Sections

ബുക്ക് മൈ ഷോയും ആര്‍ബിഎല്‍ ബാങ്കും ഒന്നിച്ചു; ഉപയോക്താക്കള്‍ക്ക് നിരവധി ആനുകൂല്യങ്ങള്‍

Thursday, Oct 13, 2022
Reported By admin
offers

ബുക്ക് മൈ ഷോയുടെ എഫ്&ബി വിഭാഗത്തില്‍ ലിസ്റ്റുചെയ്തിരിക്കുന്ന ബ്രാന്‍ഡുകളില്‍ വൈവിധ്യമാര്‍ന്ന ഓഫറുകളും ലഭിക്കും

 

പുതിയ 'പ്ലേ' ക്രെഡിറ്റ് കാര്‍ഡ് അവതരിപ്പിക്കുന്നതിന് ഒത്തുചേരുന്നതായി ആര്‍ബിഎല്‍ ബാങ്കും ബുക്ക് മൈ ഷോയും അറിയിച്ചു. ബുക്ക് മൈ ഷോയിലെ തിരഞ്ഞെടുക്കപ്പെട്ട ഉപഭോക്താക്കള്‍ക്ക് ഈ കാര്‍ഡ് ലഭ്യമാകുമെന്നും സിനിമകള്‍ കാണുന്നതിനും ഇടപാടുകളിലേക്കും തത്സമയ വിനോദ ഓഫറുകളിലേക്കും (ഓണ്‍ലൈനിലും ഓഫ്ലൈനിലും) ഈ കാര്‍ഡ് ആനുകൂല്യങ്ങള്‍ നല്‍കുമെന്നും ഇരു കമ്പനികളും സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.

കൂടാതെ, യോഗ്യരായ ഉപഭോക്താക്കള്‍ക്ക് ബുക്ക് മൈ ഷോ സ്ട്രീമില്‍ കൂടുതല്‍ സിനിമകളും ടിവി സീരീസുകളും വാടകയ്കയിലൂടെയോ വാങ്ങുന്നതിലൂടെയോ ലഭിക്കുമെന്നും കമ്പനികള്‍ അറിയിച്ചു. ബുക്ക് മൈ ഷോ ഉപഭോക്താക്കള്‍ക്ക് വാര്‍ഷിക ഫീസായ 500 രൂപയ്ക്ക് 'പ്ലേ' ക്രെഡിറ്റ് കാര്‍ഡ് വാങ്ങാന്‍ കഴിയുമെങ്കിലും, പ്ലാറ്റ്ഫോമിലെ പ്രീമിയം മെമ്പര്‍മാരായ ബുക്ക് മൈ ഷോ സൂപ്പര്‍സ്റ്റാറുകള്‍ക്ക് ഫീസില്ലാതെ മികച്ച ഓഫര്‍ ലഭ്യമാകും.

അതിലുപരിയായി, ഉപഭോക്താക്കള്‍ക്ക് ബുക്ക്മൈഷോയില്‍ 'പ്ലേ' ക്രെഡിറ്റ് കാര്‍ഡ് ഡെലിവറി ചെയ്യുന്നതിനുള്ള അപേക്ഷ മുതലുള്ള കാര്യങ്ങള്‍ ട്രാക്ക് ചെയ്യാന്‍ കഴിയും. ഇതിനായി പ്ലാറ്റ്ഫോമില്‍ തത്സമയ അപ്ഡേറ്റുകള്‍ പ്രവര്‍ത്തനക്ഷമമാക്കിയിട്ടുണ്ടെന്നും കമ്പനികള്‍ പറഞ്ഞു.

പ്രധാന എന്റര്‍ടൈന്‍മെന്റ് ഓഫറുകള്‍ കൂടാതെ, 'പ്ലേ' ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് BoAt, Myntra, WOW Momos, Archies, Cookie Man, Ixigo, Eat Sure എന്നിവയുള്‍പ്പെടെ ബുക്ക് മൈ ഷോയുടെ എഫ്&ബി വിഭാഗത്തില്‍ ലിസ്റ്റുചെയ്തിരിക്കുന്ന ബ്രാന്‍ഡുകളില്‍ വൈവിധ്യമാര്‍ന്ന ഓഫറുകളും ലഭിക്കും.

കോവിഡിന് ശേഷം ഉപഭോക്താക്കള്‍ സിനിമകള്‍, ഇവന്റുകള്‍, ഭക്ഷണ പാനീയങ്ങള്‍, മറ്റ് വിനോദ മാര്‍ഗങ്ങള്‍ എന്നിവയ്ക്കായി ചെലവഴിക്കുന്നത് വീണ്ടും വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഈ അവസരത്തില്‍ ഉപഭോക്താക്കള്‍ക്കായി ഞങ്ങളുടെ വൈവിധ്യമാര്‍ന്ന ഉല്‍പ്പന്ന പോര്‍ട്ട്ഫോളിയോ മെച്ചപ്പെടുത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. 'പ്ലേ' ക്രെഡിറ്റ് കാര്‍ഡ് ലോഞ്ച് ചെയ്യുന്നതിനുള്ള ബുക്ക് മൈ ഷോയുമായുള്ള ഞങ്ങളുടെ പങ്കാളിത്തം ആ ദിശയിലേക്കുള്ള ഒരു ചുവടുവയ്പ്പാണ്. കാരണം ഇത് ഇന്ത്യയിലെ യുവജനങ്ങളും സാങ്കേതിക വിദഗ്ദ്ധരുമായ വിനോദങ്ങള്‍ ആസ്വദിക്കുന്ന ഉപഭോക്താക്കള്‍ക്ക് കാലത്തിനനുസരിച്ച് പുതിയ ഓഫറുകളില്‍ ഉറപ്പു നല്‍കുന്നു. 'പ്ലേ' ക്രെഡിറ്റ് കാര്‍ഡിന്റെ ലോഞ്ചില്‍ സംസാരിക്കവേ, ആര്‍ബിഎല്‍ ബാങ്കിന്റെ ക്രെഡിറ്റ് കാര്‍ഡ് വിഭാഗം മേധാവിയായ ഉത്കര്‍ഷ് സക്സേന പറഞ്ഞു.

വരാനിരിക്കുന്ന ഉത്സവ സീസണിനൊപ്പം, ബുക്ക് മൈ ഷോ ഉപഭോക്താക്കള്‍ക്ക് പുതിയ വൈവിധ്യമാര്‍ന്ന ഇടപാടിനുള്ള വഴികള്‍ നല്‍കുകയാണ് ലക്ഷ്യം. 'പ്ലേ' ക്രെഡിറ്റ് കാര്‍ഡിന്റെ ലഭ്യത ഈ സമയത്ത് വളരെ സമയോചിതവും തന്ത്രപരവുമാണ്. ഇത് ഉപയോക്താക്കളെ പരമാവധി പണം ലാഭിക്കാന്‍ പ്രാപ്തമാക്കുന്നു.


 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.