- Trending Now:
തൊണ്ണൂറുകളെക്കുറിച്ചു ഓർക്കുന്നത് മില്ലേനിയൽസിന് ഇന്നും സന്തോഷം പകരുന്നുണ്ട്. ആ സ്മരണകളോട് ചേർന്നു നിൽക്കുന്ന ഒരു ബ്രാൻഡ് കൂടിയുണ്ട്; ബൂമർ. ബൂമറിന്റെ വ്യത്യസ്തങ്ങളായ നിരവധി ഫ്ലേവറുകൾ രുചി പകർന്നിരുന്നതും കുട്ടിക്കാലത്തിന്റെ മധുരമുള്ള ഓർമകളാണ്. ബൂമർ ഊതി വീർപ്പിച്ചിരുന്നതും, ബൂമറിന്റെ കവറിൽ സൗജന്യമായി കിട്ടിയിരുന്ന ടാറ്റു ശരീരത്തിൽ ഒട്ടിച്ചതുമെല്ലാം മാഞ്ഞു പോകാത്ത സന്തോഷങ്ങളായി ഇപ്പോഴുമുണ്ട്.
എന്നാൽ ബൂമറുമായി ബന്ധപ്പെട്ട ഓർമകൾ മില്ലേനിയൽസിനു മാത്രമായി ഉള്ളതല്ല. അടുത്തിടെയാണ് ജനറേഷൻ Z നു വേണ്ടി ബ്ലൂബറി ഫ്ലേവർ, കമ്പനി പുറത്തിറക്കിയത്. ഇത് ഈ പുതിയ തലമുറയെ കൂടി ബൂമറിന്റെ മധുരത്തിലേക്ക് കൈ പിടിച്ചു നടത്തുന്നു. ചെറുപ്പകാലത്തിന്റെ വൈബ്രന്റായ ഫീലിങ്, പുതിയ തലമുറയ്ക്കു കൂടി പകർന്നു നൽകുകയാണ് ബൂമർ എന്ന ബ്രാൻഡ്.
രണ്ടു തലമുറകളും ബൂമറിനെയും, ബൂമർ നൽകുന്ന ഓർമകളെയും ഒരു പോലെ ഇഷ്ടപ്പെടുന്നു. മില്ലേനിയൽസ്, ജെൻ Z എന്നിവരുടെ ജീവിതത്തിന്റെ വഴികൾ വ്യത്യസ്തമാണെന്നു കാണാം. സംഗീതത്തോടുള്ള മുൻഗണനകളും, ആശയവിനിമയത്തിന് ഇന്റർനെറ്റ് ഉപയോഗിക്കുന്നതുമെല്ലാം ഇതിന് ഉദാഹരണങ്ങളാണ്. എന്നാൽ, രണ്ടു തലമുറകളെയും ഒരു പോലെ ചേർത്തു നിർത്താനാണ് ബൂമർ ആഗ്രഹിക്കുന്നത്.
ഈ ലക്ഷ്യത്തോടെ കമ്പനി അടുത്തിടെ ഒരു ക്യാമ്പയിൻ ആരംഭിക്കുകയുണ്ടായി. രണ്ട് ടാഗ് ലൈനുകളാണ് ഇതിനായി സൃഷ്ടിച്ചത്. 'ബൂം ബൂം ബൂമർ' (Boom Boom Boomer) എന്ന പഴയ ടാഗ് ലൈനും, 'ബൂം മചാ ദേ' (Boom Macha De) എന്ന പുതിയ ടാഗ് ലൈനുമായിരുന്നു അവ. ഇതിൽ തങ്ങൾക്കിഷ്ടമുള്ള ടാഗ് ലൈനിന് വോട്ട് ചെയ്യാനുള്ള അവസരവും നിങ്ങൾക്കുണ്ട്.അതിനാൽ നിങ്ങൾക്ക് ഇഷ്ടപ്പെട്ട ടാഗ് ലൈനിനുള്ള വോട്ട് ഇവിടെ രേഖപ്പെടുത്താം. തുടർന്ന്, ഏത് ടാഗ് ലൈനിനാണ് കൂടുതൽ വോട്ട് ലഭിക്കുന്നത് എന്നു നോക്കുന്നത് നിങ്ങളുടെ ഓർമകളുടെ മധുരം കൂട്ടുകയാണ് ചെയ്യുക.വോട്ട് രേഖപ്പെടുത്തുന്നതിന് https://www.boomerbattleoftaglines.com/ ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.