Sections

ആത്മവിശ്വാസം വർധിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ

Wednesday, Jan 08, 2025
Reported By Soumya
7 Effective Ways to Boost Self-Confidence

ഒരു വ്യക്തിയുടെ ജീവിതവിജയത്തിന്റെ പ്രധാനപ്പെട്ട ഘടകമാണ് ആത്മവിശ്വാസം. ആത്മവിശ്വാസം ഇല്ലാത്ത ഒരാൾക്ക് ഒരിക്കലും ജീവിതത്തിൽ വിജയിക്കാൻ സാധിക്കില്ല. ആത്മവിശ്വാസം വർധിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെയാണ് എന്നതിനെക്കുറിച്ചാണ് താഴെ പറയുന്നത്.

  • നിങ്ങളുടെ ടാലന്റ് എന്തൊക്കെയാണ് കഴിവുകൾഎന്തൊക്കെയാണെന്ന് സ്വയം വ്യക്തമായി മനസ്സിലാക്കണം.നിങ്ങൾക്ക് കഴിവുണ്ടെന്ന തിരിച്ചറിവ് നിങ്ങളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കും.
  • നിങ്ങളുടെ ടാലന്റ് അല്ലെങ്കിൽ സ്കില്ലിന് യോജിക്കുന്ന ലക്ഷ്യമാണ് സെറ്റ് ചെയ്യേണ്ടത്.നിങ്ങളുടെ ടാലന്റിന് യോജിക്കാത്ത ലക്ഷ്യം സെറ്റ് ചെയ്താൽ നിങ്ങൾക്ക് അത് നടപ്പിലാക്കാൻ സാധിക്കില്ല.അത് നിങ്ങളുടെ ആത്മവിശ്വാസം കുറയ്ക്കും. അതിനാൽ നിങ്ങൾക്ക് പറ്റുന്ന ലക്ഷ്യമാണ് സെറ്റ് ചെയ്യേണ്ടത്. അൺ റിയലിസ്റ്റിക് ആയ ഗോൾ സെറ്റ് ചെയ്യാൻ പാടില്ല.
  • പരാജയം വിജയത്തിന്റെ നേരെ വിപരീതപദം അല്ല പരാജയം വിജയത്തിന് വേണ്ടിയുള്ള ചവിട്ടുപടി യാണെന്ന് മനസ്സിലാക്കണം. പരാജയം ഏറ്റുവാങ്ങാത്ത ആരും തന്നെ ഇല്ല അവരെല്ലാം പരാജയത്തിലൂടെ പുതിയ വഴികൾ കണ്ടെത്തിയവരാണ്.
  • നിങ്ങളുടെ കൺഫർട്ട് സോൺ ആണ് ലക്ഷ്യത്തിലേക്ക് എത്തിക്കാത്ത പ്രധാന വില്ലൻ.കൺഫേർട്ട് സോൺ ഉള്ളത് കൊണ്ടാണ് നമുക്ക് ഒരു കാര്യവും മുഴുവനായി ചെയ്യാൻ പറ്റാത്തത്. നിങ്ങൾക്ക് എപ്പോഴും സുഖമായി ഇരിക്കണം എന്ന് കരുതിയാൽ അത് നിങ്ങളെ വിജയത്തിലേക്ക് എത്തിക്കില്ല, നിങ്ങൾ അത് ബ്രേക്ക് ചെയ്യണം. അങ്ങനെയുള്ളവർക്ക് വിജയത്തിലേക്ക് എത്താൻ സാധിക്കുകയുള്ളൂ.
  • നിങ്ങൾ സ്വയം കുറ്റപ്പെടുത്തി പറയുന്നത് ഉദാഹരണമായി എനിക്കിത് ചെയ്യാൻ കഴിയില്ല അല്ലെങ്കിൽ എനിക്ക് സാധ്യമല്ല ഞാൻ എന്താ ഇങ്ങനെ ആയിപ്പോയത് സഹായിക്കാൻ ആരുമില്ല ഞാൻ ഒറ്റയ്ക്കാണ് ഇങ്ങനെയൊക്കെ പറയുന്നത് ആത്മവിശ്വാസം കുറയ്ക്കും. തമാശയ്ക്ക് പോലും നാം നെഗറ്റീവ് വാക്കുകൾ പറയാൻ പാടില്ല.
  • നിങ്ങളുടെ ഒപ്പം നടന്ന് നിങ്ങളുടെ കുറ്റം പറയുന്ന ആൾക്കാരുമായി അകന്നു നിൽക്കുക. സോഷ്യൽ മീഡിയയിൽ നെഗറ്റീവ് കാര്യങ്ങൾ കാണുന്നത് കുറയ്ക്കുക. സോഷ്യൽ മീഡിയയിൽ നിങ്ങൾക്ക് ഉപകാരപ്രദമായവ മാത്രം തിരഞ്ഞെടുത്തു കാണുക. അതുപോലെ തന്നെ പത്രങ്ങളിൽ നിന്നുമുള്ള നെഗറ്റീവ് വാർത്തകൾ, അപകടം, നഷ്ടപ്പെടൽ തുടങ്ങിയ വാർത്തകൾ ഒഴിവാക്കുക. നാം എപ്പോഴും പോസിറ്റീവ് ആയ ആൾക്കാരെ മാത്രം കൂട്ടുകൂടുക.
  • നിങ്ങളെ സ്വയം അംഗീകരിക്കുക. നിങ്ങളുടെ ഉള്ളിലെ കഴിവുകളെ കണ്ടെത്തി അംഗീകരിക്കുക. നമ്മളെ നാം അംഗീകരിച്ചില്ലെങ്കിൽ മറ്റാരും തന്നെ നിങ്ങളെ അംഗീകരിക്കാൻ തയ്യാർ ആവില്ല.

ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ് ചലഞ്ചിങ് ആയ കാര്യങ്ങൾ ചെയ്യാൻ ശ്രദ്ധിക്കുക. വലിയ വലിയ കാര്യങ്ങളാകണമെന്നില്ല ഉദാഹരണം ഒരു ദിവസം ഫാസ്റ്റിംഗ് എടുക്കുക, ഒരു ദിവസം ടിവി കാണാതെ ഇരിക്കുക ഇങ്ങനെയൊക്കെ ഇത് നിങ്ങളുടെ ആത്മവിശ്വാസം കൂട്ടാൻ സഹായിക്കും.



ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.