Sections

കേരള ധനകാര്യ വകുപ്പിന്റെ പുതിയ അഡീഷണല്‍ ചീഫ് സെക്രട്ടറി ബിശ്വാനന്ദ് സിന്‍ഹ

Saturday, Sep 24, 2022
Reported By MANU KILIMANOOR

ബിഹാര്‍ സ്വദേശിയും ഡല്‍ഹി സ്‌കൂള്‍ ഓഫ് ഇക്കണോമിക്സിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയുമാണ് സിന്‍ഹ

 

1992 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ ബിശ്വാനന്ദ് സിന്‍ഹയെ ധനകാര്യ വകുപ്പിന്റെ അഡീഷണല്‍ ചീഫ് സെക്രട്ടറിയായി നിയമിച്ചു. കേരള കേഡര്‍ സീനിയര്‍ ഓഫീസര്‍ സ്റ്റോര്‍ പര്‍ച്ചേസ് ഡിപ്പാര്‍ട്ട്മെന്റിന്റെ അഡീഷണല്‍ ചീഫ് സെക്രട്ടറിയായും റീബില്‍ഡ് കേരള സംരംഭത്തിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായും തുടര്‍ന്നും പ്രവര്‍ത്തിക്കും. ആസൂത്രണ സാമ്പത്തിക കാര്യ വകുപ്പ് അഡീഷണല്‍ മേധാവിയായിരുന്നു സിന്‍ഹ. നേരത്തെ കോട്ടയം, വയനാട്, കോഴിക്കോട് ജില്ലാ കളക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ബിഹാര്‍ സ്വദേശിയും ഡല്‍ഹി സ്‌കൂള്‍ ഓഫ് ഇക്കണോമിക്സിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയുമാണ് സിന്‍ഹ. 30 വര്‍ഷത്തെ ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസില്‍ ഡയറക്ടര്‍, ടെക്‌സ്‌റ്റൈല്‍സ്, സംസ്ഥാന സഹകരണ ബാങ്ക് മാനേജിംഗ് ഡയറക്ടര്‍, ഡെപ്യൂട്ടി ഡയറക്ടര്‍, സെക്രട്ടറി, പൊതുമരാമത്ത് വകുപ്പ്, കായികം, അഡീഷണല്‍ റസിഡന്റ് കമ്മീഷണര്‍, കേരള ഹൗസ്, ജോയിന്റ് സെക്രട്ടറി, പരിസ്ഥിതി, വനം. കൂടാതെ കാലാവസ്ഥാ വ്യതിയാനം, പേഴ്‌സണല്‍ ആന്‍ഡ് ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍, ഫിനാന്‍സ്, എസ്സി/എസ്ടി വെല്‍ഫെയര്‍ / സോഷ്യല്‍ ജസ്റ്റിസ് & ശാക്തീകരണ വകുപ്പ് എന്നിവയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.