Sections

കീശനിറയ്ക്കാന്‍ കരിമഞ്ഞള്‍ കൃഷി തന്നെ മതിയല്ലോ

Friday, Feb 04, 2022
Reported By admin
black turmeric

ഔഷധ നിര്‍മ്മാണ മേഖലയില്‍ ഏറെ സാധ്യതകളുള്ള കരിമഞ്ഞളിനു കിലോയ്ക്ക് 3,000- 4,000 രൂപ വരെ വിലയുണ്ടെന്നതാണു സത്യം

 

വടക്കന്‍ കേരളത്തില്‍ ഏറെ പ്രശസ്തമാണ് കരിമഞ്ഞള്‍ കൃഷി.നല്ല ഡിമാന്‍ഡും വിലയും ഉള്ള കരിമഞ്ഞള്‍ കൃഷി ചെയ്ത് മികച്ച വരുമാനവും നേടാം. വലിയതോതില്‍ കേരളത്തില്‍ കൃഷിയില്ലെന്നതും ഇതിലേക്ക് തിരിയുന്ന കര്‍ഷകര്‍ക്ക് നേട്ടമാണ്. സോറിയാസിസ് പോലുള്ള രോഗങ്ങളുടെ ചികിത്സയ്ക്കു കരിമഞ്ഞള്‍ ഉപയോഗിക്കുന്നുണ്ട്. ആയുര്‍വേദത്തില്‍ വലിയ പ്രചാരമുള്ള കായകല്‍പ്പം എന്ന ഔഷധത്തിലും ഒരു പ്രധാന ചേരുവ കരിമഞ്ഞള്‍ ആണ്.

ആമാശയ സംബന്ധമായ രോഗങ്ങള്‍ക്കു കരിമഞ്ഞള്‍ നല്ലാതാണ്. ഔഷധ നിര്‍മ്മാണ മേഖലയില്‍ ഏറെ സാധ്യതകളുള്ള കരിമഞ്ഞളിനു കിലോയ്ക്ക് 3,000- 4,000 രൂപ വരെ വിലയുണ്ടെന്നതാണു സത്യം.  മൈഗ്രേയിന്‍, പല്ലുവേദന തുടങ്ങി ആയുര്‍വേദത്തില്‍ ധാരാളം ഔഷധങ്ങള്‍ നിര്‍മ്മിക്കാന്‍ കരിമഞ്ഞള്‍ ഉപയോഗപ്പെടുത്തുന്നുണ്ട്.  പൂജാദി കര്‍മ്മങ്ങള്‍ക്കും കരിമഞ്ഞള്‍ ഉപയോഗിക്കുന്നു. കസ്തൂരി മഞ്ഞളിനൊപ്പം മുഖകാന്തി വര്‍ധിപ്പിക്കാനുള്ള ഉല്‍പ്പന്നങ്ങളിലും ഇന്നു കരിമഞ്ഞള്‍ ഉപയോഗിക്കുന്നുണ്ട്. അതിനാല്‍ കരിമഞ്ഞളിന് ഡിമാന്‍ഡ് ഏറെയാണ്.

ഒറ്റനോട്ടത്തില്‍ കരിമഞ്ഞള്‍ കണ്ടാല്‍ മഞ്ഞള്‍ പോലെയാണ്. അതുകൊണ്ടു തന്നെ കരിമഞ്ഞളിന്റെ  പേരിലുള്ള തട്ടിപ്പുകളും കൂടുതലാണ്. ഒറ്റനോട്ടത്തില്‍ തിരിച്ചറിയാന്‍ സഹായിക്കുന്നത് ഇല തന്നെയാണ്.

ഇലയുടെ നടുവിലുള്ള ഡാര്‍ക്ക് ബ്രൗണ്‍ നിറമാണ് പ്രധാന അടയാളം. മഞ്ഞക്കൂവയുടെ ഇലയും ഇതേപോലെ തന്നെയാണ്. എന്നാല്‍ കൂവ ഇലയില്‍ ബ്രൗണ്‍ നിറം കുറച്ചു കൂടി കുറവായിരിക്കും. കരിമഞ്ഞളിന്റെ ഇലയും വളരെ ഡാര്‍ക്ക് ആയിരിക്കും. രണ്ടിനും ഒരു ബ്രൗണ്‍ കളര്‍ ഉണ്ടാകും. കിഴങ്ങിന് കടുത്ത നീല നിറമായിരിക്കും.

മഞ്ഞള്‍ കൃഷിക്കു സമാനമാണ് കരിമഞ്ഞള്‍ കൃഷിയും. ഗ്രോബാഗിലും കരിമഞ്ഞള്‍ കൃഷി ചെയ്യാം. ഏപ്രില്‍- മേയ് മാസങ്ങളില്‍ കൃഷി ചെയ്യുന്നതാണ് ഏറ്റവും ഉത്തമം. പുതുമഴ ലഭിച്ചാല്‍ കൃഷി തുടങ്ങാമെന്നു കാര്‍ഷിക മേഖലയിലെ വിദഗ്ധര്‍ വ്യക്തമാക്കുന്നു. കുറഞ്ഞത് 25 സെന്റീമീറ്റര്‍ അകലം വിത്തുകള്‍ തമ്മില്‍ ഉള്ളതാണ് നല്ലത്.

രാസവളങ്ങളും മറ്റും കരിമഞ്ഞള്‍ കൃഷിക്ക് ആവശ്യമില്ല. ചാണകപ്പൊടിയാണ് അത്യുത്തമം. കോഴിവളവും നല്ലതാണ്. ഉള്‍വനങ്ങളിലും മറ്റും സാധാരണ കണ്ടുവരുന്ന ഒന്നാണ് കരിമഞ്ഞള്‍. ഒരു ഏക്കറില്‍ കൃഷി ചെയ്താല്‍ 4,000 കിലോ വരെ വിളവ് ലഭിക്കുഗമന്നാണു കര്‍ഷകര്‍ വ്യക്തമാക്കുന്നത്.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.