- Trending Now:
ആലിയ ഭട്ട്, റൺബീർ കപൂർ ആദ്യമായി ഒന്നിക്കുന്ന ബോളിവുഡ് ചിത്രം ബ്രഹ്മാസ്ത്ര പുറത്തിറങ്ങാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രമാണ് ബാക്കി. രാജ്യത്തിന്റെ പ്രധാന നഗരങ്ങളിലെല്ലാം ചിത്രത്തിന്റെ പ്രമോഷനുമായി തിരക്കിലാണ് താര ദമ്പതികൾ. പുറത്തുവന്ന ചിത്രത്തിലെ രംഗങ്ങൾക്കെല്ലാം മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇതുവരെയുള്ളവയിൽ ഏറ്റവും മുതൽ മുടക്കുള്ള ഹിന്ദി ചിത്രമാണ് എന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ.റൺബീർ കപൂർ, ആലിയ ഭട്ട്, അമിതാഭ് ബച്ചൻ, മൗനി റോയ്, നാഗാർജുന തുടങ്ങി വമ്പൻ താരനിര അണിനിരക്കുന്ന ചിത്രത്തിന്റെ ബജറ്റ് 410 കോടിയാണെന്നാണ് ബോളിവുഡ് ഹംഗാമ റിപ്പോർട്ട് ചെയ്യുന്നത്.
പ്രിന്റ്, പബ്ലിസിറ്റി ചിലവുകൾ കൂട്ടാതെയാണ് ഇത്രയും കോടികൾ വരുന്നത് എന്നതും ശ്രദ്ധേയമാണ്. ഇന്ത്യൻ സിനിമയിൽ ഇതുവരെ കാണാത്ത തരത്തിലുള്ള കാഴ്ച്ചാ അനുഭവമായിരിക്കും ബ്രഹ്മാസ്ത്രയിൽ സംവിധായകൻ അയാൻ മുഖർജ ഒരുക്കിവെച്ചിരിക്കുന്നത് എന്നാണ് അണിയറ സംസാരം.
എട്ട് വർഷം കൊണ്ടാണ് ചിത്രം പൂർത്തീകരിച്ചത്. സിനിമയുടെ ലൊക്കേഷനിൽ വെച്ചാണ് ആലിയ ഭട്ടും റൺബീറും അടുത്തതും പ്രണയത്തിലായതും. അഞ്ച് വർഷത്തെ ഡേറ്റിങ്ങിനു ശേഷം ഇരുവരും വിവാഹിതരാകുകയും ആദ്യത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലുമാണ്.അതിനാൽ താരങ്ങൾക്കും ഏറെ പ്രിയപ്പെട്ട ചിത്രമാണ് ബ്രഹ്മാസാത്ര. ചിത്രത്തിന്റെ പ്രമോഷനു വേണ്ടി തെന്നിന്ത്യയിലടക്കം ആലിയ ഭട്ടും റൺബീർ കപൂറും എത്തിയിരുന്നു.സെപ്റ്റംബർ 9 നാണ് സിനിമയുടെ റിലീസ് തീരുമാനിച്ചിരിക്കുന്നത്. ആദ്യഭാഗമാണ് ഇപ്പോൾ പുറത്തു വരുന്നത്. ബ്രഹ്മാസ്ത്ര പാർട്ട് വണ്‍: ശിവയ്ക്കു ശേഷം രണ്ട് ഭാഗങ്ങൾ കൂടി പുറത്തിറങ്ങും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.