Sections

രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്ന മികച്ച ഭക്ഷണങ്ങൾ

Saturday, Feb 01, 2025
Reported By Soumya
Boost Your Immunity Naturally with Powerful Superfoods

ജീവിത ശൈലിയും മാറുന്ന കാലാവസ്ഥയുമെല്ലാം നമ്മുടെ രോഗപ്രതിരോധ ശേഷിയെ മാറ്റിമറിച്ചിട്ടുണ്ട്. ചില ഭക്ഷണസാധനങ്ങൾ മെനുവിൽ ഉൾപ്പെടുത്തിയാൽ ഒരു പരിധി വരെ ഒരു വിധം രോഗങ്ങളെയൊക്കെ പമ്പ കടത്താം.

  • ശക്തമായ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന ഒന്നാണ് മുരിങ്ങയുടെ ഇലകൾ. രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന അവശ്യ അമിനോ ആസിഡുകൾ, സിങ്ക്, വിറ്റാമിൻ സി, മറ്റ് ആന്റിഓക്സിഡന്റുകൾ എന്നിവ ഈ ഇലകളിൽ അടങ്ങിയിരിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.
  • നെല്ലിക്ക വിറ്റാമിൻ സി കൊണ്ട് സമ്പന്നമായ പഴമാണെന്ന് അറിയപ്പെടുന്നു. ശക്തമായ ആന്റിഓക്സിഡന്റും പ്രതിരോധശേഷി വർദ്ധിപ്പിക്കുവാൻ സഹായിക്കുന്നതുമായ വിറ്റാമിനാണ് ഇത്. ആന്റിബോഡി പ്രതികരണവും വെളുത്ത രക്താണുക്കളുടെ പ്രവർത്തനവും വർദ്ധിപ്പിക്കാൻ വിറ്റാമിൻ സി സഹായിക്കുന്നു. ആൻറി ഓക്സിഡൻറുകളാൽ സമ്പന്നമായതിനാൽ, അണുബാധ മൂലം ഉണ്ടാകുന്ന ഓക്സിഡേറ്റീവ് സമ്മർദ്ദം, ഫ്രീ റാഡിക്കലുകൾ എന്നിവ നിയന്ത്രിക്കാൻ നെല്ലിക്കയ്ക്ക് കഴിയും.
  • രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിന് കുരുമുളകിനുള്ള പ്രാധാന്യം വളരെ വലുതാണ്.വിറ്റാമിൻ സി ധാരാളം ഉണ്ടെന്നതും കുരുമുളകിനെ വ്യത്യസ്തമാക്കുന്നു.കാൻസർ കോശങ്ങളെ പ്രതിരോധിക്കുന്ന കാര്യത്തിലും കുരുമുളക് മുൻപിലാണ്.കാൻസർ കോശങ്ങളെ നശിപ്പിക്കുകയാണ് കുരുമുളക് ചെയ്യുന്നത്. രണ്ടോ മൂന്നോ കുരുമുളക് വായിലിട്ട് ചവച്ചാൽ ദഹന സംബന്ധമായ എല്ലാ പ്രശ്നങ്ങളും തീരും. ചുമയ്ക്കും ജലദോഷത്തിനും കുരുമുളക് വളരെ ഫലപ്രദമാണ്.
  • ഒരു കഷണം ഇഞ്ചി, ഒരു ചെറുനാരങ്ങ, രണ്ടോ മൂന്നോ അല്ലി വെളുത്തുള്ളി, ഒരു ക്യാരറ്റ് എന്നിവ ചേർച്ച് ജ്യൂസ് അടിച്ച് കുടിച്ചാൽ ഇതിലും നല്ലൊരു ഔഷധം വേറെയില്ല. രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും ഉത്തമമാണ്.
  • ഔഷധങ്ങളുടെ റാണിയാണ് തുളസി. വെറും വയറ്റിൽ തുളസിയില ചവയ്ക്കുന്നത് ജലദോഷത്തിൽ നിന്നും ജലദോഷ പനിയിൽ നിന്നും രക്ഷനേടാൻ സഹായിക്കും. തൊണ്ട വേദനയുണ്ടാവുമ്പോൾ വെള്ളത്തിൽ തുളസിയിലയിട്ട് തിളപ്പിച്ചശേഷം ഇളംചൂടിൽ വായിൽ കവിൾകൊണ്ടാൽ മതി. ആസ്ത്മ, ബ്രോങ്കെറ്റിക്സ് രോഗികൾക്ക് ഇത് ഏറെ ഗുണകരമാണ്.
  • അലർജികൾക്ക് നല്ലൊരു പരിഹാരമാണ് തേനും മഞ്ഞളും. വർഷങ്ങളായി ഇവ ഉപയോഗിക്കുന്നുണ്ട. രോഗപ്രതിരോധ ശേഷി വർദ്ധിക്കാനും സൌന്ദര്യ സംരക്ഷണത്തിന് ഉത്തമമാണ് ഇവ.

ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.