Sections

വായ്പ തിരിച്ചടവ് മുടങ്ങി; പേടിക്കാന്‍ ഇല്ല

Tuesday, Aug 24, 2021
Reported By admin
Loan Default

വായ്പാ തിരിച്ചടവ് മുടങ്ങുന്നതിലൂടെയുണ്ടാകുന്ന വലിയ ബാധ്യത എങ്ങനെ പരിഹരിക്കാന്‍ സാധിക്കും ?
 

 

കോവിഡ് കാരണം നിങ്ങളില്‍ പലരുടെയും തൊഴില്‍മേഖലകള്‍ പ്രതിസന്ധിയിലായിട്ടുണ്ട്.പലര്‍ക്കും തൊഴില്‍ നഷ്ടമായിട്ടുണ്ട്.വാടകയും ചെലവുകള്‍ക്കും ഒപ്പം വായ്പകളുടെ തിരിച്ചടവും മുടക്കം ആയി ആകെ വലയ്ക്കുന്നുണ്ടാകാം.ഈ അവസരത്തില്‍ വായ്പാ തിരിച്ചടവ് മുടങ്ങുന്നതിലൂടെയുണ്ടാകുന്ന വലിയ ബാധ്യത എങ്ങനെ പരിഹരിക്കുമെന്ന് അറിയാതെ അങ്കാലാപ്പിലായവര്‍ക്ക് ഈ കാര്യങ്ങള്‍ ഒരുപക്ഷെ അറിയുന്നുണ്ടാകില്ല.

പൊതുവെ വായ്പാ തിരിച്ചടവ് മുടങ്ങിയാല്‍ ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കുകയും ഭാവിയില്‍ മറ്റ് വായ്പകള്‍ക്ക് ഇതൊരു വിലങ്ങുതടിയായി മാറുകയും ചെയ്യുമെന്ന ഭീതി എല്ലാവരിലുമുണ്ടാകും.ഇതിനു പുറമെയാണ് ബാങ്കില്‍ നിന്നോ വായ്പ നല്‍കിയ മറ്റ് ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നോ ഉള്ള ഫോണ്‍ കോളുകളും അടിക്കടിയുള്ള ഓര്‍മ്മപ്പെടുത്തലുകളും.

വീട്-കാറ് തുടങ്ങിയവയ്ക്ക് വേണ്ടിയുള്ള വായ്പകള്‍ തിരിച്ചടയ്ക്കുന്നതില്‍ മുടക്കം വരുത്തിയാലും ആ വസ്തുക്കളിലുള്ള നിങ്ങളുടെ അവകാശം പൂര്‍ണമായി നഷ്ടമാകുന്നില്ല.കുടിശ്ശിക തിരിച്ചു പിടിക്കാന്‍ വായ്പാ ദാതാക്കള്‍ ചില നടപടിക്രമങ്ങളിലൂടെ കടന്നു പോകുന്നുഎന്ന് മാത്രം.

ആദ്യം തന്നെ തിരിച്ചടവ് മുടങ്ങിയാലും വായ്പാ ദാതാവോ ഏജന്റുമാരോ മാന്യത വിട്ട് ഉപയോക്താവിനോട് പെരുമാറാനോ ഇടപടെലുകള്‍ നടത്താനോ പാടില്ല.


വായ്പാ തിരിച്ചടവില്‍ വീഴ്ച സംഭവിച്ചാലും ആസ്തിയിന്മേലുള്ള മുഴുവന്‍ അവകാശവും തങ്ങള്‍ക്ക് നഷ്ടമാകുന്നില്ല എന്ന് വായ്പാ ഉപയോക്താവ് അറിഞ്ഞിരിക്കേണ്ടതുണ്ട്. തുടര്‍ന്നും ന്യായമായ ഇടപെടലിന് ഉപയോക്താവിന് അര്‍ഹതയുണ്ടെന്നും അറിയുക. കുടിശ്ശിക തുക തിരിച്ചെടുക്കുന്നതിനായി നിശ്ചിത നടപടി ക്രമങ്ങള്‍ പാലിക്കേണ്ടതുണ്ട്. ഈടുള്ള വായ്പകളാണെങ്കില്‍ ഈടായി നല്‍കിയ ആസ്തികള്‍ ബാങ്കുകള്‍ തിരിച്ചു വാങ്ങുന്നത് സെക്യൂരിറ്റൈസേഷന്‍ ആന്റ് റീ കണ്‍സ്ട്രക്ഷന്‍ ഓഫ് ഫിനാന്‍ഷ്യല്‍ അസറ്റ്സ് ആന്റ് എന്‍ഫോഴ്സ്മെന്റ് ഓഫ് സെക്യുരിറ്റി ഇന്ററസ്റ്റസ് ആക്ട് അഥവാ സര്‍ഫാസി ആക്ട് പ്രകാരമാണ്. എന്നിരുന്നാലും വായ്പ എടുത്തിരിക്കുന്ന വ്യക്തിയ്ക്ക് മതിയായ നോട്ടീസ് നല്‍കിയതിന ശേഷം മാത്രമാണ് നിയമ പ്രകാരമുള്ള തിരിച്ചെടുക്കല്‍ പ്രക്രിയയിലേക്ക് ബാങ്ക് കടക്കേണ്ടത്.

തുടര്‍ച്ചയായി മൂന്ന് മാസം അതായത് 90 ദിവസം എങ്കിലും ഇഎംഐ അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയാലാണ് ആ വായ്പാ അക്കൗണ്ട് നിഷ്‌ക്രിയ ആസ്തിയായി കരുതുന്നത്.ഈ സാഹചര്യത്തില്‍ വായ്പാ ദാതാവ് ആദ്യം മുകളില്‍ പറഞ്ഞത് പോലെ ഉപയോക്താവിന് 60 ദിവസ നോട്ടീസ് അയയ്ക്കണം.നല്‍കിയിരിക്കുന്ന നോട്ടീസ് കാലാവധിക്കുള്ളില്‍ വായ്പാ തിരിച്ചടയ്ക്കാന്‍ ഉപയോക്താവിന് സാധിച്ചില്ലെങ്കില്‍ ആസ്തിയുടെ വില്‍പ്പന നടപടികളുമായി ബാങ്കിന് മുന്നോട്ടു പോകാം.


ആസ്തിയുടെ വില്‍പ്പനയ്ക്ക് മുമ്പായി വില്‍പ്പന വിവരങ്ങള്‍ ദാതാവ് 30 ദിവസ പബ്ലിക് നോട്ടീസും നല്‍കേണ്ടതുണ്ട്.ഇതില്‍ ആസ്തിയുടെ അത് കാറോ വീടോ എന്തും ആകട്ടെ അതിന്റെ മൂല്യം വ്യക്തമാക്കേണ്ടതുണ്ട്.റിസേര്‍വ് പ്രൈസും ലേലത്തീയതിയും സമയവും ഒക്കെ നോട്ടീസിലുണ്ടായിരിക്കണം.വില്‍പ്പന വഴി കുടിശ്ശികയ്ക്ക് മുകളിലുള്ള തുക ബാങ്കിന് ലഭിച്ചാല്‍ കുടിശ്ശിക കിഴിച്ച് ബാക്കി തുക വായ്പ എടുത്ത വ്യക്തിക്ക് ബാങ്ക് മടക്കി നല്‍കേണ്ടി വരും. 


 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.