Sections

ഓർമ്മക്കുറിവിന് പരിഹാരം കാണാം ജീവിത ശൈലിയിലെ ഈ മാറ്റങ്ങളിലൂടെ

Wednesday, Nov 13, 2024
Reported By Soumya
Tips for improving memory with healthy lifestyle changes, exercise, diet, and sleep

പ്രായമാകുന്തോറും ഓർമ്മക്കുറവ് മുതിർന്നവരെ ബാധിക്കുന്നു. പഠിക്കുന്നത് ഒന്നും ഓർമ്മയിൽ നിൽക്കുന്നില്ല എന്ന പരാതിയാണ് കുട്ടികൾക്ക്. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഓർമ്മക്കുറവ് നമുക്ക് പരിഹരിക്കാനാവുമെന്നാണ് ഇതുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾ തെളിയിക്കുന്നത്. അവയിൽ ചിലത് താഴെ പറയുന്നു

  • പ്രായമായവർ ജിമ്മിൽ പോകുന്നത് ഓർമ്മശക്തി വർദ്ധിപ്പിക്കും എന്ന് പഠനം വ്യക്തമാക്കുന്നു. ഡള്ളസ് യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നത്. ഒരാഴ്ചയിൽ കുറഞ്ഞത് മൂന്ന് ദിവമെങ്കിലും ജിമ്മിൽ പോയി വ്യായാമം ചെയ്യുന്നവർക്ക് ഓർമ്മശക്തി വർദ്ധിപ്പിക്കും എന്ന് ഗവേഷകർ അഭിപ്രായപെടുന്നു.
  • മധ്യവസ്കനായ ഒരാൾ ഒരു ദിവസം രണ്ടോ അതിലധികമോ ഗ്ലാസ് മദ്യം കുടിക്കുകയണെങ്കിൽ അത്തരത്തിലുള്ളവർക്ക് ഓർമ്മ കുറവ് ഉണ്ടാകാനിടയുണ്ടെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. അതിനാൽ അമിത മദ്യപാനം ഉപേക്ഷിക്കുന്നതാകും നല്ലത്.
  • കൂടുതൽ ഉറക്കം ഏകാഗ്രത വർദ്ധിപ്പിക്കുന്നതോടൊപ്പം നല്ലൊരു ദിവസവും പ്രദാനം ചെയ്യുന്നു. കുട്ടികളെ ആവശ്യത്തിന് ഉറക്കം ശീലമാക്കുകയാണെങ്കിൽ അവരുടെ ഓർമ്മശക്തി വർദ്ധിക്കുകയും ശരീരത്തിനും മനസ്സിനും ഉണർവ്വ് നൽകുമെന്നും ഹാർവാർഡ് സർവ്വകലാശാലയുടെ പഠനം പറയുന്നു.
  • ദിവസവും ഭക്ഷണത്തിൽ ചില മാറ്റങ്ങൾ വരുത്തുന്നത് തലച്ചോറിന്റെ പ്രവർത്തനങ്ങൾക്ക് നല്ലതാണ്. സൂപ്പ് തുടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ ഭക്ഷണത്തിൽ ഉൾകൊള്ളിക്കുകയും ജിമ്മിൽ കഴിയുന്ന ദിവസത്തോളം പോയി വ്യായാമം ചെയ്യുകയും ചെയ്യുക.
  • ഓർമ്മശക്തി വർദ്ധിപ്പിക്കുന്നതിന് പോഷകാഹാരം കൂടുതലായി ലഭിക്കുന്ന ഭക്ഷണപദാർത്ഥങ്ങൾ നമ്മുടെ ആഹാരത്തിൽ ഉൾക്കൊള്ളിക്കേണ്ടത് അത്യാവശ്യമാണ്. മനുഷ്യർക്കുമാത്രമല്ല ചില പച്ചക്കറികൾ മ്യഗങ്ങൾക്കും ഓർമ്മശക്തി വർദ്ധിപ്പിക്കാൻ സഹായിക്കും എന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നു.
  • ഓർമ്മ ശക്തി വർദ്ധിപ്പിക്കുന്നതിനും ധ്യാനവും യോഗയും സഹായകമാണ്. ഒരാഴ്ചയിൽ കുറഞ്ഞത് നാല് ദിവമെങ്കിലും 45 മിനുട്ട് നേരം ധ്യാനവും യോഗയും ചെയ്യണം. ഇത് നിങ്ങളുടെ ഓർമ്മശക്തി വർദ്ധിപ്പിക്കുന്നതോടൊപ്പം നല്ലൊരു ദിവസവും നമുക്ക് പ്രദാനം ചെയ്യുന്നു.
  • ദിവസവുമുള്ള കാപ്പി ഉപയോഗം ഓർമ്മശക്തി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.
  • മൽസ്യത്തിൽ ധാരാളം ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയിരിക്കുന്നു. ഇത് തലച്ചോറിന്റെ പ്രവർത്തനത്തിന് ഉത്തമമാണ്. വിഷാദരോഗം, സ്ട്രോക്ക് എന്നിവ ഒരു പരിധിവരെ തടയുന്നതിവും ഓർമ്മശക്തി വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു.
  • വെളുത്തുള്ളി ഭക്ഷണത്തിൽ ധാരാളം ഉൾകൊള്ളിക്കുന്നത് നല്ലതാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് തുല്യമായി നില നിർത്താൻ സഹായകമാണ്. ഇത് കൂടാതെ തലച്ചോറിലേക്കുള്ള രക്തത്തിന്റെ ഒഴുക്ക് വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു.
  • കാബേജ്, കോളിഫ്ളവർ, പയറുവർഗ്ഗത്തിൽപെട്ട ഭക്ഷണപദാർത്ഥങ്ങൾ എന്നിവ നമ്മുടെ ഭക്ഷണത്തിൽ ഉൾക്കൊള്ളിക്കുക. ഇത് ഓർമ്മശക്തിവർദ്ധിപ്പിക്കുന്നതിനും തലച്ചോറിന്റെ ആരോഗ്യത്തിനും ഉത്തമമാണ്.

ഹെൽത്ത് ടിപ്സുകൾക്കും രുചികരവും ആരോഗ്യപ്രദായകവുമായ ഭക്ഷണങ്ങളെക്കുറിച്ചറിയുവാനും ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.