- Trending Now:
അതിര്‍ത്തിക്കല്ലുകള്‍ക്ക് നാശം വരാതെ നോക്കേണ്ട ഉത്തരവാദിത്വം വസ്തു ഉടമയ്ക്കുണ്ട്. എന്നിരുന്നാലും അടയാളങ്ങള്‍ നഷ്ടപ്പെട്ടാല്‍ കേരള സര്‍വ്വെ അതിരടയാള നിയമ പ്രകാരം സര്‍വ്വെ അതിര്‍ത്തികള്‍ കാണിച്ചു തരേണ്ടത് ബന്ധപ്പെട്ട താലൂക്ക് സര്‍വ്വെയറുടെ കടമയാണ്. ആയതിന് പത്താം നമ്പര്‍ ഫാറത്തില്‍ ബന്ധപ്പെട്ട ഭൂരേഖ തഹസീല്‍ദാര്‍ക്ക് അപേക്ഷ നല്‍കി ഫീസ് ഒടുക്കുന്ന മുറയ്ക്ക് ബന്ധപ്പെട്ട താലൂക്ക് സര്‍വ്വെയര്‍ അപേക്ഷകന്റെ അതിര്‍ത്തി പങ്കിടുന്ന എല്ലാ ഭൂവുടമകള്‍ക്കും നോട്ടീസ് നല്‍കി സ്ഥലം അളന്ന് അതിര്‍ത്തി നിര്‍ണ്ണയിച്ചു നല്‍കുന്നു.
വയല്‍ നികത്തി ഭൂമിയാക്കി മാറ്റുന്നതില്‍ സുപ്രധാന ഉത്തരവുമായി ഹൈക്കോടതി... Read More
സര്‍വ്വേ ഓഫീസറുടെ നടപടിക്രമങ്ങളുടെ തീരുമാനം ബന്ധപ്പെട്ട വസ്തു ഉടമകളെ രേഖമൂലം അറിയിക്കേണ്ടതാണ്. ഈ നടപടിയില്‍ എന്തെങ്കിലും ആക്ഷേപം ഉണ്ടെങ്കില്‍ മൂന്ന് മാസത്തിനകം ബന്ധപ്പെട്ട ജില്ലാ സര്‍വ്വെ സൂപ്രണ്ടിന് അപ്പീല്‍ നല്‍കി പരിഹാരം തേടാവുന്നതാണ്. തര്‍ക്കങ്ങളുണ്ടെങ്കില്‍ വസ്തുവിന്റെ ഉടമസ്ഥാവകാശത്തെക്കുറിച്ചുള്ള തീരുമാനങ്ങള്‍ എടുക്കുവാന്‍ സര്‍വ്വേ അധികാരികള്‍ക്ക് അധികാരമില്ല. അതിര്‍ത്തി നിര്‍ണ്ണയത്തില്‍ ജില്ലാ സര്‍വ്വെ സൂപ്രണ്ടിന്റെ തീരുമാനം അന്തിമമായിരിക്കും. തുടര്‍ന്നും തര്‍ക്കമോ ആക്ഷേപമോ ഉള്ള പക്ഷം സെക്ഷന്‍ 14 പ്രകാരം സിവില്‍ കോടതിയെ സമീപിക്കാവുന്നതാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.