- Trending Now:
കൊച്ചി: പ്രമുഖ വസ്ത്ര ബ്രാൻഡായ ബോംബെ ഷർട്ട് കമ്പനിയുടെ കേരളത്തിലെ ആദ്യ സ്റ്റോർ കൊച്ചിയിൽ പ്രവർത്തനം ആരംഭിച്ചു. കമ്പനിയുടെ രാജ്യത്തെ 21-ാമത് സ്റ്റോറാണ് കൊച്ചി എംജി റോഡിൽ ജോസ് ജംഗ്ഷനിൽ തുറന്നത്. 2012-ൽ പ്രവർത്തനം തുടങ്ങിയ ബോംബെ ഷർട്ട് കമ്പനി ഇന്ത്യയിലെ ആദ്യ ഓൺലൈൻ കസ്റ്റം മെയ്ഡ് ഷർട്ട് ബ്രാൻഡാണ്. ലോകത്തിലെ മികച്ച മില്ലുകളിൽ നിന്ന് ഇറക്കുമതി ചെയ്ത തുണികൾ ഉപയോഗിച്ച് നിർമ്മിക്കുന്ന ഏറ്റവും ഗുണമേന്മയുള്ള വസ്ത്രങ്ങളാണ് ഇവിടെ ലഭിക്കുന്നത്.
കസ്റ്റം മെയ്ഡ് ഷർട്ടുകൾ, റെഡി ടു വെയർ ഷർട്ടുകൾ, ടെയ്ലർ മെയ്ഡ് ബ്ലെയ്സേർസ്, ജീൻസ് എന്നിവ ഇവിടെ ലഭ്യമാണ്. ഉപഭോക്താക്കളുടെ അളവിനനുസരിച്ച് അവരുടെ ഇഷ്ടാനുസരണമുള്ള ഷർട്ടുകൾ ഇവിടെ നിന്ന് കസ്റ്റമൈസ് ചെയ്ത് വാങ്ങാമെന്നതാണ് ബോംബെ ഷർട്ട് കമ്പനിയുടെ പ്രത്യേകത. സ്റ്റോറിലെത്തുന്ന ഉപഭോക്താവിന് മനസിനിണങ്ങിയ തുണി തെരഞ്ഞെടുക്കാം. അതിന് ശേഷം സ്റ്റൈലിസ്റ്റിന്റെ സഹായത്താൽ അളവ് എടുത്ത് നൽകിയാൽ കമ്പനിയുടെ തന്നെ ടെയ്ലർ ടീം കസ്റ്റമൈസ് ചെയ്ത ശേഷം വസ്ത്രം ഉപഭോക്താവിന്റെ വീട്ടിലെത്തിക്കും. റെഡിമെയ്ഡ് ഡ്രസുകൾ നേരിൽ കണ്ട് ബോധ്യപ്പെട്ട ശേഷം ഓർഡർ നൽകിയാൽ രണ്ടു ദിവസത്തിനുള്ളിൽ ഉപഭോക്താക്കൾക്ക് എത്തിച്ചു നൽകും.
കൊച്ചി പോലെ സാംസ്കാരിക പ്രാധാന്യമുള്ള നഗരത്തിലേക്കുള്ള പ്രവേശനം ആവേശം പകരുന്നതാണെന്നും ഇവിടുത്തെ ഫാഷൻ പ്രേമികൾ തങ്ങളുടെ ഗുണമേന്മയുള്ള ഉത്പന്നങ്ങൾ എങ്ങനെ സ്വീകരിക്കുമെന്നറിയാൻ അതിയായ ആകാംക്ഷയുണ്ടെന്നും ബോംബെ ഷർട്ട് കമ്പനി സ്ഥാപകനും സിഇഒയുമായ അക്ഷയ് നർവേക്കർ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.