Sections

ഹാള്‍മാര്‍ക്കിങ് കേന്ദ്രങ്ങള്‍ കൂടുതല്‍  ഇടങ്ങളിലേക്ക് 

Wednesday, Apr 13, 2022
Reported By MANU KILIMANOOR


ഹാള്‍മാര്‍ക്കിങ് കേന്ദ്രങ്ങള്‍ കൂടുതല്‍  ഇടങ്ങളിലേക്ക് 

 സ്വര്‍ണാഭരണങ്ങളുടെ ഗുണമേന്മ മുദ്രയായ ഹാള്‍മാര്‍ക്കിങിനായുള്ള  ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് ( ബി ഐ എസ് ) കേന്ദ്രങ്ങള്‍ രാജ്യത്ത് കൂടുതല്‍ ജില്ലകളിലേക്ക് വ്യാപിക്കാനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു.ഒന്‍പത് മാസത്തിനുള്ളില്‍ രാജ്യത്ത്  31 ജില്ലകളില്‍ സെന്ററുകള്‍ ആരംഭിച്ചു. ഇതോടെ കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ ഉള്‍പ്പെടെ രാജ്യത്ത് ഹോള്‍മാര്‍ക്ക് കേന്ദ്രങ്ങളുടെ എണ്ണം 1098 ആയി.

 ഇപ്പോള്‍ മാര്‍ക്കിങ് ചെയ്യുന്നതിന്റെ ഭാഗമായി സ്വര്‍ണാഭരണങ്ങള്‍ പ്രത്യേക തിരിച്ചറിയല്‍ നമ്പര്‍( യൂണിക് ഐഡി ഫിക്കേഷന്‍ നമ്പര്‍ - യു ഐ ഡി ) നിര്‍ബന്ധമാക്കിയതോടെ ലൈസന്‍സ് എടുക്കുന്നവരുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധനവാണ് പല ജില്ലകളിലും സെന്ററുകള്‍ ആരംഭിക്കാന്‍ കാരണമായത്. കേരളത്തില്‍ ഇടുക്കി ഒഴികെ മറ്റു ജില്ലകളായി നിലവില്‍ 85 സെന്ററുകള്‍ ആണുള്ളത്. ഇതില്‍ എട്ടെണ്ണം കഴിഞ്ഞ ഒമ്പത് മാസത്തിനുള്ളില്‍ ആരംഭിച്ചതാണ്. പുതിയ സെന്ററുകള്‍ തുറക്കുന്നതിനായി കൂടുതല്‍ അപേക്ഷകള്‍ ബി ഐ എസിന് ലഭിക്കുന്നുണ്ട്.

 രാജ്യത്ത് ബംഗാള്‍ മഹാരാഷ്ട്ര തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ ആണ് കൂടുതല്‍ സെന്ററുകള്‍. കേരളത്തില്‍ തൃശൂര്‍ ജില്ലയില്‍ ആണ് കൂടുതല്‍ സെന്ററുകള്‍ ഉള്ളത്. 23 കേന്ദ്രങ്ങളാണ് തൃശ്ശൂര്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്നത്. സംസ്ഥാനത്ത് ബി ഐ എസ് ഹാള്‍മാര്‍ക്കിങ് സെന്ററുകളുടെ എണ്ണം നൂറിലേക്ക് എത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്.

 ലൈസന്‍സിനുള്ള അപേക്ഷകള്‍ കെട്ടിക്കിടക്കുന്നു അതാണ് സെന്ററുകള്‍ തുടങ്ങാന്‍ കാലതാമസം നേരിടുന്നതെന്ന് ഹാള്‍മാര്‍ക്കിങ് സെന്റെര്‍സ് അസോസിയേഷന്‍ കേരള ചാപ്റ്റര്‍ പറയുന്നു.75 ലക്ഷം രൂപ മുതല്‍ ഒരു കോടി രൂപ വരെയാണ് ഒരു ഹാള്‍ മാര്‍ക്കിങ് സെന്റര്‍  തുടങ്ങുന്നതിനുള്ള ചെലവ്. ഹാള്‍മാര്‍ക്ക് നിരക്കുകള്‍ 35 രൂപയില്‍ നിന്ന്  45 രൂപയായി വര്‍ദ്ധിച്ചത് ജ്വല്ലറി ഉടമകള്‍ക്ക് തിരിച്ചടിയായിട്ടുണ്ട്. കുറഞ്ഞ നിരക്കില്‍ ഹോള്‍മാര്‍ക്ക് ചെയ്തു നല്‍കാന്‍ ഇന്ത്യയിലുടനീളം സെന്ററുകള്‍ തുറക്കാന്‍ സംഘടനകള്‍ തന്നെ തയ്യാറായി വരുമ്പോഴാണ് ഹാള്‍മാര്‍ക്കിങ് നിരക്ക് വര്‍ധിപ്പിച്ചത്. ഹാള്‍മാര്‍ക്കിങ് നിര്‍ബന്ധമല്ലാതിരുന്നപ്പോള്‍ നിരക്ക് 25 രൂപയായിരുന്നു. സെന്‍സറുകളുടെ എണ്ണം ഉയരുന്ന സാഹചര്യത്തില്‍ നിരക്ക് ഇളവ് കൊണ്ടുവരണമെന്നാണ് ജൂവലറികളുടെ  ആവശ്യം.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.