- Trending Now:
ബ്ലാക്ക് ബെറി' ഒരു കാലത്ത് സ്മാര്‍ട് ഫോണ്‍ വിപണിയിലെ അതികായകന്‍ ആയിരുന്ന ലോകപ്രശസ്ത നിര്‍മ്മാതാക്കള്‍ ഇനി വിസ്മൃതിയിലേക്ക്...ജനുവരി 4 മുതല്‍ സര്‍വ്വീസുകള്‍ നിര്‍ത്തലാക്കുന്നതായി അറിയിച്ചിരിക്കുകയാണ് ബ്ലാക്ക്‌ബെറി.ഒര്‍ജിനല്‍ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലും സേവനങ്ങളിലും പ്രവര്‍ത്തിക്കുന്ന ബ്ലാക്ക് ബെറി ഡിവൈസുകള്‍ക്ക് ജനുവരി 4ന് ശേഷം സപ്പോര്‍ട്ട് ലഭ്യമാകില്ലെന്നാണ് കനേഡിയന്‍ കമ്പനി വിശദീകരിച്ചിരിക്കുന്നത്.ഇതോടെ സ്മാര്‍ട്‌ഫോണ്‍ രംഗത്തെ ഒരു യുഗത്തിനാണ് തിരശ്ശീല വീഴുന്നത്.
2020ല്‍ തന്നെ ബ്ലാക്ക്‌ബെറി പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചിരുന്നു.കാനഡയിലെ ഓന്റാറിയോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബ്ലാക്ക്‌ബെറി ലിമിറ്റഡ് എന്ന കമ്പനി മുന്‍പ് റിസര്‍ച്ച് ഇന്‍ഫര്‍മേഷന്‍(റിം) എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.സന്ദേശ കൈമാറ്റത്തിന് ഉപയോഗിച്ചിരുന്ന പേജര്‍ നിര്‍മ്മിച്ച് തുടങ്ങിയ കമ്പനി പതിയെ മൊബൈല്‍ ഫോണ്‍ നിര്‍മ്മാണ രംഗത്തേക്ക് ചുവടുമാറ്റുകയായിരുന്നു.
അന്നത്തെ കാലത്ത് വിലകൂടിയ മൊബൈല്‍ ബ്രാന്‍ഡായി ബ്ലാക്ക്‌ബെറിക്ക് വളരാന്‍ അധികസമയം വേണ്ടിവന്നില്ല.ജനങ്ങള്‍ക്കിടയില്‍ വലിയ ജനപ്രീതിയും സ്വാധീനവുവുമായി മാറി.
ഇന്‍ഹൗസ് സോഫ്‌റ്റ്വെയറുകളെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഹാന്‍ഡ് സെറ്റുകളുടെ പ്രവര്‍ത്തനം ജനുവരി 4ന് ശേഷം വിശ്വസനീയം ആയിരിക്കില്ലെന്നാണ് കമ്പനി വിശദമാക്കുന്നത്.2020ലാണ് ഈ നീക്കത്തെ കുറിച്ച് കമ്പനി ആദ്യ സൂചനകള്‍ നല്‍കുന്നത്.വിശ്വാസ്യതയ്ക്കും സുരക്ഷയ്ക്കും പേരുകേട്ട ബ്ലാക്ക് ബെറിയുടെ യുഗമാണ് ഇതോടെ ഇല്ലാതാകുന്നത്.എന്നാല്‍ ആന്‍ഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ബ്ലാക്ക് ബെറി ഹാന്‍ഡ് സെറ്റുകളുടെ പ്രവര്‍ത്തനത്തെ ഈ നീക്കം ബാധിക്കില്ല.
ഉദ്യോഗസ്ഥര്‍ക്കിടയിലും യുവാക്കള്‍ക്കിടയിലും ബ്ലാക്ക് ബെറിക്ക് വലിയ സ്വീകാര്യത ലഭിച്ചിരുന്നു.അതുകൊണ്ട് തന്നെ ഈ ബ്രാന്‍ഡ് വലിയ രീതിയില്‍ വളര്‍ന്നു.പക്ഷെ അധികം വൈകാതെ ഐഫോണുകളുടെ വരവ് ബ്ലാക്ക് ബെറിക്ക് തിരിച്ചടിയായി.
പക്ഷെ പിന്നീട് ടച്ച് സ്‌ക്രീന്‍ ഫോണുകള്‍ അവതരിപ്പിക്കാന്‍ ബ്ലാക്ക്‌ബെറി മുന്‍കൈയ്യെടുത്തു.എന്നാല്‍ സാങ്കേതിക പ്രശ്‌നങ്ങളും പരാതികളും ഉയര്‍ന്നതോടെ ആ ഫോണുകള്‍ വിപണിയില്‍ പിന്നോക്കം പോയി.ആന്‍ഡ്രോയിഡ് ഫോണുകള്‍ കൂടി മാര്‍ക്കറ്റിലേക്ക് എത്തിയതോടെ ബ്ലാക്ക്‌ബെറി വിപണിയില്‍ പിന്തള്ളപ്പെട്ടു.2016ല്‍ കമ്പനി സ്വന്തമായി സ്മാര്‍ട്‌ഫോണ്‍ നിര്‍മ്മിക്കുന്നത് അവസാനിപ്പിക്കുകയും പിന്നീട് സോഫ്‌റ്റ്വെയര്‍ മാത്രമായി ശ്രദ്ധകേന്ദ്രീകരിക്കുകയും ചെയ്തിരുന്നു.
പ്രധാനമായും പ്രൊഫഷണലുകള്‍ ആണ് ബ്ലാക്ക് ബെറി ഫോണുകള്‍ ഉപയോഗിച്ചിരുന്നത്.ഇന്ന് ഐഫോണുകള്‍ ഉപയോഗിക്കുന്നത് പോലെ പ്രൊഫഷണല്‍ ആവശ്യങ്ങള്‍ക്ക് ബ്ലാക്ക്‌ബെറി മികച്ച ആയുധമായി ഒരുകാലത്ത് അറിയപ്പെട്ടിരുന്നു.ബ്ലാക്ക് ബെറി 7.1 ഒഎസ്,ബ്ലാക്ക് ബെറി പ്ലേബുക്ക് ഒഎസ്,ബ്ലാക്ക് ബെറി 10 എന്നീ ഒഎസുകളെ അടിസ്ഥാനമാക്കിയുള്ള ഹാന്‍ഡ് സെറ്റുകളുടെ പ്രവര്‍ത്തനമാകും നിലയ്ക്കുക.ക്യുവര്‍ട്ടി കീബോര്‍ഡ് ഫോണുകളാണ് ബ്ലാക്ക് ബെറിയില്‍ ഏറെ പ്രശസ്തം.ഇ മെയില്‍ സംവിധാനങ്ഹള്‍ വളരെ അനായാസം കൈകാര്യം ചെയ്യാന്‍ സാധിക്കുമെന്നതായിരുന്നു ബ്ലാക്ക് ബെറിയുടെ മറ്റൊരു സവിശേഷത.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.