Sections

ആത്മവിശ്വാസം വളർത്താൻ സഹായകരമായ ആറു കാര്യങ്ങൾ

Tuesday, Oct 15, 2024
Reported By Soumya
Person confidently standing with a positive mindset, ready to take on challenges.

ജോലിയിലും ജീവിതത്തിലും ഏറ്റവും പ്രധാനമായും വേണ്ടതാണ് ആത്മവിശ്വാസം. സത്യത്തിൽ ഒരു വ്യക്തിയുടെ ഉള്ളിൽ തന്നെ ഉള്ള ആത്മവിശ്വാസം കണ്ടെത്താൻ കഴിയാത്തതാണ് പലർക്കും സംഭവിക്കുന്നത്. ഇതിനായി ആറു കാര്യങ്ങൾ ശ്രദ്ധിക്കാം.

  • ഒരു കാര്യം ചെയ്യാനൊരുങ്ങുമ്പോൾ തന്നെ അതിനെക്കുറിച്ച് നെഗറ്റീവ് ആയി ചിന്തിക്കുന്നത് ആദ്യം ഒവിവാക്കണം.സ്വന്തം മനസ്സിൽ തന്നെയാണ് ആത്മവിശ്വാസം ഇരിക്കുന്നത് എന്ന് സ്വയം തിരിച്ചറിയുക. നെഗറ്റീവ് ആരെങ്കിലും പറഞ്ഞാലും അതിനെ മെന്റൽ ബ്ലോക്ക് അഥവാ സ്വന്തം പോസിറ്റീവ് ചിന്താഗതി കൊണ്ട് നെഗറ്റീവിനെ ഇല്ലാതാക്കുക. എനിക്ക് ചെയ്യാൻ കഴിയുന്നതിനെക്കുറിച്ച് എനിക്ക് മാത്രമേ കഴിയൂ എന്ന് തീരുമാനമെടുക്കുക.
  • ഏതെങ്കിലും നല്ല കാര്യങ്ങൾ ചെയ്യാൻ തീരുമാനമെടുത്താൽ അത് ഉടൻ ചെയ്യുക. ശരിയായ സമയത്ത് തോന്നുന്നവ പിന്നീടേക്ക് മാറ്റി വച്ചാൽ ചിലപ്പോൾ ആത്മവിശ്വാസക്കുറവ് നിങ്ങളെ പിന്നോട്ട് വലിച്ചേക്കാം.ചെയ്യാൻ തുടങ്ങാൻ കരുതിയാൽ അതിലെ വീഴ്ചകളും തോൽവികളും കൂടി കണ്ടുകൊണ്ട് മുന്നോട്ടുപോകുക. തോൽവികളും വിജയത്തിലേക്കുള്ള പടവുകളായി കാണുക.
  • എന്തെങ്കിലും പുതുതായി നിങ്ങളുടെ സംരംഭത്തിലോ നിങ്ങളുടെ പ്രൊഫഷണൽ ജീവിതത്തിലോ അവതരിപ്പിക്കുക. മാറ്റങ്ങൾ കാണാം. ആത്മവിശ്വാസം വർധിക്കുന്നതായും കാണാം.
  • പുതുതായി ഒരു കാര്യം ചെയ്യാൻ മാത്രമല്ല, ദൈനംദിന ജീവിതത്തിലും ആത്മവിശ്വാസം ഏറെ പ്രധാനപ്പെട്ടതാണ്. ചെയ്യുന്നകാര്യത്തിൽ അടിയുറച്ചുവിശ്വസിക്കുക. പിന്തിരിയാതെ ഇരിക്കാൻ മനസ്സിലേക്ക് നെഗറ്റീവ് ചിന്തകൾ കടന്നുവരാതെ ഇരിക്കാനെ മടുപ്പില്ലാതെ പരിശ്രമിക്കുക. മടുപ്പില്ലാതാക്കാൻ ക്രിയേറ്റീവ് ആയ രീതിയിൽ കൈകാര്യം ചെയ്യുക.
  • നല്ലൊരു ശരീരത്തിലാകും നല്ലൊരു മനസ്സും ഉണ്ടാകുകയുള്ളു. മനസ്സിന്റെ ഭാരം ശരീരത്തെയും ശരീരക്ഷീണം മനസ്സിനെയും പ്രതികൂലമായി ബാധിക്കും. അതിനാൽ ഇരിക്കുമ്പോൾ നട്ടെല്ല് നിവർത്തി ഇരിക്കാനും നിൽക്കുമ്പോൾ തോളെല്ലുകളോട് സമാന്തരമായി കാലുകൾ താഴെ നിലയുറപ്പിച്ച് നിൽക്കാനും ശ്രമിക്കുക. വാടിത്തളർന്നിരിക്കുന്ന ഒരാൾക്ക് മനസ്സ് പറയുന്നത് കേൾക്കാൻ കഴിയില്ല. അതിനായുള്ള ശാരീരിക നില ഉണ്ടാകില്ല. ശരീര ഭാഷ ആത്മവിശ്വാസത്തിൽ പ്രധാനഘടകമാണ്.
  • നല്ലവ്യക്തികളുമായി കൂടുതൽ സമയം ചെലവഴിക്കുക. നിങ്ങളുമായി സൗഹൃദം കാത്തുസൂക്ഷിക്കുന്നവർ നെഗറ്റീവ് ചിന്താഗതിക്കാരെങ്കിൽ അത്തരം സംഭാഷണങ്ങളിൽ നിന്ന് മാറി നിൽക്കുക. ബാഹ്യലോകം വളരെ നിരുത്സാഹപ്പെടുത്തുന്നതാണെങ്കിൽ മോട്ടിവേഷണൽ സ്പീച്ചുകളും ട്രെയ്നിംഗുകളും യോഗ, മെഡിറ്റേഷൻ പോലുള്ളവയും വഴി സ്വയം കോൺഫിഡൻസ് വർധിപ്പിക്കുക.

ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.