോഷകങ്ങൾ സഹായിക്കുന്നു.
- മത്സ്യം, ചിക്കൻ, മുട്ട, ബീൻസ്, പയർ, ചെറുപയർ, പരിപ്പ് എന്നിവ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങളിൽ ഉൾപ്പെടുന്നു. കുട്ടിയുടെ വളർച്ചയ്ക്കും പേശികളുടെ വളർച്ചയ്ക്കും ഈ ഭക്ഷണങ്ങൾ പ്രധാനമാണ്.
ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.
ചോക്ലേറ്റ് കുട്ടികളിലുണ്ടാക്കുന്ന പാർശ്വഫലങ്ങൾ... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.