- Trending Now:
നിക്ഷേപ രംഗത്ത് കുതിപ്പ് തുടരുന്ന ക്രിപ്‌റ്റോയുടെ ഏറ്റവും വലിയ ഭീഷണി റിസ്‌ക് തന്നെയാണ്.എന്നാല്‍ അതെസമയം റിസ്‌ക് എടുക്കുന്നവര്‍ക്ക് മികച്ച നേട്ടം കൈവരിക്കാന്‍ കഴിയും എന്നതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് റെഡ്ഡിറ്റില്‍ വൈറലായി മാറിയ ബ്രട്ടീഷുകാരനായ അജ്ഞാതനായ 35കാരന്റെ ജീവിതം.കഥ ഇങ്ങനെ...
ഒരു ദശാബ്ദം കൊണ്ട് സമ്പാദിച്ച മുഴുവന്‍ തുകയും ബിറ്റ്‌കോയിനില്‍ നിക്ഷേപിച്ചുകൊണ്ട് 25 ലക്ഷം രൂപയുടെ ബിറ്റ്‌കോയിനാണ് ഈ അജ്ഞാതന്‍ വാങ്ങിയത്.നിക്ഷേപത്തിന്റെ ആദ്യവര്‍ഷം തന്നെ ബിറ്റ്‌കോയിന്‍ നിക്ഷേപത്തില്‍ നിന്നുള്ള വരുമാനം തന്റെ ശമ്പളത്തിന്റെ പത്തിരട്ടിയില്‍ കൂടുതലാണെന്ന് തിരിച്ചറിയാന്‍ സാധിച്ചു.ജീവിതത്തിലെ മറ്റ് ആവശ്യങ്ങളും ആഡംഭരങ്ങളും മാറ്റിവെച്ച ശേഷം കൃത്യമായി നിക്ഷേപിക്കാന്‍ വരുമാനത്തില്‍ നിന്നൊരു തുക മാറ്റിവെച്ചു തുടങ്ങി.2017ല്‍ ബിറ്റ്‌കോയിനില്‍ നിന്ന് നികുതി കഴിച്ച് അജ്ഞാതനായ ഇയാള്‍ 200 മില്യണ്‍ പണം സമ്പാദിച്ചു.
2 വര്‍ഷം കഴിഞ്ഞപ്പോള്‍ അതായത് കൃത്യം 2019ല്‍ നിക്ഷേപത്തിലുള്ള ലാഭവും കുതിച്ചുയരാന്‍ തുടങ്ങി.ഏകദേശം 62 കോടിയിലേക്ക് നിക്ഷേപ തുക എത്തി.വലിയ സമ്പാദ്യം കൈവന്നതോടെ ജോലി പോലും ഉപേക്ഷിച്ച് വിശ്രമജീവിതത്തിലേക്ക് കടന്നിരിക്കുകയാണ്.
വളരെ ചുരുങ്ങിയ കാലം കൊണ്ട് മികച്ച വരുമാനം നല്‍കുന്ന ഒരു മാര്‍ഗ്ഗമായി ക്രിപ്റ്റഓ കറന്‍സികള്‍ മാറിക്കൊണ്ടിരിക്കുകയാണ്.രാജ്യത്ത് ക്രിപ്‌റ്റോ ബില്ലുമായി ബന്ധപ്പെട്ട വാദപ്രതിവാദങ്ങളും ചര്‍ച്ചയും ബില്ല് അവതരണവും ഒക്കെ തകൃതിയായി നടക്കുമ്പോഴും ക്രിപ്‌റ്റോ മേഖലയില്‍ വികസനവും നിക്ഷേപിക്കുന്നവരുടെ എണ്ണത്തിലും വര്‍ദ്ധനവ് പ്രകടമാണ്.
കണക്കുകള്‍ പരിശോധിച്ചാല്‍ ലോകത്തിലേറ്റവും കൂടുതല്‍ ക്രിപ്‌റ്റോ നിക്ഷേപമുള്ളത് ഇന്ത്യക്കാര്‍ക്കാണ്.പാര്‍ലമെന്റില്‍ ക്രിപ്‌റ്റോ ബില്ല് സര്‍ക്കാര്‍ അവതരിപ്പിക്കുമെന്ന് കരുതിയിരുന്നെങ്കിലും അതുണ്ടായില്ല.നികുതികള്‍ ചുമത്തി ക്രിപ്‌റ്റോകറന്‍സികളെ ആസ്തിവര്‍ഗ്ഗമായി പരിഗണിക്കാനുള്ള നീക്കത്തിലാണ് കേന്ദ്രസര്‍ക്കാര്‍ എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.